ജനീവ: മങ്കിപോക്‌സ് വിവിധ രാജ്യങ്ങളില്‍ പടരുന്ന സാഹചര്യത്തില്‍ ലോകാരോഗ്യസംഘടന മങ്കിപോക്‌സിനെ ആഗോള ആരോഗ്യ അടിയന്തരാവസ്ഥയായി പ്രഖ്യാപിച്ചു. മങ്കിപോക്‌സ് വ്യാപനം ആഗോള തലത്തില്‍ വെല്ലുവിളി ഉയര്‍ത്തുന്നവെന്ന് ലോകാരോഗ്യസംഘടനാ തലവന്‍ ഡോ. ടെഡ്രോസ് അദാനോം ഗബ്രിയേസൂസ് പറഞ്ഞു. 75 രാജ്യങ്ങളില്‍ നിന്നായി 16,000 ത്തിലധികം പേര്‍ക്ക് ഇതുവരെ മങ്കിപോക്‌സ് ബാധിച്ചതായും അഞ്ച് പേര്‍ മരിച്ചതായും ലോകാരോഗ്യ സംഘടന ഡയറക്ടര്‍ ജനറല്‍ ഡോ. ടെഡ്രോസ് അദാനോം ഗെബ്രിയേസസ് പറഞ്ഞു. വാക്‌സിനുകള്‍ വേഗത്തില്‍ വികസിപ്പിക്കാനും വൈറസിന്റെ വ്യാപനം തടയാനും ലക്ഷ്യമിട്ടാണ് പ്രഖ്യാപനമെന്ന് അദ്ദേഹം പറഞ്ഞു. രോഗത്തെ മഹാമാരിയായി പ്രഖ്യാപിക്കുന്നതിന് മുന്‍പായാണ് ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നത്. ഇന്ത്യയില്‍ ആദ്യമായി രോഗം സ്ഥിരീകരിക്കുന്നത് കേരളത്തിലാണ്. നിലവില്‍ സംസ്ഥാനത്ത് മൂന്ന് പേര്‍ക്കാണ് രോഗം ബാധിച്ചത്.