ക്യാപിറ്റൽ ടെറിട്ടറി ഓഫ് ഡെൽഹി അധികാരം പ്രയോഗിച്ച് കേന്ദ്ര സർക്കാർ

ദല്‍ഹി ലഫ്റ്റന്റ് ഗവര്‍ണര്‍ ഭരിക്കും ; ക്യാപിറ്റല്‍ ടെറിട്ടറി ഓഫ് ദില്ലി നിയമം പ്രയോഗിച്ച്‌ കേന്ദ്രസര്‍ക്കാര്‍. നിയമം ചൊവ്വാഴ്ച മുതല്‍ പ്രാബല്യത്തില്‍ വന്നതായി കേന്ദ്രസര്‍ക്കാര്‍.

ഇനി ഡൽഹിയുടെ ഭരണം ലഫ്റ്റന്റ് ഗവര്‍ണര്‍ അനില്‍ ബൈജാൻ്റെ കൈകളിൽ.

ന്യൂഡല്‍ഹി: കോവിഡ് വ്യാപനം അതിരൂക്ഷമാവുകയും പ്രതിരോധ നടപടികൾ പാളുകയും ചെയ്തതതോടെ ക്യാപിറ്റല്‍ ടെറിട്ടറി ഓഫ് ദില്ലി അധികാരം പ്രയോഗിച്ചു കേന്ദ്രസർക്കാർ.

ഇതോടെ ഡല്‍ഹിയില്‍ ഇനി അധികാരം മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനല്ല, പകരം ലഫ്റ്റന്റ് ഗവര്‍ണര്‍ അനില്‍ ബൈജാന്. നിയമത്തിലെ വ്യവസ്ഥകള്‍ ചൊവ്വാഴ്ച മുതല്‍ പ്രാബല്യത്തില്‍ വന്നതായി കേന്ദ്രസര്‍ക്കാര്‍ ഉത്തരവിറക്കി.

കോവിഡ് വ്യാപന സ്ഥിതി  കൈകാര്യം ചെയ്യാന്‍ സാധിക്കില്ലെങ്കില്‍ കേന്ദ്ര സര്‍ക്കാരിനെ ഏല്‍പ്പിക്കുമെന്ന് കഴിഞ്ഞ ദിവസം ദല്‍ഹി ഹൈക്കോടതി കെജ്രിവാളിന് മുന്നറിയിപ്പ് നല്‍കിയിരുന്നു.

ഇതിനു ശേഷമാണു കേന്ദ്രം പ്രത്യേക അധികാരം പ്രയോഗിച്ചത്.

സംസ്ഥാന സര്‍ക്കാരിനെക്കാള്‍ കൂടുതല്‍ അധികാരങ്ങള്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍ക്ക് നല്‍കുന്ന ബില്‍ മാര്‍ച്ച്‌ 15നാണ് കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചത്.

പ്രതിപക്ഷ പ്രതിഷേധത്തിനിടെയാണ് ബില്‍ ലോക്സഭയിലും രാജ്യസഭയിലും പാസാക്കിയത്. മാര്‍ച്ച്‌ 28ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഭേദഗതി ബില്ലില്‍ ഒപ്പുവെച്ചിരുന്നു.