80 ഐക്യൂബ് ഇലക്ട്രിക്‌സ്‌കൂട്ടറുകള്‍ ഒരുമിച്ച്‌കൈമാറിടിവിഎസ്

കൊച്ചി: ഇരുചക്ര-മുച്ചക്ര വാഹന നിര്‍മ്മാതാക്കളായ ടിവിഎസ്‌മോട്ടോര്‍ കമ്പനിയുടെ നവീകരിച്ച ടിവിഎസ്‌ഐക്യൂബ് ഇലക്ട്രിക്്‌സ്‌കൂട്ടറിന്റെ 80 യൂണിറ്റുകള്‍ മെഗാഡെലിവറിയുടെ ഭാഗമായികൊച്ചിയിലെ ഉപഭോക്താക്കള്‍ക്ക് ഒറ്റദിവസംകൊണ്ട്‌കൈമാറി.
ഒറ്റച്ചാര്‍ജില്‍ 100 കിലോമീറ്റര്‍വരെ റേഞ്ചു ലഭിക്കുന്ന ഐക്യൂബിന്റെ രണ്ടു വകഭേദങ്ങളാണ് കമ്പനി കൊച്ചിയില്‍വിതരണംചെയ്തത്. ടിവിഎസ്‌ഐക്യൂബും ടിവിഎസ്‌ഐക്യൂബ് എസും. ഇവയുടെകേരളത്തിലെവില യഥാക്രമം1,24,760രൂപയും 1,30,933 രൂപയുമാണ്.
ടിവിഎസ് മോട്ടോര്‍ പ്രത്യേകമായിരൂപകല്‍പ്പന ചെയ്ത 3.4 കിലോവാട്ട് ബാറ്ററി, 7 ഇഞ്ച് ടിഎഫ്ടി ഡിസ്‌പ്ലേ, എച്ച്എംഐ കണ്‍ട്രോള്‍, റിവേഴ്‌സ് പാര്‍ക്കിംഗ്തുടങ്ങിയ സവിശേഷതകളോടെയാണ് ടിവിഎസ്‌ഐക്യൂബിന്റെ പുതിയ വകഭേദങ്ങള്‍ വിപണിയില്‍ എത്തിച്ചിട്ടുള്ളത്.
ഈവര്‍ഷമാദ്യമാണ് ടിവിഎസ്‌ഐക്യൂബ് ഇലക്ട്രിക്ക് ശ്രേണിക്ക് കമ്പനി തുടക്കമിട്ടത്. ഇതുവരെമൂന്നു വകഭേദങ്ങള്‍ കമ്പനി വിപണിയില്‍ എത്തിച്ചു. ടോപ്പ് ലൈന്‍ വേരിയന്റായടിവിഎസ്‌ഐക്യൂബ് എസ്ടിയുടെ 5.1 കിലോവാട്ട് ബാറ്ററികൊണ്ട് ഒറ്റച്ചാര്‍ജില്‍ 140 കിലോമീറ്റര്‍വരെയാത്ര ചെയ്യാം.
ഇപ്പോള്‍മൂന്നു വകഭേദങ്ങളിലായി 11 നിറങ്ങളില്‍മൂന്നു ചാര്‍ജിംഗ്ഓപ്ഷനുകളോടെ ടിവിഎസ്‌ഐക്യൂബ് ഇലക്ട്രിക് സ്‌കൂട്ടറുകള്‍ ലഭ്യമാണ്.