കേരാളാഗ്രോ എന്ന ബ്രാന്‍ഡില്‍ ഉല്‍പ്പന്നങ്ങള്‍ ഓണ്‍ലൈന്‍ വിപണിയിലിറക്കി
കൊച്ചി: ഈ വര്‍ഷം സംസ്ഥാനത്ത് നിന്നുള്ള ആയിരം കാര്‍ഷിക മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങള്‍ ഓണ്‍ലൈന്‍ വിപണിയിലെത്തിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ്. എറണാകുളം മറൈന്‍ െ്രെഡവില്‍ കേരാളാഗ്രോ എന്ന ബ്രാന്‍ഡില്‍ ഉല്‍പ്പന്നങ്ങള്‍ ഓണ്‍ലൈന്‍ വിപണിയിലെത്തിക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആദ്യ ഘട്ടത്തില്‍ നൂറ് ഉല്‍പ്പന്നങ്ങള്‍ വിപണിയിലെത്തിക്കാനായിരുന്നു ആലോചിച്ചിരുന്നതെങ്കിലും ഇതിനോടകം 131 മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങളാണ് ഓണ്‍ലൈനില്‍ എത്തിച്ചത്. ഭൗമ സൂചിക പദവി ലഭിച്ച കാര്‍ഷിക വിളകളുടെ ഉല്‍പ്പന്നങ്ങള്‍കൂടി ഘട്ടം ഘട്ടമായി ഓണ്‍ലൈന്‍ വിപണിയിലെത്തിക്കും. ആയിരം ഉല്‍പ്പന്നങ്ങള്‍ എന്ന ലക്ഷ്യത്തിലേക്കെത്താന്‍ എല്ലാ കൃഷി ഭവനുകളില്‍ നിന്നും ഒരു മൂല്യവര്‍ധിത ഉല്‍പ്പന്നമെങ്കിലും തയ്യാറാക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പശ്ചിമഘട്ടത്തില്‍ വളരുന്നതിനാല്‍ സംസ്ഥാനത്ത് ഉത്പാദിപ്പിക്കുന്ന വിഷരഹിത കാര്‍ഷിക വിളകള്‍ക്ക് മികച്ച ഗുണമേന്മയുള്ളതിനാല്‍ കേരളത്തിന് പുറത്ത് നിരവധി ആവശ്യക്കാരാണുള്ളത്. ഉല്‍പ്പന്നങ്ങള്‍ ഏറ്റവും മികച്ച പാക്കറ്റുകളില്‍ വിതരണം ചെയ്യുന്നതിനായി മുംബൈയിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് പാക്കിംഗിന്റെ സഹായം തേടിയിട്ടുണ്ട്.
കാര്‍ഷിക മേഖലയില്‍ കൃഷിയിടത്തെ അടിസ്ഥാനമാക്കിയുള്ള ആസൂത്രണത്തിന് സര്‍ക്കാര്‍ തുടക്കം കുറിച്ചു. കൃഷിയുടെ വികസനത്തിനായി ഒരു കൃഷി ഭവനില്‍ 10 ഫാം പ്ലാനുകള്‍ എന്ന അടിസ്ഥാനത്തില്‍ 10,760 ഫാം പ്ലാനുകള്‍ തയ്യാറാക്കി. കാര്‍ഷിക മേഖലയെ മൂല്യവര്‍ധിത കൃഷിയിലേക്ക് മാറ്റുന്നതിനായി മൂല്യ വര്‍ധിത കമ്മീഷന് രൂപം കൊടുക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. 11 വകുപ്പുകളെ ഉള്‍പ്പെടുത്തിയാണ് കമ്മീഷന്‍ രൂപീകരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
കേരളാഗ്രോയുടെ പ്രചാരണാര്‍ത്ഥം തയ്യാറാക്കിയ കിയോസ്‌ക്കുകളുടെ അനാച്ഛാദനം മന്ത്രി നിര്‍വഹിച്ചു. സഹകരണ എക്‌സ്‌പോ 2023 വേദിയില്‍ നടന്ന ഉദ്ഘാടന ചടങ്ങില്‍ ടി.ജെ വിനോദ് എം.എല്‍.എ അധ്യക്ഷനായി.
പദ്ധതിയുടെ പ്രചാരണാര്‍ത്ഥം സംഘടിപ്പിച്ച കാര്‍ഷിക ക്വിസ് മത്സര വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ മേയര്‍ എം.അനില്‍കുമാര്‍ വിതരണം ചെയ്തു. പെയിന്റിംഗ് മത്സരവിജയികള്‍ക്കുള്ള സമ്മാനദാനം ഹൈബി ഈഡന്‍ എം.പിയും ഓണ്‍ലൈന്‍ ഫോട്ടോഗ്രാഫി മത്സര വിജയികള്‍ക്കുള്ള സമ്മാനദാനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസും നിര്‍വഹിച്ചു.
കൃഷിവകുപ്പ് ഡയറക്ടര്‍ കെ.എസ് അഞ്ജു, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സനിത റഹീം, മുതിര്‍ന്ന കര്‍ഷക എല്‍സി ജോര്‍ജ്, കൃഷി അഡീ. ഡയറക്ടര്‍മാരായ ആര്‍. വീണ റാണി, ജോര്‍ജ്ജ് സെബാസ്റ്റ്യന്‍, സുനില്‍ കുമാര്‍, കൃഷി ജോയിന്റ് ഡയറക്ടര്‍ വി. രജത, ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോ പ്രിന്‍സിപ്പല്‍ കൃഷി ഓഫിസര്‍ എസ്. പത്മം, ജില്ലാ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ ഷീല പോള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
സംസ്ഥാനത്തെ കൃഷിയിങ്ങളില്‍ ഉത്പാദിപ്പിക്കുന്ന വിളയിനങ്ങളെ മൂല്യവര്‍ധിത ഉല്‍പന്നങ്ങളാക്കി ഓണ്‍ലൈന്‍ വിപണിയിലെത്തിക്കാനാണ് കൃഷി വകുപ്പ് ലക്ഷ്യമിടുന്നത്. കേരളാഗ്രോ എന്ന ബ്രാന്‍ഡില്‍ ആമസോണ്‍, ഫ്‌ലിപ്പ്കാര്‍ട്ട് തുടങ്ങിയ ഇകൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളിലൂടെയാണ് വില്‍പ്പനക്കെത്തിക്കുന്നത്. ആദ്യ ഘട്ടത്തില്‍ സംസ്ഥാനത്തെ വിവിധ ഫാമുകളില്‍ നിന്നുള്ള മൂല്യ വര്‍ധിത ഉല്‍പ്പന്നങ്ങളാണ് വിപണിയില്‍ ഏത്തിക്കുന്നത്. ഉദ്ഘാടനത്തോടനുബന്ധിച്ച് ഓണ്‍ലൈന്‍ വിപണിയിലേക്കുള്ള മാര്‍ഗ്ഗങ്ങള്‍, പ്രശ്‌നങ്ങള്‍, സാധ്യതകള്‍ എന്ന വിഷയത്തില്‍ സംഘടിപ്പിച്ച ചര്‍ച്ചയ്ക്ക് കൃഷി അസി. ഡയറക്ടര്‍ നിര്‍മല സിസിലി ജോര്‍ജ് നേതൃത്വം നല്‍കി.