ആദിവാസി ദലിത് മുന്നേറ്റ സമിതി സംസ്ഥാന സമ്മേളനം ജൂൺ 1, 2 തീയതികളിൽ കൊല്ലത്ത് 

സമ്മേളനം വി.എം. സുധീരൻ ഉൽഘാടനം ചെയ്യും

കൊല്ലം: പട്ടികജാതി-പട്ടികവർഗ്ഗ പാർശ്വവൽകൃത വിഭാഗങ്ങൾക്കിടയിൽ കക്ഷിരാഷ്ട്രീയത്തിനും ഉപജാതി ചിന്തകൾക്കുമതീതമായി പ്രവർത്തിച്ചു വരികയും, ഭൂരഹിതർക്ക് ജീവിക്കാനാ വശ്യമായ കൃഷിഭൂമി ലഭ്യമാക്കുന്നതിന് ചെങ്ങറ, അരിപ്പ, ആറളം ഫാം ഉൾപ്പെടെയുള്ള ഭൂസമരങ്ങൾക്ക് നേതൃത്വം നൽകി വരുന്ന ആദിവാസി ദലിത് മുന്നേറ്റ സമിതി (ഏ.ഡി. എം.എസ്സ്) നാലാം സംസ്ഥാന സമ്മേളനം 2022 ജൂൺ ഒന്ന്, രണ്ട് തീയതികളിൽ കൊല്ലം പബ്ലിക്ക് ലൈബ്രറി സോപാനം ഓഡിറ്റോറിയത്തിൽ വെച്ച് നടക്കും.

ഇന്ത്യ സ്വതന്ത്രമാകുന്നതിന് മുമ്പ് വിദേശ-സ്വദേശ കമ്പനികൾ കൈവശം വെച്ച് വരുന്ന അഞ്ചര ലക്ഷം ഏക്കർ ഭൂമി തിരിച്ച് പിടിക്കുന്നതിന് സർക്കാർ നിയോഗിച്ച് വിവിധ കമ്മീഷൻ റിപ്പോർട്ടുകൾ നടപ്പിലാക്കുന്നതിനും, കമ്പനികൾ നിയമവിരുദ്ധമായി കൈവശം വെക്കുന്ന തോട്ടങ്ങൾ സർക്കാർ ഏറ്റെടുത്ത് ഭൂരഹിതർക്ക് വിതരണം ചെയ്യണമെന്നാവ ശ്യപ്പെട്ടുള്ള പ്രക്ഷോഭ പരിപാടികൾക്ക് സമ്മേളനം രൂപം നൽകും.

ജൂൺ ഒന്നിന് രാവിലെ 10 മണിക്ക് മഹാത്മ അയ്യൻകാളി നഗറിൽ വെച്ച് നടക്കുന്ന സമ്മേളനം വി.എം. സുധീരൻ ഉൽഘാടനം നിർവ്വഹിക്കും. എ.ഡി.എം.എസ്സ് സംസ്ഥാന പ്രസിഡണ്ട് ശ്രീരാമൻ കൊയ്യോൻ അദ്ധ്യക്ഷത വഹിക്കും. പ്രമുഖ ഗാന്ധി യും, ഏക പരിഷത്ത് ദേശീയ അദ്ധ്യക്ഷനുമായ ഡോ.പി.വി.രാജഗോപാൽ മുഖ്യാതിഥി യാകും. മുൻ മേഘാലയ ഗവർണ്ണർ കുമ്മനം രാജശേഖരൻ, എൽ.കെ. പ്രേമചന്ദ്രൻ, എം.പി. പി.എസ്. സുപാൽ, എം.എൽ.എ. പി.സി. വിഷ്ണുനാഥ്. എം.എൽ.എ. പാലോട് സന്തോഷ് എന്നിവർ ആശംസകൾ അർപ്പിക്കും.

ഉച്ചക്ക് 2 മണിക്ക് ഭൂപരിഷ്ക്കരണ നിയമത്തിന്റെ അരനൂറ്റാണ്ടും, വിദേശ തോട്ടങ്ങളും വിഷയത്തിൽ സെമിനാർ സംഘടിപ്പിക്കും. മുതിർന്ന മാധ്യമ പ്രവർത്തകൻ ഡോ. ആർ.സുനിൽ വിഷയാവതരണം നടത്തും. പ്രധാനമന്ത്രി ചെയർമാനായ ദേശീയ ഭൂപരിഷ്കരണ സമിതി അംഗം ഡോ.പി.വി. രാജഗോപാൽ, മോഡറേറ്ററാകും. സി.പി.ഐ. അസി.സെക്രട്ടറി കെ. പ്രകാശ് ബാബു, ആക്ടിവിസ്റ്റും, എഴുത്തുകാരനായ കെ.സഹദേവൻ, ദലിത്-ആദിവാസി പൗരാവ കാശ കൂട്ടായ്മ കൺവീനർ സി.എസ്. മുരളി, പ്ലാച്ചിമട സമര നേതാവ് വിളയോടി വേണുഗോപാൽ തുടങ്ങിയവർ പങ്കെടുക്കും. വൈകുന്നേരം 5 മണിക്ക് റാലിയും പൊതു സമ്മേളനവും നടക്കും.

സംസ്ഥാന വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണൻകുട്ടി പൊതു സമ്മേളനം ഉദ്ഘാടനം ചെയ്യും. ദേശീയ കർഷക സമരത്തിന്റെ സൗത്ത് ഇന്ത്യൻ കോഡിനേറ്റർ പി.ടി.ജോൺ മുഖ്യപ്രഭാഷണം നടത്തും. തുടർന്ന് പ്രമുഖ നാടൻപാട്ട് ഗായകൻ ബി.മണികണ്ഠൻ നേതൃത്വം നൽകുന്ന നാടൻപാട്ട് അരങ്ങേറും.രണ്ടാം ദിവസമായ ജൂൺ 2 ന് രാവിലെ ഒമ്പത് മണിക്ക് പ്രതിനിധി സമ്മേളനം കേരള കരകൗശല വികസന കോർപ്പറേഷൻ ചെയർമാൻ പി.രാമഭദ്രൻ ഉൽഘാടനം ചെയ്യും. പതിനൊന്ന് മണിക്ക് ദലിത് സ്വത്വ രാഷ്ട്രീയം പ്രശ്നങ്ങളും സാധ്യതകളും ചർച്ച സമ്മേളനം നടക്കും. ആദിവാസി ഗോത്രമഹാസഭ കൺവീനർ എം.ഗീതാനന്ദൻ ഉൽഘാ ടനം ചെയ്യും.

കേരള ദലിത് പാന്തേഴ്സ് പ്രസീഡിയം അംഗം കെ അംബുജാക്ഷൻ, ഭീം മിഷൻ ചെയർമാൻ അഡ്വ. സജി കെ ചേരമൻ, കെ.പി.എം.എസ്സ് ജനറൽ സെക്രട്ടറി പി.എം. വിനോദ്, ദലിത് സമുദായമുന്നണി കൺവീനർ ഏകലവ്യൻ ബോധി തുടങ്ങിയ ദലിത് ആദിവാസി നേതൃത്വങ്ങൾ പങ്കെടുക്കും. തുടർന്ന് സംസ്ഥാന സമിതി തെരഞ്ഞ ടുപ്പും പ്രമേയങ്ങളും ചർച്ച ചെയ്യും. മൂന്ന് മണിക്ക് നടക്കുന്ന സമാപന സമ്മേളനം കൊടി ക്കുന്നിൽ സുരേഷ് എം.പി ഉൽഘാടനം ചെയ്യും.