കോഴിക്കോട് മെഡിക്കൽ കോളേജിന് സഹായവുമായി ഗവ:എഞ്ചിനീയറിംഗ് കോളേജ് പൂർവ വിദ്യാർഥികൾ

കേരളത്തിന് കൈത്താങ്ങായി കോവിഡ് പ്രതിരോധ പോരാട്ടത്തിൽ പങ്കുചേർന്ന് കോഴിക്കോട് ഗവ:എഞ്ചിനീയറിംഗ് കോളേജ് പൂർവ വിദ്യാർത്ഥി സംഘടന യു.എ.ഇ അലുമ്നി - ജെക്ക് എമിറേറ്റ്സ്.

ദുബൈ: കേരളത്തിന് കൈത്താങ്ങായി കോവിഡ് പ്രതിരോധ പോരാട്ടത്തിൽ പങ്കുചേർന്ന്  കോഴിക്കോട് ഗവ:എഞ്ചിനീയറിംഗ് കോളേജ് പൂർവ വിദ്യാർത്ഥി സംഘടന യു.എ.ഇ അലുമ്നി- ജെക്ക് എമിറേറ്റ്സ്.

കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ കോവിഡ് പ്രതിരോധ വെന്റിലേറ്റർ, ഓക്സിജൻ കോൺസെൻട്രേറ്റർ പദ്ധതിയിലേക്കുള്ള ഗവ:എഞ്ചിനീയറിംഗ്  കോളേജ് പൂർവ്വ വിദ്യാർത്ഥി സംഘടന യു.എ.ഇ അലുമിനി- ജെക്ക് എമിറേറ്റ്സിൻ്റെ സഹായം ജില്ലാ കളക്ടർ ശ്രീറാം സാംബശിവറാവു അലുമ്നി അഡ്വൈസറി ബോർഡ് അംഗം ജിസാർ ഇട്ടോളിയിൽ നിന്ന് സ്വീകരിക്കുന്നു. അസി.കളക്ടർ അജീഷ് കുന്നത്ത് പ്രൊഫ.പ്രദീപ് എന്നിവർ സമീപം.

കോവിഡ് ദുരിതം തുടരുന്ന സാഹചര്യത്തിൽ  കോളേജിലെ പൂർവവിദ്യാർഥി കൂട്ടായ്മയുടെ നേതൃത്വത്തിൽ ജീവൻ രക്ഷാ മെഡിക്കൽ ഉപകരണങ്ങൾ ശേഖരിച്ചു നൽകി.

കോഴിക്കോട് ജില്ലാ ഭരണകൂടം ‘കോവിഡ് -19  ജാഗ്രത’  യുടെ ഭാഗമായി കോഴിക്കോട് മെഡിക്കൽ കോളേജിൽ ഒരുക്കുന്ന അധിക  വെന്റിലെറ്റർ ,ഓക്സിജൻ കോൺസെൻട്രേറ്റർ സൗകര്യങ്ങൾക്കുള്ള ഗവ:എഞ്ചിനീയറിംഗ് കോളേജ് പൂർവ്വ വിദ്യാർത്ഥി സംഘടന യു എ ഇ അലുമ്‌നിയുടെ സഹായം  ജില്ലാ കളക്ടർ ശ്രീറാം സാംബശിവ റാവൂ ഏറ്റുവാങ്ങി.

അസിസ്റ്റന്റ് കളക്ടറും (ഇലെക്ഷൻ) ജി ഇ സി കെ  പൂർവ വിദ്യാർത്ഥിയുമായ അജീഷ് കുന്നത്ത് ,മെക്കാനിക്കൽ എഞ്ചിനീയറിംഗ് ഡിപ്പാർട്മെൻറ് പ്രൊഫസർ പ്രദീപ് ,അലുംനി അഡ്വൈസറി ബോർഡ് അംഗവും കോളേജ് മുൻ ചെയർമാനുമായ ജിസാർ ഇട്ടോളി എന്നിവർ സന്നിഹിതരായിരുന്നു.

ആദ്യഘട്ടമെന്ന നിലക്ക് നേരത്തെ നോർക്ക റൂട്സ് ആവിഷ്കരിച്ച കെയർ ഫോർ കേരള പദ്ധതിയിലേക്ക് പൂർവ വിദ്യാർത്ഥി സംഘടനകളുടെ കൂട്ടായ്മയായ അക്കാഫ് വഴി അലുമ്നി ശേഖരിച്ച ഓക്സിജൻ കോൺസെൻട്രേറ്റർ, പൾസ്‌ ഓക്സിമീറ്ററുകൾ എന്നിവയും കൈമാറി.
കൂട്ടായ്മയുടെ ഭാഗമായി കോവിഡിനെ ചെറുക്കുന്നതിനുള്ള ആരോഗ്യ ഓൺലൈൻ സെമിനാറും  സംഘടിപ്പിച്ചിരുന്നു.
അലുമ്നി പ്രസിഡന്റ് ഫസൽ റഹ്മാൻ , ജനറൽ സെക്രട്ടറി കെ.ഹർഷിദ് , ലേഡീസ് വിങ് പ്രസിഡന്റ് ഫസീലത്ത്, ജിബി വിൽ‌സൺ , മുഹമ്മദ് റഷീദ് , എഞ്ചിനീയർ യാസിർ, മുസമ്മിൽ, ലിജാസ്, അമീൻ നല്ലൂർ, ഷാഫി, അഭിലാഷ്, ഫെബിൻ അലവി, സഹൽ എന്നിവർ  പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.