- കണ്ണടച്ച് തുറക്കുംമുമ്പ് ദക്ഷിണാഫ്രിക്കക്ക് അഞ്ച് വിക്കറ്റ് നഷ്ടം.
- ആദ്യം ബാറ്റുചെയ്ത ദക്ഷിണാഫ്രിക്കയ്ക്ക് 9 റൺസെടുക്കുന്നതിനിടെ അഞ്ച് വിക്കറ്റ് നഷ്ടമായി.
തിരുവനന്തപുരം: ഇന്ത്യ ദക്ഷിണാഫ്രിക്ക ടി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ദക്ഷിണാഫ്രിക്കൻ ബാറ്റിങ്ങിന്‍റെ മുൻനിര ഇന്ത്യൻ ബോളർമാർ തകർത്തെറിഞ്ഞു. ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ടോസ് നേടിയ ഇന്ത്യൻ നായകൻ രോഹിത് ശർമ്മ ഫീൽഡിങ് തെരഞ്ഞെടുക്കുകയായിരുന്നു.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റുചെയ്ത ദക്ഷിണാഫ്രിക്കയ്ക്ക് 9 റൺസെടുക്കുന്നതിനിടെ അഞ്ച് വിക്കറ്റ് നഷ്ടമായി.
ഇന്ത്യയ്ക്കുവേണ്ടി അർഷദീപ് സിങ് മൂന്നു വിക്കറ്റും ദീപക് ചഹാർ രണ്ടു വിക്കറ്റും നേടി. ദക്ഷിണാഫ്രിക്കൻ നിരയിൽ നാലു ബാറ്റർമാർ ഡക്കായി പുറത്തായി.
ക്വിന്‍റൻ ഡികോക്ക്(ഒന്ന്), ടെംബ ബവുമ(പൂജ്യം), റിലെ റൂസോ(പൂജ്യം), ഡേവിഡ് മില്ലർ(പൂജ്യം), ട്രിസ്റ്റൻ സ്റ്റബ്സ്(പൂജ്യം) എന്നിവരുടെ വിക്കറ്റുകളാണ് ദക്ഷിണാഫ്രിക്കയ്ക്ക് നഷ്ടമായത്. സെക്കൻഡ് ഡൌൺ പൊസിഷനിൽ ഇറങ്ങിയ എയ്ഡൻ മർക്രം ക്രീസിലുണ്ട്.
ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ടോസ് നേടിയ ഇന്ത്യൻ നായകൻ രോഹിത് ശർമ്മ ഫീൽഡിങ് തെരഞ്ഞെടുക്കുകയായിരുന്നു. ഇന്ത്യൻ ടീമിൽ റിഷഭ് പന്തിനെയും ദിനേശ് കാർത്തിക്കിനെയും ഉൾപ്പെടുത്തി. പരിശീലനത്തിനിടെ പുറംവേദന അനുഭവപ്പെട്ട ജസ്പ്രീത് ബുംറ ഇന്നത്തെ മത്സരം കളിക്കുന്നില്ല.
ബുംറ, ടീം ഡോക്ടറുടെ നിരീക്ഷണത്തിലാണ്. നിരയിൽ നാലു.
ഇന്ത്യ:
1 രോഹിത് ശർമ (ക്യാപ്റ്റൻ), 2 കെ എൽ രാഹുൽ, 3 വിരാട് കോഹ്‌ലി, 4 സൂര്യകുമാർ യാദവ്, 5 ഋഷഭ് പന്ത് (വിക്കറ്റ്), 6 ദിനേശ് കാർത്തിക്, 7 അക്സർ പട്ടേൽ, 8 ഹർഷൽ പട്ടേൽ, 9 ആർ അശ്വിൻ 10 ദീപക് ചാഹർ, 11 അർഷ്ദീപ് സിംഗ് ,,,,,
ദക്ഷിണാഫ്രിക്ക:
1 ക്വിന്റൺ ഡി കോക്ക് (വി.കെ.), 2 ടെംബ ബാവുമ (ക്യാപ്റ്റൻ), 3 റിലീ റോസോ, 4 എയ്ഡൻ മർക്രം, 5 ട്രിസ്റ്റൻ സ്റ്റബ്സ്, 6 ഡേവിഡ് മില്ലർ, 7 വെയ്ൻ പാർനെൽ, 8 കാഗിസോ റബാഡ, 9 കേശവ് മഹാരാജ്, 10 ആൻറിച്ച് നോർട്ട് 11 തബ്രായിസ് ഷംസി