സെക്രട്ടേറിയറ്റ് വളപ്പില്‍ അഞ്ചുവര്‍ഷം മുമ്പ് നട്ട തെങ്ങ് കുലച്ചത് കാണാന്‍ മുഖ്യമന്ത്രിയെത്തി
തിരുവനന്തപുരം: ആദ്യതവണ മുഖ്യമന്ത്രിയായി ചുമതലയേറ്റപ്പോള്‍ സെക്രട്ടേറിയറ്റ് വളപ്പില്‍ നട്ട തെങ്ങ് നിറഞ്ഞ കായ്ഫലമോടെ നില്‍ക്കുന്നത് കാണാനെത്തി മുഖ്യമന്ത്രി പിണറായി വിജയന്‍. കാസര്‍കോട് പീലിക്കോട് കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ വികസിപ്പിച്ച ‘കേരശ്രീ’ ഇനത്തില്‍പ്പെട്ട തെങ്ങാണ് ഇപ്പോള്‍ 18 കുല തേങ്ങയുമായ് നിറവോടെ സെക്രട്ടേറിയറ്റ് ഗാര്‍ഡനില്‍ നില്‍ക്കുന്നത്. 2016 സെപ്റ്റംബര്‍ എട്ടിനാണ്…