ന്യൂ ദല്‍ഹി:രാജ്യത്ത 25 സംസ്ഥാനങ്ങളിലെ ഗ്രാമീണ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ക്ക് ധനകാര്യ മന്ത്രാലയത്തിന്റെ കീഴിലുള്ള ധനവിനിയോഗ വകുപ്പ് 8,923.8 കോടി രൂപ സഹായധനം അനുവദിച്ചു. ഗ്രാമം, ബ്ലോക്ക്, ജില്ല എന്നീ മൂന്ന് തലങ്ങളിലുള്ള പഞ്ചായത്തിരാജ് സ്ഥാപനങ്ങള്‍ക്കാണ് സഹായധനം അനുവദിച്ചിരിക്കുന്നത്. പ്രാദേശിക ആവശ്യകതകള്‍ നേരിടുന്നതിനുള്ള 202122 വര്‍ഷത്തെ ‘അണ്‍ടൈഡ് ഗ്രാന്റിന്റെ” ആദ്യ ഗഡുവാണ് ശനിയാഴ്ച അനുവദിച്ചത്. കോവിഡ്19 മഹാമാരിയെ നേരിടുന്നതിന് ആവശ്യമായ വിവിധ പ്രതിരോധ നടപടികള്‍ക്കും, സമാശ്വാസ നടപടികള്‍ക്കുമായി തദ്ദേശ സ്ഥാപനങ്ങള്‍ക്ക് ഈ സഹായ ധനം വിനിയോഗിക്കാം. 15ാമത് ധനകാര്യ കമ്മീഷന്റെ ശിപാര്‍ശകള്‍ പ്രകാരം, അണ്‍ടൈഡ് ഗ്രാന്റുകളുടെ ആദ്യ ഗഡു 2021 ജൂണ്‍ മാസത്തിലാണ് സംസ്ഥാനങ്ങള്‍ക്ക് നല്‍കേണ്ടിയിരുന്നത്. എന്നാല്‍, പഞ്ചായത്തിരാജ് മന്ത്രാലയത്തിന്റെ ശിപാര്‍ശയുടെയും കോവിഡ് മഹാമാരിയുടെയും പശ്ചാത്തലത്തിലാണ് നിശ്ചിത സമയക്രമത്തിന് മുമ്പ് തന്നെ സഹായധനം അനുവദിക്കാന്‍ ധനമന്ത്രാലയം തീരുമാനിച്ചത്.