മുഖ്യമന്ത്രി ക്രിസ്മസ് വിരുന്നൊരുക്കി

തിരുവനന്തപുരം: ക്രിസ്മസ് പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയന്‍ ക്രിസ്മസ് വിരുന്ന് ഒരുക്കി.
മാസ്‌കറ്റ് ഹോട്ടലില്‍ നടന്ന വിരുന്നില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, കര്‍ദിനാള്‍ ബസേലിയോസ് മാര്‍ ക്ലീമിസ് കാതോലിക്ക ബാവ, ബസേലിയോസ് മാര്‍തോമ മാത്യൂസ് ത്രിതീയന്‍ കാതോലിക്ക ബാവ, ഡോ. തിയോഡേഷ്യസ് മാര്‍തോമ മെത്രാപ്പോലീത്ത, ആര്‍ച്ച്ബിഷപ്പ് ഡോ. തോമസ് ജെ. നെറ്റോ, ജോസഫ് മാര്‍ ഗ്രിഗോറിയസ് മെത്രാപ്പൊലീത്ത, സിറിള്‍ മാര്‍ ബസേലിയോസ് മെത്രാപ്പൊലീത്ത, അത്തനാസിയോസ് യോഹന്‍ മെത്രാപ്പൊലീത്ത, മാര്‍ മാത്യു അറയ്ക്കല്‍, വെള്ളാപ്പള്ളി നടേശന്‍, ഡോ. വി.പി. സുഹൈബ് മൗലവി, ഗോകുലം ഗോപാലന്‍, സ്വാമി ഗുരുരത്‌നം ജ്ഞാനതപസ്വി, പ്രൊഫ. കെ.വി. തോമസ്, പ്രൊഫ. പി.ജെ. കുര്യന്‍, സ്വാമി ശുഭാംഗാനന്ദ, കടന്നപ്പള്ളി രാമചന്ദ്രന്‍, വി.കെ. മാത്യൂസ്, ജസ്റ്റിസുമാരായ ബെഞ്ചമിന്‍ കോശി, സിറിയക് ജോസഫ്, ആന്റണി ഡൊമിനിക്, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍, മന്ത്രിമാരായ കെ. രാജന്‍, റോഷി അഗസ്റ്റിന്‍, കെ. കൃഷ്ണന്‍കുട്ടി, എ.കെ. ശശീന്ദ്രന്‍, അഹമ്മദ് ദേവര്‍കോവില്‍, ആന്റണി രാജു, ജി.ആര്‍. അനില്‍, കെ.എന്‍. ബാലഗോപാല്‍, ഡോ. ആര്‍. ബിന്ദു, എം.ബി. രാജേഷ്, പി.എ. മുഹമ്മദ് റിയാസ്, പി. രാജീവ്, വി. ശിവന്‍കുട്ടി, വി.എന്‍. വാസവന്‍, വീണാ ജോര്‍ജ്, നിയമസഭാ സ്പീക്കര്‍ എ.എന്‍. ഷംസീര്‍, ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍, മേയര്‍ ആര്യ രാജേന്ദ്രന്‍, മാത്യു ടി. തോമസ് എം.എല്‍.എ, എം.വി. ശ്രേയാംസ് കുമാര്‍, ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയ്, പ്ലാനിങ് ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പ്രൊഫ. വി.കെ. രാമചന്ദ്രന്‍ തുടങ്ങി നിരവധി പ്രമുഖര്‍ വിരുന്നില്‍ പങ്കെടുത്തു.