കോവിഡ് വ്യാപനം: ഡല്‍ഹിയിലും രാജസ്ഥാനിലും ലോക്ഡൗണ്‍ പ്രഖ്യാപിച്ചു

ന്യൂദല്‍ഹി: കോവിഡ് വ്യാപനം രൂക്ഷമായതിനെതുടര്‍ന്ന് രാജ്യ തലസ്ഥാനമായ ന്യൂദല്‍ഹിയിലും രാജസ്ഥാനിലും ലോക്ഡൗണ്‍ പ്രഖ്യാപിച്ചു. ദല്‍ഹിയില്‍ ഇന്ന് രാത്രി പത്തുമുതല്‍ 26 രാവിലെ അഞ്ച് വരെയാണ് ലോക്ഡൗണ്‍. ദല്‍ഹിയിലെ ആരോഗ്യ സംവിധാനത്തിനുമേല്‍ കനത്ത സമ്മര്‍ദ്ദമാണെന്നും ആരോഗ്യ സംവിധാനം പാടെ തകരാറിലാവാതിരിക്കുന്നതിനാണ് ചെറിയ കാലത്തേക്ക് ലോക് ഡൗണ്‍ പ്രഖ്യാപിക്കുന്നതെന്നും മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍ വ്യക്തമാക്കി.
രാജസ്ഥാനില്‍ ഇന്ന് മുതല്‍ മെയ് മൂന്നുവരെയാണ് ലോക്ഡൗണ്‍#്. ലോക്ഡൗണ്‍ കാലയളവില്‍ അവശ്യ സര്‍വീസുകള്‍ മാത്രമെ അനുവദിക്കു.