തിരക്കഥാകൃത്തും സംവിധായകനുമായ ഡെന്നീസ് ജോസഫ് അന്തരിച്ചു .മരണം ഹൃദയാഘാതത്തെ തുടർന്ന്

രാജാവിൻ്റെ മകൻ ന്യൂഡൽഹി,സംഘം, നമ്പർ 20 മദ്രാസ് മെയിൽ,കോട്ടയം കുഞ്ഞച്ചൻ തുടങ്ങിയ ചിത്രങ്ങൾ ബോക്സ് ഓഫീസിൽ വമ്പൻ വിജയം നേടിയിട്ടുണ്ട്

കോട്ടയം: ചലച്ചിത്ര സംവിധായകൻ ഡെന്നീസ് ജോസഫ് അന്തരിച്ചു .മരണം ഹൃദയാഘാതത്തെ തുടർന്ന്.

മലയാളി പ്രേഷകർക്ക് ഒരുപാട് നല്ല സിനിമകൾ  സമ്മാനിച്ച തിരക്കഥാകൃത്തും സംവിധായകനുമായിരുന്നു.

1985-ൽ ജേസി സംവിധാനംചെയ്ത ‘ഈറൻ സന്ധ്യയ്ക്ക്’ എന്ന ചിത്രത്തിനു തിരക്കഥ എഴുതി ചലച്ചിത്രരംഗത്ത് പ്രവേശിച്ചു. മനു അങ്കിൾ എന്ന ചലച്ചിത്രത്തിലൂടെ ആദ്യമായി സംവിധായകനായി.

കോട്ടയം ജില്ലയിലെ ഏറ്റുമാനൂരിൽ 1957 ഒക്ടോബർ 20ന് എം എൻ ജോസഫിന്റെയും ഏലിയാമ്മ ജോസഫിന്റെയും മകനായി ജനിച്ചു. ഏറ്റുമാനൂർ ഗവൺമെന്റ് ഹൈസ്കൂളിൽനിന്ന് സ്കൂൾ വിദ്യാഭ്യാസവും കുറവിലങ്ങാട് ദേവമാതാ കോളെജിൽ നിന്നും ബിരുദവും നേടി. പിന്നീട് ഫാർമസിയിൽ ഡിപ്ലോമയും കരസ്ഥമാക്കി

ഇദ്ദേഹം തിരക്കഥയി രാജാവിൻ്റെ മകൻ ന്യൂഡൽഹി,സംഘം, നമ്പർ 20 മദ്രാസ് മെയിൽ,കോട്ടയം കുഞ്ഞച്ചൻ തുടങ്ങിയ ചിത്രങ്ങൾ ബോക്സ് ഓഫീസിൽ വമ്പൻ വിജയം നേടിയിട്ടുണ്ട്.

സംവിധായകൻ ജോഷിയുമായി  ചേർന്ന് മികച്ച ഒരുപിടി നല്ല ചിത്രങ്ങൾ മലയാള പ്രേക്ഷകർക്ക് നൽകി ഇദ്ദേഹം. ഹൃദയാഘാതത്തെ തുടർന്നു കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അദേഹത്തിന്റെ അന്ത്യം.