സംസ്ഥാനം വാങ്ങുന്ന വാക്‌സിനില്‍ 3.5 ലക്ഷം ഡോസ് എത്തി

നെടുമ്പാശ്ശേരി വിമാനതാവളത്തിലെത്തിയ വാക്‌സിന്‍ .മഞ്ഞുമ്മലിലെ കേരള മെഡിക്കല്‍ സര്‍വീസസ് കേര്‍പ്പറേഷന്റെ മേഖല വെയര്‍ഹൗസിലേക്ക്മാറ്റി.പൂനെ സിറം ഇന്‍സറ്റിറ്റിയൂട്ടില്‍നിന്നാണ് കേരളം വാക്‌സിന്‍വാങ്ങിയത്.

തിരുവനന്തപുരം/കൊച്ചി: സംസ്ഥാന സര്‍ക്കാര്‍ വാങ്ങാന്‍ തീരുമാനിച്ച ഒരു കോടി കോവിഷീല്‍ഡ് വാക്‌സിനില്‍ 3 . .5 ലക്ഷം ഡോസ് വാക്‌സിനുകള്‍ തിങ്കളാഴ്ച സംസ്ഥാനത്ത് എത്തി. ഗുരുതരമായ രോഗം ബാധിച്ചവര്‍, വീടുകളില്‍ എത്തുന്ന വാര്‍ഡ്തല സമിതികളിലെ സന്നദ്ധ പ്രവര്‍ത്തകര്‍, മാധ്യമ പ്രവര്‍ത്തകര്‍, സന്നദ്ധ സേന വളണ്ടിയര്‍മാര്‍, തുടങ്ങിയ മുന്‍ഗണനാ ഗ്രൂപ്പിനാണ് ആദ്യം വാക്‌സിന്‍ നല്‍കുകയെന്ന് മുഖ്യമന്ത്രി പിണറായിവിജയന്‍ പറഞ്ഞു. ഇന്ന് നെടുമ്പാശ്ശേരി വിമാനതാവളത്തിലെത്തിയ വാക്‌സിന്‍ .മഞ്ഞുമ്മലിലെ കേരള മെഡിക്കല്‍ സര്‍വീസസ് കേര്‍പ്പറേഷന്റെ മേഖല വെയര്‍ഹൗസിലേക്ക്മാറ്റി.പൂനെ സിറം ഇന്‍സറ്റിറ്റിയൂട്ടില്‍നിന്നാണ് കേരളം വാക്‌സിന്‍വാങ്ങിയത്. ഓരോ ജില്ലക്കും എത്ര ഡോസ് വീതം നല്കണമെന്ന് സംസ്ഥാന ആരോഗ്യവകുപ്പാണ് നിശ്ച്ചയിക്കുക. ഇതിനുശേഷം ഇവിടെനിന്നും ഓരോ ജില്ലയിലേക്കുമുള്ള വാക്‌സിന്‍ മഞ്ഞുമ്മലിലെ വെയര്‍ ഹൗസില്‍നിന്ന് വിതരണം ചെയ്യും.
കുടുംബശ്രീ ഹോട്ടലുകള്‍ ഇല്ലാത്ത 161 പഞ്ചായത്തുകളില്‍ കമ്മ്യൂണിറ്റി കിച്ചന്‍ ആരംഭിക്കേണ്ടി വരും. മറ്റിടങ്ങളില്‍ കുടുംബശ്രീ ഹോട്ടലുകള്‍ വഴി ഭക്ഷണം നല്‍കും. ആര്‍ക്കും ഭക്ഷണം കിട്ടാത്ത അവസ്ഥ ഉണ്ടാകരുതെന്ന് വകുപ്പുകളോട് നിര്‍ദേശിച്ചതായി മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
കോവിഡ് ചികിത്സയുമായി ബന്ധപ്പെട്ട് ചെലവാകുന്ന തുക പഞ്ചായത്തുകള്‍ക്ക് അവരുടെ പ്ലാന്‍ ഫണ്ടില്‍ നിന്നും ഉപയോഗിക്കാം. അതിനുള്ള തദ്ദേശ വകുപ്പിന്റെ ഉത്തരവനുസരിച്ച് പണം ചെലവഴിക്കാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് കഴിയും.
ലോക്ക് ഡൗണ്‍ സമയത്ത് അനാവശ്യമായി പുറത്തിറങ്ങരുത്. മരണം അടക്കമുള്ള അത്യാവശ്യ കാര്യങ്ങള്‍ക്ക് യാത്ര ചെയ്യാന്‍ വേഗത്തില്‍ അനുമതി നല്‍കുന്നതിന് സംവിധാനമൊരുക്കും.
അവശ്യസാധനങ്ങള്‍ വാങ്ങുന്നതിനു പുറത്തിറങ്ങുന്നതിന് അനുവാദമുണ്ടെങ്കിലും ഇതു ദുരുപയോഗം ചെയ്യുന്നവര്‍ക്കെതിരേ പൊലീസ് കര്‍ശന നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.