തിരുവനന്തപുരം: പശ്ചിമഘട്ടത്തിന്റെ കാവലാളും പ്രമുഖ ശാസ്ത്രജ്ഞനും, പ്രകൃതി സംരക്ഷണത്തിനായി ജീവിതം സമർപ്പിക്കുകയും ചെയ്ത ഡോ. എം. കമറുദ്ദീന്റെ സ്മരണാർത്ഥമാണ് ഈ പുരസ്കാരം. 25000 രൂപയും, പ്രശംസ പത്രവും മെമന്റൊയും ഉൾപ്പെട്ട ഡോ. കമറുദീൻ പരിസ്ഥിതി സംരക്ഷണ അവാർഡ്ന് സെപ്റ്റംബർ 12 മുതൽ ഒക്ടോബർ 25 വരെയുള്ള കാലയളവിൽ ഓൺലൈൻ വഴി നാമനിർദ്ദേശം നൽകാം.
https://tinyurl.com/KFBCNatureAward23
പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾക്ക് പ്രയോജനകരമായുള്ള ശാസ്ത്ര ഗവേഷണങ്ങൾക്ക് നേതൃത്വം കൊടുക്കുന്ന ശാസ്ത്രജ്ഞന്മാർക്കാണ് ഇപ്രാവശ്യത്തെ നോമിനേഷന് അർഹതയുള്ളത്.
ഡോ. കമറുദീൻ ഓർമദിനമായ നവംബർ 13നു പാലോട് വച്ചുനടക്കുന്ന ചടങ്ങിൽ അവാർഡ് സമ്മാനിക്കുന്നതാണ്.
പെരിങ്ങമ്മല പഞ്ചായത്തിലെ ജൈവവൈവിദ്യ സംരക്ഷണത്തിനായി അന്യദേശ വൃക്ഷങ്ങളായ അക്കേഷ്യ , മാഞ്ചിയം എന്നിവ ഒഴിവാക്കുന്നതിനു വേണ്ടി നടത്തിയ വിത്തെറിയൽ സമരം , ഓടു ചുട്ട പടുക്കയിലെ കാട്ടുജാതിക്ക ശുദ്ധജല ചതുപ്പുകൾ സംരക്ഷിക്കുന്നതിനും പെരിങ്ങമ്മലയിലെ അഗ്രിഫാമി നോടു ചേർന്നുള്ള കാടിന്റെ ആവാസവ്യവസ്ഥ സംരക്ഷിക്കുവാനുള്ള സമരത്തിന്റെയും അമരക്കാരനായിരുന്നു ഡോ കമറുദീൻ.
കൂടുതൽ വിവരങ്ങൾക്ക്
സെക്രട്ടറി,
സാലി പാലോട്
9446103690
[email protected]