‘ആർപ്പോ… നാട്ടറിവുകളുടെ ഉൾവെളിച്ചം’, പുസ്തകം പ്രകാശനംചെയ്‌തു.

ബി. ഉണ്ണിക്കണ്ണന്റെ 'ആർപ്പോ- നാട്ടറിവുകളുടെ ഉൾവെളിച്ചം' എന്ന പുസ്തകം പ്രൊഫ. വി.എസ്. ലീ, പ്രൊഫ. എസ്. അജയന് നൽകി പ്രകാശനം ചെയ്യുന്നു

കൊല്ലം: കേരളകൗമുദി​ സീനി​യർ റി​പ്പോർട്ടറും കൊല്ലം ബ്യൂറോ ചീഫുമായ ബി. ഉണ്ണിക്കണ്ണന്റെ ‘ആർപ്പോ- നാട്ടറിവുകളിലെ ഉൾവെളിച്ചം’ എന്ന പുസ്തകം പ്രകാശനം ചെയ്തു.
കല്ലുവാതുക്കൽ സമുദ്രതീരം മതേതര വയോജനകേന്ദ്രത്തിൽ നടന്ന ചടങ്ങിൽ കൊല്ലം എസ്.എൻ കോളേജ് മുൻ പ്രിൻസിപ്പൽ പ്രൊഫ. വി.എസ്. ലീ പ്രകാശനം നിർവഹിച്ചു. പ്രൊഫ. എസ്. അജയൻ ആദ്യപ്രതി ഏറ്റുവാങ്ങി. കേരളകൗമുദി റസിഡന്റ് എഡിറ്ററും കൊല്ലം യൂണിറ്റ് ചീഫുമായ എസ്. രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. ഡോ. തോട്ടം ഭുവനേന്ദ്രൻ നായർ മുഖ്യപ്രഭാഷണം നടത്തി. ബാബു പാക്കനാർ, ഡോ. ആർ. ജയചന്ദ്രൻ, സമുദ്രതീരം ചെയർമാൻ റുവൽ സിങ്, കോട്ടാത്തല ശ്രീകുമാർ എന്നിവർ സംസാരിച്ചു. ക്വിസ് മത്സര വിജയികൾക്കുള്ള സമ്മാനങ്ങളും ചടങ്ങിൽ വിതരണം ചെയ്തു. കെ.ജി. രാജു സ്വാഗതവും ബി. ഉണ്ണിക്കണ്ണൻ നന്ദിയും പറഞ്ഞു.