ലഹരിവിമുക്ത ബാല്യം’ ആഗോള സമ്മേളനം: സാമൂഹിക ഇടപെടലുകള്‍ക്കും നയസംരംഭങ്ങള്‍ക്കുംഊന്നല്‍ നല്‍കിവിദഗ്ധര്‍

തിരുവനന്തപുരം:മയക്കുമരുന്ന്ദുരുപയോഗത്തില്‍നിന്ന്കുട്ടികളെയുംയുവാക്കളെയുംമോചിപ്പിക്കാന്‍ സര്‍ക്കാരിന്റെ ഫലപ്രദമായ ഇടപെടലുകള്‍വേഗത്തിലാക്കുന്നതിനൊപ്പംശക്തമായ സാമൂഹിക ഇടപെടലുംഉണ്ടാകണമെന്ന് ‘ലഹരിവിമുക്ത ബാല്യം’ ത്രിദിന അന്താരാഷ്ട്ര സമ്മേളനത്തില്‍ആഗോളവിദഗ്ധര്‍ ആഹ്വാനം ചെയ്തു.
‘ചില്‍ഡ്രന്‍ മാറ്റര്‍-റൈറ്റ്ടു എ ഡ്രഗ് ഫ്രീ ചൈല്‍ഡ്ഹുഡ്’ എന്ന പ്രമേയത്തില്‍ നടക്കുന്ന സമ്മേളനത്തിന്റെ ആദ്യദിവസംസംസാരിച്ച പ്രഭാഷകര്‍ കുട്ടികളുടെസ്വഭാവ രൂപീകരണത്തില്‍രക്ഷിതാക്കള്‍, സ്‌കൂളുകള്‍, ഒഴിവുസമയ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ ഘടകങ്ങളുടെ പങ്കിനെക്കുറിച്ച് ചൂണ്ടിക്കാട്ടി.
യുണൈറ്റഡ് നേഷന്‍സ് ഓഫീസ്ഓണ്‍ ഡ്രഗ്‌സ് ആന്‍ഡ് ക്രൈം (യുഎന്‍ഒഡിസി), വേള്‍ഡ് ഫെഡറേഷന്‍ എഗെയ്ന്‍സ്റ്റ് ഡ്രഗ്‌സ് (ഡബ്ല്യുഎഫ്എഡി) എന്നിവയുടെ പങ്കാളിത്തത്തോടെഫോര്‍ത്ത്‌വേവ് ഫൗണ്ടേഷന്‍ (എഫ്ഡബ്ല്യുഎഫ്) ആണ് സമ്മേളനം സംഘടിപ്പിക്കുന്നത്.
പിന്നാക്കപ്രദേശങ്ങളിലെ കുട്ടികളെയുംരക്ഷാകര്‍തൃ പിന്തുണയില്ലാത്ത കുട്ടികളെയും പിന്തുണയ്ക്കുന്നതില്‍ നയകര്‍ത്താക്കളും സമൂഹവും ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് ‘മയക്കുമരുന്നുംകുട്ടികളുടെ ഭാവിയും’ എന്ന വിഷയത്തില്‍ സംസാരിച്ച യുഎസ്എയിലെഡബ്ല്യുഎഫ്എഡിയുടെഇന്റര്‍നാഷണല്‍ പ്രസിഡന്റ് ആമി റോണ്‍ഷൗസെന്‍ അഭ്യര്‍ഥിച്ചു.
ലഹരിവസ്തുക്കളുടെദുരുപയോഗംതടയുന്നതില്‍ശക്തമായ സാമൂഹിക ഇടപെടലുകളുടെവര്‍ധിച്ചുവരുന്ന പ്രസക്തിയെക്കുറിച്ച് ‘ലോക ഡ്രഗ്‌റിപ്പോര്‍ട്ട് – യുവാക്കളെയുംകുട്ടികളെയുംകേന്ദ്രീകരിച്ചുള്ള പ്രതിരോധ തന്ത്രങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക’ എന്ന വിഷയത്തില്‍ യുഎന്‍ഒഡിസിയുടെ ദക്ഷിണേഷ്യന്‍ പ്രതിനിധി മാര്‍ക്കോടെക്സിയേര പറഞ്ഞു. ലഹരിവിമുക്ത ബാല്യംഉറപ്പാക്കുകയെന്നത്കൂട്ടുത്തരവാദിത്തമാണെന്നുംസര്‍ക്കാരിനൊപ്പം പൊതുസമൂഹത്തിന്റെ പ്രാതിനിധ്യം പ്രധാനമാണെന്നും അദ്ദേഹംകൂട്ടിച്ചേര്‍ത്തു.
ജനങ്ങള്‍ അവരവരിലേക്ക്ചുരുങ്ങിക്കൊണ്ടിരിക്കുകയാണെന്നും ഇത് ലഹരി ഉപഭോഗത്തെ വളര്‍ത്തുകയാണെന്നുംസ്വീഡനിലെ മൊവെന്‍ഡി ഇന്റര്‍നാഷണലിന്റെഎക്സിക്യൂട്ടീവ്ഡയറക്ടര്‍എസ്ബ്ജോണ്‍ ഹോണ്‍ബെര്‍ഗ് പറഞ്ഞു. ഈ ഭീഷണി നേരിടാന്‍ കൂടുതല്‍സാമൂഹിക പങ്കാളിത്തം ഉറപ്പാക്കാന്‍ ബോധപൂര്‍വമായ ശ്രമങ്ങള്‍ ആവശ്യമാണ്. ‘പൗരസമൂഹത്തിന്റെഅന്താരാഷ്ട്ര സഹകരണം’ എന്ന വിഷയത്തില്‍സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോകമെമ്പാടുമുള്ളസംഘര്‍ഷമേഖലകളിലെയുവാക്കളോട്ഒത്തുചേരാനുംമയക്കുമരുന്നിനെതിരായ പോരാട്ടംതങ്ങളുടെ പുതിയ ഇടപെടലായിഏറ്റെടുക്കാനുംഹോണ്‍ബെര്‍ഗ് അഭ്യര്‍ഥിച്ചു.
ലഹരിക്കെതിരായ പ്രവര്‍ത്തനത്തില്‍സുസ്ഥിരമായ ഫലം നല്‍കുന്ന ഘടകങ്ങളെന്ന നിലയില്‍തെളിവുകള്‍അടിസ്ഥാനമാക്കിയുള്ള പ്രതിരോധ ഇടപെടലുകളും ധനസഹായവും ലഭ്യമാക്കുന്നത് പ്രധാനമാണെന്ന്‌സ്വീഡനിലെ ഡബ്ല്യുഎഫ്എഡിസെക്രട്ടറി ജനറല്‍റെജീന മാറ്റ്സണ്‍ പറഞ്ഞു. ‘കുട്ടികളുടെ അവകാശവും, കുട്ടികളുടെഅവകാശങ്ങള്‍ സംബന്ധിച്ച യുഎന്‍സിആര്‍സിയുടെ ആര്‍ട്ടിക്കിള്‍ 33 ന്റെആവശ്യകതയും – ഒരു പ്രതിരോധ സമീപനത്തിന്റെആവശ്യകത’ എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. യുണൈറ്റഡ് നേഷന്‍സ് കണ്‍വെന്‍ഷന്‍ ഓണ്‍ ദി റൈറ്റ്‌സ്ഓഫ് ദി ചൈല്‍ഡിന്റെ (യുഎന്‍സിആര്‍സി) ആര്‍ട്ടിക്കിള്‍ 33 പ്രകാരംകുട്ടികളുടെഅവകാശങ്ങള്‍സംരക്ഷിക്കുന്നതിനുള്ള നയങ്ങളും നിയമങ്ങളും കൊണ്ടുവരാന്‍ സര്‍ക്കാരുകള്‍ ബാധ്യസ്ഥരാണ്. പ്രതിരോധം ഫലപ്രദമാകണമെങ്കില്‍ലിംഗഭേദംകൂടികണക്കിലെടുക്കണം. ഈ മാതൃകയിലുള്ള പ്രവര്‍ത്തനം ഫലംകാണുമെന്ന് ഉറപ്പാണ്. പ്രതിരോധം ശക്തിപ്പെടുത്തുക, ഇടപെടല്‍ വേഗത്തിലാക്കുക, വീണ്ടെടുക്കല്‍ പ്രോത്സാഹിപ്പിക്കുകഎന്നിവയായിരിക്കണം പൊതുലക്ഷ്യമെന്നും അവര്‍ പറഞ്ഞു.

‘തെളിവ്അടിസ്ഥാനമാക്കിയുള്ള പ്രതിരോധത്തിലും ഭാവി പ്രവണതകളിലുംവെല്ലുവിളികളിലുമുള്ളമാതൃകാപരമായ മാറ്റം’ എന്ന വിഷയത്തില്‍സ്ലോവേനിയയിലെ ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍റിസര്‍ച്ച് ആന്‍ഡ് ഡെവലപ്പ്മെന്റ്ഡയറക്ടര്‍മതേജ്‌കോസിര്‍സംസാരിച്ചു. കുട്ടികളിലെ ഫലപ്രദമായ പ്രതിരോധ ഇടപെടലുകളില്‍മാതാപിതാക്കള്‍, കുടുംബം, സമപ്രായക്കാര്‍, അയല്‍പക്കങ്ങള്‍, സ്‌കൂള്‍തുടങ്ങിയവയ്ക്ക് നിര്‍ണായക പങ്കാണുള്ളത്. പ്രതിരോധവുമായി ബന്ധപ്പെട്ട പരിപാടികള്‍ക്കും പദ്ധതികള്‍ക്കും സുസ്ഥിരമായ ഫണ്ടിംഗ് ഇല്ല. പ്രതിരോധ തന്ത്രങ്ങള്‍ രൂപീകരിക്കുന്നതില്‍ ഏര്‍പ്പെട്ടിരിക്കുന്ന എന്‍ജിഒകളുടെശേഷിമെച്ചപ്പെടുത്തുന്നതിന് കൂടുതല്‍വിഭവങ്ങള്‍ അനുവദിച്ചാല്‍ അവ കൂടുതല്‍ ഫലപ്രദമാകുമെന്നുംഅദ്ദേഹംകൂട്ടിച്ചേര്‍ത്തു.
മയക്കുമരുന്നുകളുടെയും ലഹരിപദാര്‍ഥങ്ങളുടെയുംവര്‍ധിച്ചുവരുന്ന ഉപയോഗത്തില്‍ നിന്ന്കുട്ടികളെസംരക്ഷിക്കേണ്ടതിന്റെആവശ്യകതയെക്കുറിച്ച്എഫ്ഡബ്ല്യുഎഫ് ഉപദേശകബോര്‍ഡ്അംഗംരാജ ഷണ്‍മുഖംചൂണ്ടിക്കാട്ടി. എഫ്ഡബ്ല്യുഎഫ്ഡയറക്ടര്‍സിസിജോസഫ്‌സ്വാഗതം പറഞ്ഞു.

ലഹരിദുരുപയോഗം: കുട്ടികളെ രക്ഷിക്കാന്‍ സംവിധാനങ്ങളെയോജിപ്പിക്കണം-കുമാരിഷിബുലാല്‍

തിരുവനന്തപുരം:മയക്കു മരുന്ന് ദുരുപയോഗത്തി നെതിരായഏതൊരു പ്രചാരണവുംവിജയിക്കുന്നതിന് സമൂഹത്തിലെഎല്ലാ സംവിധാനങ്ങളേയുംഒരുപോലെ ഉള്‍ക്കൊള്ളുന്ന ബഹുമുഖസമീപനം അത്യന്താപേക്ഷിതമാണെന്ന്ഷിബുലാല്‍ ഫാമിലി ഫിലാന്‍ത്രോപിക് ഇനിഷ്യേറ്റീവ്‌ചെയര്‍പേഴ്‌സണ്‍ കുമാരിഷിബുലാല്‍ പറഞ്ഞു. സര്‍ക്കാര്‍സംവിധാനങ്ങള്‍, പോലീസ്, പൗരസമൂഹം, രക്ഷിതാക്കള്‍, സ്‌കൂള്‍ -കോളേജ് അധികൃതര്‍, വിദ്യാര്‍ത്ഥികള്‍, ലഹരിയ്ക്ക് ഇരയായവര്‍എന്നിവരെഎല്ലാം ഒരുകുടക്കീഴില്‍കൊണ്ടുവരണം. എല്ലാവരും ഒരുമിച്ച് ഉണ്ടെന്ന്ഉറപ്പാക്കുന്നതിലൂടെ പഴുതുകളില്ലാതെ ഈ വിപത്തിനെ ഇല്ലാതാക്കാന്‍ കഴിയുമെന്നും അവര്‍ പറഞ്ഞു. ലഹരിവിമുക്ത ബാല്യം എന്ന വിഷയത്തില്‍തിരുവനന്തപുരത്ത് നടക്കുന്ന ത്രിദിന അന്താരാഷ്ട്ര സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.കുട്ടികളെ ലഹരിയില്‍ നിന്ന് സംരക്ഷിക്കുന്നതില്‍വിദ്യാഭ്യാസ സ്ഥാപനങ്ങളുടേയും മാതാപിതാക്കളുടേയും പങ്ക് വലുതാണ്.വിദ്യാഭ്യാസത്തിനുള്ളഅവകാശം പോലെ ഓരോകുട്ടിക്കുംമയക്കുമരുന്ന്‌രഹിത ബാല്യംസ്വന്തമാക്കാനുള്ളഅവകാശമുണ്ട്. ഒരുസമൂഹമെന്ന നിലയില്‍ നമുക്ക് എങ്ങനെ അവരുടെഅവകാശംഉറപ്പ്‌വരുത്താംഎന്നതാണ് പ്രധാനമെന്നുംകുമാരിഷിബുലാല്‍പറഞ്ഞു.