‘എല്ലാരും വന്നോണം’ ഓണാഘോഷ പരിപാടികൾക്ക് ശനിയാഴ്ച തുടക്കമാവും.

കോളേജിൽ പഠന മികവ് പുലർത്തിയ വിദ്യാർത്ഥികൾക്കുള്ള 2.5 ലക്ഷം രൂപയുടെ സ്‌കോളർഷിപ്പുകൾ വിതരണം ചെയ്യും.

കോഴിക്കോട് : കോഴിക്കോട് ഗവണ്മെന്റ് എഞ്ചിനീയറിംഗ് കോളേജ്‌
അലൂമിനി അസോസിയേഷൻ (ജെക്ക്) സംഘടിപ്പിക്കുന്ന ‘എല്ലാരും വന്നോണം’ -ഓണാഘോഷ പരിപാടികൾക്ക് നാളെ (ഓഗ:26 ശനി) തുടക്കമാവും. എഞ്ചിനീയറിംഗ് കോളേജ് പ്രിൻസിപ്പാൾ പി സി രഘുരാജ് പരിപാടി ഉദ്ഘാടനം ചെയ്യും.

ജെക്ക പ്രസിഡന്റ് ഫസൽ റഹ്‌മാൻ അധ്യക്ഷത വഹിക്കുന്ന പരിപാടിക്ക് ജനറൽ സെക്രട്ടറി ഷൈജ എം സ്വാഗതമാശംസിക്കും. ഉദ്ഘാടന പരിപാടിയിൽ വിവിധ ഡിപ്പാർട്മെന്റ് ഹെഡ്മാർ, പി.ടി.എ ഭാരവാഹികൾ, റിട്ടയേർഡ് ടീച്ചേർസ് തുടങ്ങിയവർ പങ്കെടുക്കും .

ചടങ്ങിൽ കോളേജിൽ പഠന മികവ് പുലർത്തിയ വിദ്യാർത്ഥികൾക്കുള്ള 2.5 ലക്ഷം രൂപയുടെ സ്‌കോളർഷിപ്പുകൾ വിതരണം ചെയ്യും.
അലൂംനി പ്രസിദ്ധീകരിക്കുന്ന ‘പടിഞ്ഞാറേ കുന്നിലെ വേരുകൾ’ എന്ന പുസ്തകത്തിന്റെ പ്രകാശനവും വെബ്സൈറ്റ് ലോഞ്ചിങ്ങും ഉദ്ഘാടന സെഷനിൽ നടക്കും.
അലുമ്നി വാർത്തകളും രചനകളും അടങ്ങിയ ഓൺലൈൻ മാഗസിൻ ചടങ്ങിൽ പ്രകാശിപ്പിക്കും.

2023-25 വർഷത്തേക്കുള്ള പുതിയ ജെക്ക ഭാരവാഹികളുടെ പ്രഖ്യാപനവും സത്യപ്രതിജ്ഞയും , വിഷൻ -2025 അലുംനി പദ്ധതികളുടെ അവതരണവും നാളെ നടക്കും .
ഉച്ചക്ക് ശേഷം പൂർവ വിദ്യാർത്ഥികളുടെ കലാകായിക പ്രകടനങ്ങൾ അരങ്ങേറും.
പരിപാടിയുടെ ഒരുക്കങ്ങൾ പൂർത്തിയായതായി അലുംനി ഭാരവാഹികൾ അറിയിച്ചു.

യോഗത്തിൽ പ്രസിഡന്റ് ഫസൽ റഹ്മാൻ , ജന.സെക്രട്ടറി ഷൈജ എം , ട്രെഷറർ വിഥുൻ , ഓർഗനൈസിംഗ് സെക്രെട്ടറി കെ ഹർഷിദ് ,ഇവന്റ് കോഓർഡിനേറ്റർ മിഥുൻ കല്യോടൻ , പ്രോഗ്രാം കൺവീനർ മുനവർ മുഹമ്മദ് , ഷഹന എം എ , ബബിത് , അൻസബ് , അനി പൗലോസ് സ്റ്റുഡന്റ് കൺവീനർ വിഷ്ണു കെ , ശബരീഷ് , ധനുഷ് , മുഹമ്മദ് അനസ് പിഒ എന്നിവർ പങ്കെടുത്തു.