ആഗോളഉത്തരവാദിത്ത ടൂറിസംഉച്ചകോടി: അന്താരാഷ്ട്ര പ്രഭാഷകര്‍ മറവന്‍തുരുത്ത്‌വാട്ടര്‍സ്ട്രീറ്റ്‌സന്ദര്‍ശിച്ചു

കോട്ടയം:കുമരകത്ത് 25 മുതല്‍ 27വരെ നടന്ന ആദ്യആഗോളഉത്തരവാദിത്ത ടൂറിസംഉച്ചകോടിയിലെ പ്രഭാഷകര്‍ മറവന്‍തുരുത്ത് വാട്ടര്‍സ്ട്രീറ്റ്‌സന്ദര്‍ശിച്ചു.
ഡോ.ഹാരോള്‍ഡ് ഗുഡ്വിന്‍ (യുകെ)അദാമ ബാ (ഗാംബിയ), ഗ്ലിന്‍ ഒ ലെറി (സൗത്ത് ആഫ്രിക്ക), ക്രിസ്‌ററഫര്‍ വാറന്‍ (ആസ്ട്രിയ), ചാര്‍മറിമെലങ്ങ്, (ശ്രീലങ്ക) ശുഭംഅഗ്നിഹോത്രി (തായ്വാന്‍), സാറാഹാസ് ബര്‍ഗ് (ആസ്‌ട്രേലിയ) തുടങ്ങി 12 വിദേശ പ്രഭാഷകരും, അരുണാചല്‍ പ്രദേശ്, മദ്ധ്യ പ്രദേശ്, മേഘാലയ, ഹിമാചല്‍ പ്രദേശ്, ഒറീസ, പശ്ചിമബംഗാള്‍, ഗുജറാത്ത്, മഹാരാഷ്ട്ര, ഛത്തീസ്ഗഡ്തുടങ്ങി 14 ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നുമുള്ളടൂറിസംവകുപ്പ് പ്രതിനിധികള്‍, ടൂര്‍ഓപ്പറേറ്റര്‍മാര്‍എന്നിവരടക്കം 42 പേരാണ്‌സംഘത്തിലുണ്ടായിരുന്നത്.

രാവിലെ മറവന്‍തുരുത്ത് ഗ്രാമ പഞ്ചായത്തിലെത്തിയസംഘത്തെ ഉത്തരവാദിത്ത ടൂറിസംസംസ്ഥാന കോഓര്‍ഡിനേറ്റര്‍കെ. രൂപേഷ്‌കുമാര്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌കെ.ബി. രമ, വൈസ് പ്രസിഡന്റ്‌വി.ടി. പ്രതാപന്‍ മറ്റ് ഗ്രാമ പഞ്ചായത്തംഗങ്ങള്‍എന്നിവരുടെ നേതൃത്വത്തില്‍ചെണ്ടമേളത്തിന്റെ അകമ്പടിയോടെ സ്വീകരിച്ചു.തുടര്‍ന്ന് ഗ്രാമപഞ്ചായത്ത്അംഗങ്ങളുമായിസംഘംആശയവിനിമയം നടത്തി. അതിന് ശേഷംസ്ട്രീറ്റ് പ്രോജക്ടിന്റെ ഭാഗമായ വനിതകള്‍കലാ പരിപാടികള്‍ അവതരിപ്പിച്ചു. കുലശേഖരമംഗലംആര്‍ട്ട്‌സ്ട്രീറ്റ്‌സന്ദര്‍ശിച്ച സംഘത്തെ ഉത്തരവാദിത്ത ടൂറിസം ക്ലബ് പ്രവര്‍ത്തകര്‍ പഞ്ചവാദ്യത്തോടെസ്വീകരിച്ചു. ആര്‍ടി ക്ലബ് അംഗങ്ങളുമായി ആശയ വിനിമയം നടത്തിയസംഘംആര്‍ട്ട്‌സ്ട്രീറ്റ്‌സന്ദര്‍ശിച്ചു.വാട്ടര്‍സ്ട്രീറ്റില്‍യാത്ര ചെയ്തസംഘംശിക്കാര, കയാക്കിങ്ങ്, വള്ളം, കുട്ടവഞ്ചിസവാരിഎന്നിവആസ്വദിച്ചു. തുടര്‍ന്ന്‌വാട്ടര്‍സ്ട്രീറ്റില്‍സന്ദര്‍ശിക്കവേജലയാനത്തില്‍ നടത്തിയ ഗരുഡന്‍ പറവ കലാരൂപം കൗതുകമായി. വിവിധവീടുകളില്‍എത്തിയസംഘംഓലമെടയല്‍, തഴപ്പായ നെയ്ത്ത്, കയര്‍ പിരിത്തംഎന്നിവകാണുകയുംഅവര്‍ക്കൊപ്പം പണികളില്‍ ഏര്‍പ്പെടുകയുംചെയ്തു. നാല് മണി വരെയായിരുന്നു സന്ദര്‍ശനം.