നാനോ കോട്ടഡ് ആന്റി വൈറല്‍ ഫില്‍ട്രേഷന്‍ സാങ്കേതികവിദ്യയുമായി ഗോദ്റെജ് എയര്‍ കണ്ടിഷണര്‍
കൊച്ചി: ഗോദ്റെജ് അപ്ലയന്‍സസ് നൂറു ശതമാനം ഇന്ത്യന്‍ നിര്‍മിത പരിസ്ഥിതി സൗഹാര്‍ദ എയര്‍ കണ്ടിഷണര്‍ ശ്രേണി അവതരിപ്പിച്ചു. പ്രത്യേക നാനോ കോട്ടഡ് ആന്റി വൈറല്‍ ഫില്‍ട്രേഷന്‍ സാങ്കേതികവിദ്യ ഉപയോഗിച്ച് നാനോ കോട്ടഡ് ഫില്‍റ്ററുമായി സമ്പര്‍ക്കമുണ്ടാകുന്ന 99.9 ശതമാനം വൈറല്‍, ബാക്ടീരിയാ ഘടകങ്ങളേയും ഒഴിവാക്കുന്നതാണ് പുതുതായി അവതരിപ്പിച്ചിരിക്കുന്ന എയര്‍ കണ്ടീഷണറുകള്‍.വീടുകളിലെ വൃത്തി മെച്ചപ്പെടുത്തുകയും ഉപഭോക്താക്കളുടെ ആരോഗ്യം സംരക്ഷിക്കുകയും ചെയ്യുന്നതാണിത്. മെയ്ക്ക് ഇന്‍ ഇന്ത്യാ ആശയത്തോടുള്ള പ്രതിബദ്ധത ഉയര്‍ത്തിപ്പിടിച്ചു കൊണ്ട് പുതിയ എസി ശിര്‍വാള്‍ ഫാക്ടറിയിലാണ് പൂര്‍ണമായും നിര്‍മിച്ചിരിക്കുന്നത്. ഈ ശ്രേണിയിലുള്ള 30 മോഡലുകളും ഏറ്റവും പരിസ്ഥിതി സൗഹാര്‍ദ്ദപരമായ ആര്290, ആര്32 എന്നീ റഫ്രിജറന്റുകള്‍ മാത്രമാണ് പ്രയോജനപ്പെടുത്തിയിട്ടുള്ളത്. അതുവഴി ഏറ്റവും മികച്ച നിലയില്‍ ആഗോള താപ സംരക്ഷണം ഉറപ്പാക്കുകയും ചെയ്യും.തുടര്‍ന്നു കൊണ്ടിരിക്കുന്ന ഈ കോവിഡ് കാലത്ത് മികച്ച ആരോഗ്യവും വൃത്തിയും വീടുകളിലെ മികച്ച സൗകര്യവും ഉപഭോക്താക്കള്‍ ഓരോ ഉല്പന്നവും വാങ്ങുമ്പോള്‍ കണക്കിലെടുക്കുന്നുണ്ട്. സ്ഥായിയായതും പരിസ്ഥിതസൗഹാര്ദ്ദപരവുമായവയ്ക്