സിവിൽ വ്യോമയാന മേഖലയിലുള്ളവർക്ക് വേഗത്തിലും കാര്യക്ഷമമായും പ്രതിരോധ കുത്തിവയ്പ്പിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി

വേഗത്തിൽ പ്രതിരോധ കുത്തിവയ്പ്പ് നടത്തുന്നതിന് എയർപോർട്ട് ഓപ്പറേറ്റർമാർ, അതത് വിമാനത്താവളങ്ങളിൽ പ്രത്യേക വാക്സിനേഷൻ സൗകര്യം സ്ഥാപിക്കാനും നിർദ്ദേശമുണ്ട്.എയർപോർട്ടുകളിൽ കോവിഡ് വാക്സിനേഷൻ സെന്ററുകൾ സ്ഥാപിക്കാൻ തയ്യാറുള്ള സംസ്ഥാന സർക്കാരുകളുമായും സ്വകാര്യ സേവന ദാതാക്കളുമായും എയർപോർട്ട് ഓപ്പറേറ്റർമാർ ഉടൻ ബന്ധപ്പെടണം.

സിവിൽ വ്യോമയാന മേഖലയിലുള്ളവർക്ക് വേഗത്തിലും കാര്യക്ഷമമായും പ്രതിരോധ കുത്തിവയ്പ്പിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി

ന്യൂഡൽഹി: വ്യോമയാന രംഗത്തുള്ളവർക്ക് സമയബന്ധിതമായി പ്രതിരോധകുത്തിവെപ്പ് നൽകുന്നതിനുള്ള മാർഗനിർദേശം കേന്ദ്ര സിവിൽ വ്യോമയാന മന്ത്രാലയം പുറത്തിറക്കി.കോവിഡ് -19 രോഗം വർദ്ധിച്ച സാഹചര്യത്തിൽ ആളുകളുടെ അത്യാവശ്യ യാത്രയ്ക്കും, അവശ്യ ചരക്കുകളുടെ നീക്കത്തിനും തടസ്സമില്ലാത്ത സേവനങ്ങൾ ഉറപ്പാക്കാൻ വ്യോമയാന സമൂഹം അശ്രാന്തമായി പ്രവർത്തിച്ചിട്ടുണ്ട്. വ്യോമയാന,അനുബന്ധ സേവനമേഖലകളിൽ ഉള്ളവർക്ക് വാക്സിനേഷൻ പരിപാടിയിൽ മുൻഗണന നൽകണമെന്ന് അഭ്യർത്ഥിച്ചു കൊണ്ട് കേന്ദ്ര സിവിൽ വ്യോമയാന സെക്രട്ടറി,എല്ലാ സംസ്ഥാന സർക്കാരുകൾക്കും നേരത്തെ കത്ത് അയച്ചിരുന്നു.

മാർഗ്ഗ നിർദ്ദേശമനുസരിച്ച് വ്യോമയാന മേഖലയിലെ എല്ലാ സ്ഥാപനങ്ങളും അവരുടെ ഉദ്യോഗസ്ഥർക്ക് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന വാക്സിനേഷൻ പരിപാടി വഴി പ്രതിരോധകുത്തിവെപ്പ് ലഭ്യമാക്കാൻ ആവശ്യപ്പെടുന്നു .സർക്കാർ / സ്വകാര്യ സേവന ദാതാക്കളുമായി ഇതിനകം തന്നെ, ജീവനക്കാർക്ക് വാക്സിനേഷൻ നൽകുന്നതിനുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുള്ള സ്ഥാപനങ്ങൾക്ക് അത് തുടരാമെന്ന് മാർഗ്ഗനിർദ്ദേശം വ്യക്തമാക്കുന്നു.

 വേഗത്തിൽ പ്രതിരോധ കുത്തിവയ്പ്പ് നടത്തുന്നതിന് എയർപോർട്ട് ഓപ്പറേറ്റർമാർ, അതത് വിമാനത്താവളങ്ങളിൽ പ്രത്യേക വാക്സിനേഷൻ സൗകര്യം സ്ഥാപിക്കാനും നിർദ്ദേശമുണ്ട്.എയർപോർട്ടുകളിൽ കോവിഡ് വാക്സിനേഷൻ സെന്ററുകൾ സ്ഥാപിക്കാൻ തയ്യാറുള്ള സംസ്ഥാന സർക്കാരുകളുമായും സ്വകാര്യ സേവന ദാതാക്കളുമായും എയർപോർട്ട് ഓപ്പറേറ്റർമാർ ഉടൻ ബന്ധപ്പെടണം.

വാക്സിനേഷൻ ഡോസിനുള്ള ചെലവ് എയർപോർട്ട് ഓപ്പറേറ്റർക്ക് സേവന ദാതാവിനൊപ്പം തീരുമാനിക്കാം. കൂടാതെ, സേവന ദാതാവിന് ഓൺ‌ലൈൻ പേയ്‌മെന്റ് സംവിധാനവും നിർദ്ദേശിച്ചിട്ടുണ്ട്.ചെറിയ വിമാനത്താവളങ്ങളിൽ (സ്വകാര്യ വാക്സിൻ സേവനദാതാക്കൾ ലാഭകരമല്ല എന്ന് കരുതുന്ന ഇടങ്ങളിൽ ) വാക്സിനേഷൻ പദ്ധതി വിപുലീകരിക്കുന്നതിന് എയർപോർട്ട് ഓപ്പറേറ്റർമാർക്ക്, ജില്ലാ / പ്രാദേശിക ഭരണകൂടത്തെ സമീപിക്കാം.

എയർപോർട്ട് ഓപ്പറേറ്റർ സൃഷ്ടിക്കുന്ന ഈ സൗകര്യങ്ങൾ എല്ലാ സിവിൽ വ്യോമയാന ഉദ്യോഗസ്ഥർക്കും ആദ്യ ഘട്ടത്തിൽ ലഭ്യമാകും, തുടർന്ന് ഇത് കുടുംബാംഗങ്ങൾക്കുമായി വ്യാപിപ്പിക്കാം.പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് ഒരു നോഡൽ ഓഫീസറെ നിയമിക്കാൻ എല്ലാ എയർ പോർട്ട് ഓപ്പറേറ്റർമാരോടും ആവശ്യപ്പെട്ടിട്ടുണ്ട്.പുരോഗതി അവലോകനം ചെയ്യുന്നതിനും മന്ത്രാലയവും ഡിജിസി‌എയുമായി പ്രവർത്തനം ഏകോപിപ്പിക്കുന്നതിനും എഎഐ ചെയർമാൻ നിരന്തരം യോഗങ്ങൾ നടത്തും

മാർഗ്ഗനിർദേശങ്ങൾക്കായി ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://static.pib.gov.in/WriteReadData/specificdocs/documents/2021/may/doc20215601.pdf