സെപ്റ്റംബര്‍ 1 മുതല്‍ ഹെവി വാഹന ഡ്രൈവര്‍മാരും സീറ്റ് ബെല്‍റ്റ് ധരിക്കണം

എ.ഐ ക്യാമറ സ്ഥാപിച്ച ശേഷം റോഡപകട മരണം കുറഞ്ഞു: മന്ത്രി

തിരുവനന്തപുരം: എ.ഐ. ക്യാമറ സ്ഥാപിച്ചതിനു ശേഷം സംസ്ഥാനത്ത് റോഡ് അപകടമരണ നിരക്ക് കുറഞ്ഞതായി ഗതാഗത മന്ത്രി ആന്റണി രാജു. കേരളത്തില്‍ ശരാശരി പന്ത്രണ്ട് റോഡ് അപകടമരണങ്ങളാണ് പ്രതിദിനം ഉണ്ടായിരുന്നത്. എന്നാല്‍ ക്യാമറ സ്ഥാപിച്ചതിനു ശേഷം 5 മുതല്‍ 8 വരെയായി കുറഞ്ഞു. ക്യാമറകളുടെ പ്രവര്‍ത്തന അവലോകനത്തിനായി ചേര്‍ന്ന ഉന്നതല യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി. ക്യാമറകള്‍ പ്രവര്‍ത്തനം ആരംഭിച്ച ജൂണ്‍ 5 രാവിലെ 8 മണി മുതല്‍ ജൂണ്‍ 8 രാത്രി 12 മണി വരെ 3,52,730 നിയമലംഘനങ്ങളാണ് കണ്ടെത്തിയത്. ഇതില്‍ 80,743 എണ്ണം കെല്‍ട്രോണ്‍ സ്ഥിരീകരിച്ചു. 19,790 കേസുകള്‍ ഇന്റഗ്രേറ്റഡ് ട്രാന്‍സ്‌പോര്‍ട്ട് മോണിറ്ററിംഗ് സിസ്റ്റത്തില്‍ അപ്‌ലോഡ് ചെയ്തു. 10,457 ചെല്ലാനുകള്‍ മോട്ടോര്‍ വാഹന വകുപ്പ് അംഗീകരിച്ച് അയച്ചിട്ടുണ്ട്. ഹെവി വാഹനങ്ങള്‍ക്ക് നിയമപ്രകാരം സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമാണെങ്കിലും ഇപ്പോള്‍ അത്തരം നിയമലംഘനങ്ങള്‍ കണക്കിലെടുക്കുന്നില്ല. അതുകൊണ്ടാണ് വെരിഫൈ ചെയ്യുമ്പോള്‍ നിയമലംഘനങ്ങളില്‍ എണ്ണം കുറയുന്നത്. എന്നാല്‍ സെപ്റ്റംബര്‍ 1 മുതല്‍ കെഎസ്ആര്‍ടിസി ഉള്‍പ്പെടെ എല്ലാ ഹെവി വാഹനങ്ങളുടെയും െ്രെഡവര്‍മാര്‍ക്കും െ്രെഡവറുടെ അതേ നിരയില്‍ ഇടതുവശത്തെ സീറ്റിലിരിക്കുന്നയാള്‍ക്കും സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമാക്കുമെന്ന് മന്ത്രി പറഞ്ഞു.
കാറിലെ മുന്‍സീറ്റ് യാത്രക്കാര്‍ സീറ്റ് ബെല്‍റ്റ് ധരിക്കാത്തതാണ് ഏറ്റവും കൂടുതല്‍ നിയമലംഘനങ്ങള്‍ 7,896. കാര്‍ െ്രെഡവര്‍ സീറ്റ് ബെല്‍റ്റ് ധരിക്കാത്തത് 4,993, ഹെല്‍മറ്റ് ധരിക്കാതെ ഇരുചക്രവാഹനം ഓടിച്ചവര്‍ 6,153, ഇരുചക്രവാഹനത്തിലെ സഹയാത്രികന്‍ ഹെല്‍മെറ്റ് ധരിക്കാതെ യാത്ര ചെയ്തത് 715, ഇരുചക്ര വാഹനത്തിലെ ട്രിപ്പിള്‍ റൈഡ് 6, മൊബൈല്‍ ഫോണ്‍ ഉപയോഗം 25, അമിതവേഗത 2 എന്നിവയാണ് ഈ ദിവസങ്ങളില്‍ കണ്ടെത്തിയ നിയമലംഘനങ്ങള്‍. 56 സര്‍ക്കാര്‍ വാഹനങ്ങളും വിഐപി വാഹനങ്ങളും ഇക്കാലയളവില്‍ നിയമലംഘനം നടത്തിയതായി കണ്ടെത്തിയെന്നും ഇവയില്‍ 10 എണ്ണത്തിന് ചെല്ലാന്‍ അയച്ചെന്നും ബാക്കി എല്ലാവര്‍ക്കും ഉടന്‍ ചെല്ലാന്‍ അയയ്ക്കുമെന്നും മന്ത്രി വ്യക്തമാക്കി. ക്യാമറ പകര്‍ത്തിയ നിയമലംഘനങ്ങള്‍ വെരിഫൈ ചെയ്യുന്നത് വേഗത്തിലാക്കാന്‍ കെല്‍ട്രോണിനോടും ഇന്റഗ്രേറ്റഡ് ട്രാന്‍സ്‌പോര്‍ട്ട് മോണിറ്ററിംഗ് സിസ്റ്റത്തില്‍ മള്‍ട്ടിപ്പിള്‍ ലോഗിന്‍ സൗകര്യം ഒരുക്കി സംവിധാനം വേഗത്തിലാക്കാന്‍ നാഷണല്‍ ഇന്‍ഫര്‍മാറ്റിക് സെന്ററിനോടും നിര്‍ദ്ദേശിച്ചിട്ടുണ്ട്. കൃത്യമായ ഇടവേളകളില്‍ റിവ്യൂ നടത്തി തടസ്സം പരിഹരിച്ച് പ്രവര്‍ത്തനം മെച്ചപ്പെടുത്തുമെന്ന് മന്ത്രി പറഞ്ഞു. അഡീഷണല്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ പ്രമോജ് ശങ്കര്‍, കെല്‍ട്രോണ്‍ സി.എം.ഡി. നാരായണ മൂര്‍ത്തി, എന്‍.ഐ.സി. ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ അബീര്‍ എഡ്‌വിന്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.