ഹോണ്ട മോട്ടോര്‍സൈക്കിള്‍& സ്‌കൂട്ടര്‍ ഇന്ത്യ അന്താരാഷ്ട്ര വനിതാ ദിനം ആഘോഷിച്ചു

കൊച്ചി: അന്താരാഷ്ട്ര വനിതാ ദിനാഘോഷത്തോടനുബന്ധിച്ച് ഹോണ്ട മോട്ടോര്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ (എച്ച്എംഎസ്‌ഐ) രാജ്യത്തൊട്ടാകെ 1300ലധികം വനിതകള്‍ക്ക് സുരക്ഷിത റോഡ് ശീലങ്ങളിലും െ്രെഡവിംഗ് നൈപുണ്യത്തിലും പരിശീലനം നല്‍കി. നിരത്തുകളില്‍ സ്വതന്ത്ര്യത്തോടെയും ആത്മവിശ്വസത്തോടെയും യാത്ര ചെയ്യുന്നതിന് വനിതകളെ ശാക്തീകരിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഹോണ്ട മോട്ടോര്‍ സൈക്കിള്‍ ‘ഹെല്‍മറ്റ് ഓണ്‍ ലൈഫ് ഓണ്‍’ എന്ന വിഷയം അടിസ്ഥാനമാക്കി രണ്ടു ദിവസത്തെ പ്രത്യേക റോഡ് സുരക്ഷ അവബോധ പരിപാടി സംഘടിപ്പിച്ചത്.

ഹോണ്ട മോട്ടോര്‍ സൈക്കിളിന്റെ 10 ട്രാഫിക് ട്രെയിനിംഗ് പാര്‍ക്കുകളിലും ആറു സേഫ്റ്റി െ്രെഡവിംഗ് എഡ്യുക്കേഷന്‍ സെന്ററുകളിലുമായിരുന്നു പരിശീലനം നല്‍കിയത്. എച്ച്എംഎസ്‌ഐയുടെ പരിശീലനം നേടിയ ട്രെയിനര്‍മാരുടെ നേതൃത്വത്തിലുള്ള റോഡ് സുരക്ഷ സംബന്ധിച്ച സിദ്ധാന്തങ്ങള്‍(റോഡ് സുരക്ഷാ നിയമങ്ങള്‍, റോഡ് പങ്കിടല്‍ മര്യാദകള്‍, ശരിയായ െ്രെഡവിംഗ്/റൈഡിംഗ് പോസ്ചര്‍, വാഹന പരിപാലന നുറുങ്ങുകള്‍ തുടങ്ങിയവ), കികേന്‍ യോചി ട്രെയിനിംഗ് അഥവാ യാത്രയ്ക്കിടയില്‍ ഉണ്ടാകാവുന്ന അപ്രതീക്ഷിത സംഭവങ്ങളെ മുന്‍കൂട്ടി കാണാനും സുരക്ഷിത പരിശീലനം), യാത്ര ആരംഭിക്കുന്നതിനു മുമ്പുള്ള വാഹനങ്ങളുടെ പരിശോധന, സ്ലോറൈഡിങ് പ്രാവീണ്യം നേടല്‍ തുടങ്ങിയവ പരിശീലന പരിപാടികളില്‍ ഉള്‍പ്പെടുന്നു. പരിശീലനത്തിന്റെ ഭാഗമായി നടത്തിയ സ്ലോറൈഡിങ് സ്‌കില്‍ മത്സരത്തില്‍ മികച്ച പ്രകടനം കാഴ്ച വച്ച മൂന്നു പേര്‍ക്ക് ഹോണ്ട ബ്രാന്‍ഡ് ഹെല്‍മറ്റുകള്‍ സമ്മാനമായി നല്‍കി. ഇതോടനുബന്ധിച്ച സംഘടിപ്പിച്ച വിനോദ മത്സരങ്ങളില്‍ പങ്കെടുത്തവര്‍ക്കും ഹോണ്‍ ഹെല്‍മറ്റും മറ്റു ഹോണ്ട ഉല്‍പ്പന്നങ്ങളും സമ്മാനമായി നല്‍കി. ‘റോഡില്‍ ആത്മവിശ്വാസവും സുരക്ഷിതത്വബോധവുമുള്ള സ്ത്രീ റൈഡര്‍മാരെ സൃഷ്ടിക്കുന്നതിനായി എച്ച്എംഎസ്‌ഐ ഈ അന്താരാഷ്ട്ര വനിതാ ദിനം സമര്‍പ്പിക്കുകയാണ്. ‘ഹെല്‍മറ്റ് ഓണ്‍ ലൈഫ് ഓണ്‍’ എന്ന പ്രചാരണപരിപാടിയിലൂടെ സ്ത്രീകള്‍ക്കിടയില്‍ റോഡ് സുരക്ഷാ അവബോധം സൃഷ്ടിച്ച് സ്ത്രീത്വത്തിന്റെ ചൈതന്യം ആഘോഷിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു. സമൂഹത്തിന്റെ വിവിധ തലങ്ങളില്‍ നിന്നുള്ള സ്ത്രീകളോടൊപ്പം ഈ പ്രത്യേക ദിനം ആഘോഷിക്കുന്നതിലൂടെ ഞങ്ങള്‍ ബഹുമാന്യരായിരിക്കുകയാണ്. ഞങ്ങളോടൊപ്പം ഈ അവസരം ആഘോഷിച്ചതിന് അവര്‍ക്ക് നന്ദി പറയുകയും ചെയ്യുന്നു.’, ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യയുടെ ബ്രാന്‍ഡ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ ഓപ്പറേറ്റിംഗ് ഓഫീസര്‍ പ്രഭു നാഗരാജ് പറഞ്ഞു.
2050 ഓടെ ഹോണ്ട മോട്ടോര്‍ വാഹനങ്ങള്‍ ഉള്‍പ്പെടുന്ന വാഹനാപകടം പൂജ്യമാക്കുകയെന്ന ലക്ഷ്യത്തിനായി കമ്പനി തീവ്രമായി പ്രവര്‍ത്തിച്ചുവരികയാണ്. എച്ച്എംഎസ്‌ഐ ഇന്ത്യയില്‍ 2001 മുതല്‍ റോഡ് സുരക്ഷ പ്രവര്‍ത്തനങ്ങളില്‍ സജീവമായി പ്രവര്‍ത്തിച്ചുവരികയാണ്. ഇതുവരെ 50 ലക്ഷം ഇന്ത്യക്കാര്‍ക്ക് റോഡ് സുരക്ഷ സംബന്ധിച്ച ബോധവത്കരണം നടത്തി.രാജ്യത്തെ 10 ട്രാഫിക് പാര്‍ക്കുകളില്‍ ദിവസവും റോഡ് സുരക്ഷ സംബന്ധിച്ച പരിശീലനം നല്‍കുന്നു. കൂടാതെ ആറ് സേഫ്റ്റി െ്രെഡവിംഗ് എഡ്യൂക്കേഷന്‍ സെന്ററുകളും കമ്പനി നടത്തിവരുന്നു. കമ്പനിയുടെ ആയിരത്തിലധികമുള്ള ഡീലര്‍ഷിപ്പ് വഴിയും റോഡ് സുരക്ഷ ബോധവത്കരണ പരിപാടികള്‍ നടത്തിവരുന്നു.2020 മേയ് മുതല്‍ ഹോണ്ട റോഡ് സേഫ്റ്റി ഇ ഗുരുകുല്‍ എന്ന ഡിജിറ്റല്‍ വിദ്യാഭ്യാസ പരിപാടിയും കമ്പനി നടപ്പാക്കി വരുന്നു.