ടോക്കിയോ: ജപ്പാൻ തലസ്ഥാനത്തെ ഹനെഡ വിമാനത്താവളത്തിൽ തീരസംരക്ഷണ സേനയുടെ വിമാനവുമായി കൂട്ടിയിടിച്ച് കത്തിയമർന്ന യാത്രാ വിമാനത്തിൽ നിന്ന് 379 പേർ അദ്ഭുതകരമായി രക്ഷപെട്ടു. തീരസംരക്ഷണ സേനയുടെ വിമാനത്തിലെ അഞ്ചു ജീവനക്കാർ മരിച്ചു.
ഈ വിമാനത്തിന്റെ പൈലറ്റ് രക്ഷപെട്ടു. ഭൂകമ്പമുണ്ടാക്കിയ നാശനഷ്ടങ്ങളിൽ ജപ്പാൻ മരവിച്ചുനിൽക്കുന്നതിനിടെയാണു വിമാനാപകടം. ഭൂകമ്പ ദുരിതാശ്വാസ പ്രവർത്തനങ്ങളിലേർപ്പെട്ട വിമാനമാണു ജപ്പാൻ എയർലൈൻസിന്റെ ജെഎഎൽ- 516 വിമാനമായി കൂട്ടിയിടിച്ചത്. എയർബസ് എ 350 വിഭാഗത്തിൽപ്പെട്ട വിമാനമാണിത്. സപ്പൊരൊവിലെ ഷിൻ ചിത്തോസ് വിമാനത്താവളത്തിൽ നിന്നു ഹനെഡയിലേക്കു വരികയായിരുന്നു യാത്രാ വിമാനം.