തിരികേ കിട്ടിയ ‘കരി’മണി..

തമിഴ്‌നാട്ടിലെ ആനമല കടുവ സങ്കേതത്തിൽ കൂട്ടം തെറ്റിപ്പോയ ശേഷം തിരികെയെത്തിയ കുട്ടിയാന അമ്മയാനയോട് ചേർന്നുകിടന്നുറങ്ങുന്നു

വർത്തമാനം ബ്യുറോ

തിരുവനന്തപുരം: തമിഴ്‌നാട്ടിലെ ആനമല കടുവ സങ്കേതത്തിൽ കൂട്ടം തെറ്റിപ്പോയ ശേഷം തിരികെയെത്തിയ കുട്ടിയാന അമ്മയാനയോട് ചേർന്നുകിടന്നുറങ്ങുന്നു. വനംവകുപ്പ് ഉദ്യോഗസ്‌ഥരാണ് ഒറ്റയ്ക്കായ നിലയിൽ കുട്ടിയാനയെ കണ്ടെത്തിയത്. ഇവർ ഡ്രോണുകളുടെ ഉൾപ്പെടെ സഹായത്തോടെ അമ്മയാനയെയും അതുൾപ്പെടുന്ന ആനക്കൂട്ടത്തെയും കണ്ടെത്തി. കുട്ടിയാനയെ അവർക്കരികിലെ ത്തിച്ചു.പരിസ്ഥിതി, കാലാവസ്‌ഥ, വനംവകുപ്പ് ചുമതലകളുള്ള തമിഴ്‌നാട് അഡീഷനൽ ചീഫ് സെക്ര ട്ടറി സൂപ്രിയ സാഹു എക്‌സിൽ പങ്കുവച്ച ചിത്രം.