കേരളത്തെ ഉന്നത വിദ്യാഭ്യാസ ഹബ്ബാക്കി മാറ്റും: മുഖ്യമന്ത്രി

ദേശീയ തലത്തിൽ അംഗീകാരം നൽകുന്ന 'നാക്'ന്റെ എ പ്ലസ്‌ പ്ലസ് അംഗീകാരമുള്ള കേരള സർവകലാശാലയും, മഹാത്മാ ഗാന്ധി സർവകലാശാലയും നമുക്കുണ്ട്. അതിനുപുറമേ ദേശീയ റാങ്കിങ്ങിൽ ഒൻപതാം സ്ഥാനവുമായി കേരളയും, പത്താം സ്ഥാനത്ത് കുസാറ്റും, 43 ആം സ്ഥാനത്ത് കാലിക്കറ്റ്‌ സർവകലാശാലകളുമുണ്ട്. സർക്കാർ കോളജുകളും മികച്ചതാണ്. ദേശീയ തലത്തിൽ മികച്ച 200 സ്ഥാപനങ്ങൾ എടുത്താൽ അതിൽ നാലിലൊന്നും കേരളത്തിൽ കോളേജുകളായിരിക്കും. വിദേശ സർവകലാശാലകൾ തേടിപോകുന്ന വിദ്യാർഥികൾ അവയുടെ അംഗീകാരം സംബന്ധിച്ച് പരിശോധന നടത്തണമെന്നും മുഖ്യമന്ത്രി

കൊല്ലം: വിദേശ വിദ്യാർഥികളെയടക്കം ആകർഷിക്കുന്ന വിധത്തിൽ കേരളത്തെ ഉന്നത വിദ്യാഭ്യാസത്തിന്റെ ഹബ്ബാക്കി മാറ്റുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ശാസ്താംകോട്ട ഡി. ബി. കോളജ് വജ്രജൂബിലി ആഘോഷം ഉദ്ഘാടനം നിർവഹിക്കുകയായിയുന്നു അദ്ദേഹം. ഉന്നത വിദ്യാഭ്യാസ മേഖല ഇപ്പോൾ മാറ്റത്തിന്റെ പാതയിലാണ്. വൈജ്ഞാനിക സമൂഹം സൃഷ്ടിക്കാനും മേഖലയെ ശക്തിപ്പെടുത്താനും സർക്കാർ വിവിധ പദ്ധതികളാണ് നടപ്പാക്കുന്നത്. ദേശീയ തലത്തിൽ അംഗീകാരം നൽകുന്ന ‘നാക്’ന്റെ എ പ്ലസ്‌ പ്ലസ് അംഗീകാരമുള്ള കേരള സർവകലാശാലയും, മഹാത്മാ ഗാന്ധി സർവകലാശാലയും നമുക്കുണ്ട്. അതിനുപുറമേ ദേശീയ റാങ്കിങ്ങിൽ ഒൻപതാം സ്ഥാനവുമായി കേരളയും, പത്താം സ്ഥാനത്ത് കുസാറ്റും, 43 ആം സ്ഥാനത്ത് കാലിക്കറ്റ്‌ സർവകലാശാലകളുമുണ്ട്. സർക്കാർ കോളജുകളും മികച്ചതാണ്. ദേശീയ തലത്തിൽ മികച്ച 200 സ്ഥാപനങ്ങൾ എടുത്താൽ അതിൽ നാലിലൊന്നും കേരളത്തിൽ കോളേജുകളായിരിക്കും. വിദേശ സർവകലാശാലകൾ തേടിപോകുന്ന വിദ്യാർഥികൾ അവയുടെ അംഗീകാരം സംബന്ധിച്ച് പരിശോധന നടത്തണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ചടങ്ങിൽ കോവൂർ കുഞ്ഞുമോൻ എം. എൽ.എ. അധ്യക്ഷനായി. തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ് പ്രശാന്ത് സ്വാഗതഗാന പ്രകാശനം നടത്തി. കൊടിക്കുന്നിൽ സുരേഷ് എം.പി, എം. എൽ. എമാരായ പി. സി. വിഷ്ണുനാഥ്‌, സി.ആർ. മഹേഷ്‌, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ. പി കെ ഗോപൻ, മുൻ എം. പി. അഡ്വ. കെ. സോമപ്രസാദ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജി. സുന്ദരേശൻ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ. ഗീത, കോളജ് പ്രിൻസിപ്പൽ പ്രൊഫസർ കെ. സി. പ്രകാശ്, തിരുവിതാംകൂർ ദേവസ്വം ബോർഡ് അംങ്ങങ്ങളായ അഡ്വ. എ.അജികുമാർ, ജി. സുന്ദരേശൻ, കേരള സർവകലാശാല സിൻഡിക്കേറ്റ് അംഗങ്ങളായ ജി. മുരളീധരൻ, പി.എസ്. ഗോപകുമാർ, കേരള സർവകലാശാല രജിസ്ട്രാർ പ്രൊഫസർ കെ. എസ്. അനിൽകുമാർ, വിവിധ പഞ്ചായത്ത് പ്രതിനിധികൾ, സംഘാടകസമിതി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

വജ്ര ജൂബിലി ആഘോഷത്തോടനുബന്ധിച്ച് വിവിധ പരിപാടികളാണ് കോളജ് ഒരുക്കിയിട്ടുള്ളത്. ഇന്ന് (നവംബർ 20) രാവിലെ നടക്കുന്ന ഗുരുവന്ദനം പരിപാടിയിൽ മന്ത്രി ജെ. ചിഞ്ചു റാണിയും നാളെ (നവംബർ 20) നടക്കുന്ന മാധ്യമ സെമിനാറിൽ പ്രതിപക്ഷ നേതാവ് വി. ഡി. സതീശനും പങ്കെടുക്കും.