കെ.എസ്.എഫ്.ഇ ലാഭവിഹിതമായി 35 കോടി സര്‍ക്കാരിന് കൈമാറി

തിരുവനന്തപുരം: 2020 – 21 സാമ്പത്തിക വര്‍ഷം കെ.എസ്.എഫ്.ഇ. ഡിവിഡന്റ് ഇനത്തില്‍ സര്‍ക്കാരിന് നല്‍കുവാനുള്ള 35 കോടി രൂപയുടെ ചെക്ക് കെ.എസ്.എഫ്.ഇ. ചെയര്‍മാന്‍ കെ. വരദരാജന്‍ ധനമന്ത്രി കെ.എന്‍. ബാലഗോപാലിന് കൈമാറി. റവന്യൂ മന്ത്രി കെ.രാജന്‍ ചടങ്ങില്‍ പങ്കെടുത്തു. കെ.എസ്.എഫ്.ഇ. മാനേജിംഗ് ഡയറക്ടര്‍ എസ്.കെ.സനില്‍, ജനറല്‍ മാനേജര്‍ (ഫിനാന്‍സ്) എസ്. ശരത്ചന്ദ്രന്‍, ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളായ ടി. നരേന്ദ്രന്‍, സിനി.ജെ.ഷുക്കൂര്‍, ബി.എസ്. പ്രീത, സംഘടനാ നേതാക്കളായ എസ്. അരുണ്‍ ബോസ്, എസ്. മുരളീകൃഷ്ണപിളള, എസ്.സുശീലന്‍, എസ്. വിനോദ് എന്നിവരും പങ്കെടുത്തു.