പ്രകൃതിയെ അറിയാൻ ചരിത്രവഴിയിലൂടെ  “കോപ്പർ പ്ലേറ്റ് സർക്യൂട്ട് ” യാത്രയുമായി ലീല റാവിസ്

പുതുമ തേടുന്ന സഞ്ചാരികളെ ആകർഷിക്കുന്നതിന് ഒപ്പം പ്രാദേശിക രുചി വൈവിധ്യങ്ങൾ അനുഭവിക്കാനുള്ള അവസരവും ലഭ്യമാകും. കേരളത്തിന്റെയും തമിഴ്നാടിന്റെയും തെക്കൻ ജില്ലകൾ കോർത്തിണക്കിയാണ് സർക്യൂട്ട് അവതരിപ്പിക്കുന്നത്. ഇതിൽ ശ്രീ വില്ലി പുത്തൂർ, തെങ്കാശി, അഷ്ടമുടി, ജഡായുപാറ, പുനലൂർ തൂക്കുപാലം, ശെന്തുരുണി വന്യജീവി സങ്കേതം, പാലരുവി, അഞ്ചുതെങ്ങ് കോട്ടകൾ, ഗുഹാക്ഷേത്രം, വർക്കല, കോവളം, പൂവാർ, കന്യാകുമാരി, തിരുച്ചെന്തൂർ, തിരുനെൽവേലി ഉൾപ്പെടെ 45 - ഓളം ആകർഷണങ്ങളാണുള്ളത് .

കൊല്ലം:  ദക്ഷിണേന്ത്യയുടെ മഹത്തായ പൈതൃകത്തിലൂടെ മടക്ക യാത്ര ഒരുക്കുകയാണ് കോപ്പർ പ്ലേറ്റ് സർക്യൂട്ട്. പുതുമ തേടുന്ന സഞ്ചാരികളെ ആകർഷിക്കുകയാണ് ഇതുവഴി ഹോട്ടൽ ലീല റാവിസ് ലക്ഷ്യമിടുന്നത്. പഴയ വാണിജ്യ സംസ്കാരം അടക്കം ഇതുവഴി പുനരാവിഷ്കരിക്കാൻ കഴിയും.

മാത്രമല്ല പുതുമ തേടുന്ന സഞ്ചാരികളെ ആകർഷിക്കുന്നതിന് ഒപ്പം പ്രാദേശിക രുചി വൈവിധ്യങ്ങൾ അനുഭവിക്കാനുള്ള അവസരവും ലഭ്യമാകും.
കേരളത്തിന്റെയും തമിഴ്നാടിന്റെയും തെക്കൻ ജില്ലകൾ കോർത്തിണക്കിയാണ് സർക്യൂട്ട് അവതരിപ്പിക്കുന്നത്.
ശ്രീ വില്ലി പുത്തൂർ, തെങ്കാശി, അഷ്ടമുടി, ജഡായുപാറ, പുനലൂർ തൂക്കുപാലം, ശെന്തുരുണി വന്യജീവി സങ്കേതം, പാലരുവി, അഞ്ചുതെങ്ങ് കോട്ടകൾ, ഗുഹാക്ഷേത്രം, വർക്കല, കോവളം, പൂവാർ, കന്യാകുമാരി, തിരുച്ചെന്തൂർ, തിരുനെൽവേലി ഉൾപ്പെടെ 45 – ഓളം ആകർഷണങ്ങളാണുള്ളത് .
അതാത് മേഖലകളിലെ തനത് നാടൻ രുചികളും സംസ്കാരങ്ങളും അടുത്ത് അറിയാനുള്ള അവസരവും ഉണ്ട്.
ഞായറാഴ്ച മധുരയിൽ നിന്ന് തുടങ്ങിയ ആദ്യ പാദം അഷ്ടമുടിയിൽ സമാപിച്ചു. അഷ്ടമുടി മുതൽ കോവളം ലീലാ റാവിസ് വരെയാണ് രണ്ടാം പാദം. യാത്ര നാളെ തിരുവനന്തപുരത്ത് സമാപിക്കും.
ഈ സഞ്ചാരപഥത്തിന്റെ ഉദ്ഘാടനം റാവീസ് അഷ്ടമുടിയിൽ നടന്ന ചടങ്ങിൽ എം. മുകേഷ് എംഎൽഎ നിർവഹിച്ചു.  ലീല റാവീസ് അഷ്ടമുടി ജനറൽ മാനേജർ സാം ഫിലിപ്പ്, ലീലാ റാവീസ് കോവളം മുൻ ജനറൽ മാനേജർ ദിലീപ് കുമാർ എന്നിവർ സംബന്ധിച്ചു.
തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടക്കുന്ന ഗ്ലോബൽ ട്രാവൽ മാർട്ടിന് മുന്നോടിയായി നാളെ രാവിലെ കോവളം ലീലാ റാവീസിൽ നിന്ന് മാർട്ട് വേദി വരെ ബൈക്ക് റാലിയും സംഘടിപ്പിച്ചിട്ടുണ്ട്.