ഇടുക്കി എയര്‍സ്ട്രിപ്പില്‍ വിമാനമിറങ്ങി; പറത്തിയത് പാലക്കാടുകാരന്‍ മലയാളി

കൊച്ചി: ഇടുക്കി പീരുമേട് താലൂക്കിലെ മഞ്ചുമലയില്‍ നിര്‍മാണം ആരംഭിച്ച എയര്‍സ്ട്രിപ്പിലെ 650 മീറ്റര്‍ റണ്‍വേയില്‍ വിമാനമിറങ്ങി. വണ്‍ കേരള എയര്‍ സ്‌ക്വാഡന്‍ തിരുവനന്തപുരത്തിന്റെ കമാന്റിങ് ഓഫീസറും പാലക്കാട്ടുകാരനുമായ ഗ്രൂപ്പ് ക്യപ്റ്റന്‍ എ.ജി. ശ്രീനിവാസനാണു ഡിസംബര്‍ ഒന്നിനു രാവിലെ 10.30നു ലൈറ്റ് ട്രെയിനര്‍ എയര്‍ക്രാഫ്റ്റ് ഇനത്തില്‍പ്പെട്ട വൈറസ് എസ്ഡബഌ 80 എന്ന വിമാനത്തില്‍ പറന്നിറങ്ങിയത്. 1993 ജൂണ്‍ 13ന് ഇന്ത്യന്‍ എയര്‍ഫോഴ്‌സില്‍ കമ്മീഷന്‍ എടുത്ത ഇദ്ദേഹം നിരവധി യുദ്ധ വിമാനങ്ങളും ഹെലികോപ്റ്ററുകളും ഉള്‍പ്പെടെ പറപ്പിച്ചിട്ടുണ്ട്. ദുര്‍ഘടമായ സ്ഥലങ്ങളില്‍ ഇന്ത്യന്‍ എയര്‍ഫോഴ്‌സിനോടൊപ്പം പോരാടിയ എയര്‍ഫോഴ്‌സ് ഓഫീസറായ ഇദ്ദേഹം രണ്ടാമത്തെ തവണയാണ് 1 കേരള എയര്‍ സ്‌ക്വാഡന്‍ തിരുവനന്തപുരത്തിന്റെ കമാന്റിങ് ചുമതല വഹിക്കുന്നത്. എന്‍സിസി കൊച്ചി 3 കേരള എയര്‍ സ്‌ക്വാഡന്‍ ഗ്രൂപ്പ് ക്യാപ്റ്റന്‍ ഉദയ് രവിയാണ് കോ പൈലറ്റായി വിമാനത്തിലുണ്ടായിരുന്നത്. 1993 ല്‍ ഇന്ത്യന്‍ എയര്‍ഫോഴ്‌സില്‍ കമ്മീഷന്‍ എടുത്ത ഇദ്ദേഹം നിരവധി യുദ്ധ വിമാനങ്ങളും ഹെലികോപ്റ്ററുകളും ഉള്‍പ്പെടെ പറപ്പിച്ചിട്ടുണ്ട്. കൂടാതെ പല പ്രധാനപ്പെട്ട ദുര്‍ഘടമായ സ്ഥലങ്ങളില്‍ ഇന്ത്യന്‍ എയര്‍ഫോഴ്‌സിനോടൊപ്പം പോരാടിയിട്ടുണ്ട്. ബാംഗ്ലൂര്‍ സ്വദേശിയാണ്. അവശ്യമായ നിര്‍ദ്ദേശങ്ങളും സഹായങ്ങളും നല്‍കി കേരള ലക്ഷദ്വീപിന്റെ മേധാവി മേജര്‍ ജനറല്‍ അലോക് ബേരി, ഡെപ്യുട്ടി ഡയറക്ടര്‍ ജനറല്‍ ബ്രിഗേഡിയര്‍ പി.കെ. സുനില്‍ കുമാര്‍, ഗ്രൂപ്പ് കമാണ്ടര്‍ കമഡോര്‍ ഹരികൃഷ്ണന്‍, ഗ്രൂപ്പ് കമാണ്ടര്‍ ബ്രിഗേഡിയര്‍ പങ്കജ് മെഹ്‌റ, ഡയറക്ടര്‍ കേണല്‍ ആസാദ് മറ്റു ഓഫീസേഴ്‌സും ഉണ്ടായിരുന്നു.
ട്രയല്‍ ലാന്‍ഡിങ് നടത്തിയ എയര്‍ഫോഴ്‌സ് ഓഫീസര്‍മാരെ ഉന്നത വിദ്യഭ്യാസ മന്ത്രി ഡോ ആര്‍. ബിന്ദു അഭിനന്ദിച്ചു. എയര്‍ സ്ട്രിപ്പ് നിര്‍മിച്ച പൊതുമരാമത്ത് കെട്ടിട വിഭാഗത്തെയും രൂപ കല്‍പ്പന ചെയ്ത ആര്‍ക്കിടെക്ട് വിഭാഗത്തെയും ആശംസിച്ചു. ദുരന്ത നിവാരണത്തിനും കൂടി ഉപയോഗിത്തക്കരീതിയിലാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്.