കൊച്ചി: മാലിന്യ നിര്‍മാര്‍ജനത്തെ കുറിച്ച് പൊതുജനങ്ങളെ ബോധവല്‍ക്കരിക്കാന്‍ പ്രാദേശിക ഭരണകൂടങ്ങള്‍ തയ്യാറാകണമെന്ന് കേന്ദ്ര വാണിജ്യ, വ്യവസായ, ഉപഭോക്തൃകാര്യ, ഭക്ഷ്യപൊതുവിതരണ മന്ത്രി പീയൂഷ് ഗോയല്‍ അഹ്വാനം ചെയ്തു. കൊച്ചി മറൈന്‍ െ്രെഡവില്‍ നടത്തിയ പ്ലോഗിങ് പരിപാടിയില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. പരിസരം വൃത്തിയായി സൂക്ഷിക്കുന്ന കാര്യത്തില്‍ കഴിഞ്ഞ എട്ടു വര്‍ഷമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സര്‍ക്കാര്‍ ജനങ്ങളെ ബോധവല്‍ക്കരിക്കുകയാണെന്നും സ്വന്തം വീട് വൃത്തിയായി സൂക്ഷിക്കുന്നതു പോലെ പട്ടണങ്ങളേയും വൃത്തിയായി സൂക്ഷിക്കാന്‍ പ്രേരിപ്പിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ദേശീയ സ്വച്ഛതാ സൂചികയില്‍ 2015ല്‍ അഞ്ചാം സ്ഥാനത്തായിരുന്ന കൊച്ചി ഇപ്പോള്‍ 324ാം സ്ഥാനത്തേക്ക് ഇടിഞ്ഞിരിക്കുകയാണ്. കൊച്ചിയുടെ സൗന്ദര്യവും ശുചിത്വവും വീണ്ടെടുക്കാന്‍ കൂടുതല്‍ പങ്കാളിത്തവും പിന്തുണയും ലഭിക്കുമെന്നു പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു. പ്ലാസ്റ്റിക് ഉപയോഗം കുറക്കുന്നതിനെ കുറിച്ച്, പ്രത്യേകിച്ച് ഇപ്പോള്‍ നിരോധിച്ചിട്ടുള്ള ഒറ്റത്തവണ പ്ലാസ്റ്റിക് ഉപയോഗം സംബന്ധിച്ച്, രാജ്യത്തെ ജനങ്ങള്‍ക്കു കൂടുതല്‍ അവബോധം ഉണ്ടാകണമെന്നും മന്ത്രി പറഞ്ഞു. കൊച്ചി മറൈന്‍ െ്രെഡവില്‍ നടത്തിയ പ്ലോഗിങ് പരിപാടിയില്‍ ഉദ്യോഗസ്ഥര്‍, രാഷ്ട്രീയസംഘടനാ പ്രവര്‍ത്തകര്‍, പൊതുജനങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.