കൊല്ലം: എന്‍ഡ് ഓഫ് സീസണ്‍ സെയിലിന്‍റെ ഭാഗമായി കൊട്ടിയം ഡ്രീംസ് മാളിലെ ലുലു ഡെയ്ലിലിയിലും ലുലു കണക്ടിലും വമ്പിച്ച ഓഫറുകള്‍. ജനുവരി 9 മുതല്‍ 12 വരെയുളള നാലുദിവസമാണ് ഓഫർ വില്‍പ്പന. ചില ഉത്പന്നങ്ങള്‍ പകുതി വിലക്കും ചിലത് അമ്പത് ശതമാനം വരെ വിലക്കുറവിലും വാങ്ങാം.
കൊല്ലത്ത് ആദ്യമായി നൈറ്റ് ലൈഫ് ഷോപ്പിങിന് കൂടി തുടക്കം കുറിക്കുകയാണ് കൊട്ടിയം ലുലു. ജനുവരി 10, 11, 12 തീയതികളില്‍ രാത്രി രണ്ടുമണിവരെ മിഡ്നൈറ്റ് ഷോപ്പിങും സാധ്യമാണ്. സംസ്ഥാന സർക്കാരിന്‍റെ നൈറ്റ് ലൈഫ് പദ്ധതിയോട് ചേർന്നു നിന്നുകൊണ്ടാണ് ലുലുവും മിഡ്നൈറ്റ് ഷോപ്പിംങ് നടപ്പിലാക്കുന്നത്.
ദേശിംഗനാട് റാപ്പിഡ് ഡവലെപ്മെന്‍റ് & അസിസ്റ്റന്‍റ്സ് കോ – ഓപ്പറേറ്റീവ് സൊസൈറ്റിയുടെ കീഴിലെ ഡ്രീംസ് മാളിൽ പ്രവർത്തനം ആരംഭിച്ച ലുലു ഡെയ്ലിയും ലുലു കണക്ടും, ചുരുങ്ങിയ നാളുകള്‍ കൊണ്ട് ഉപഭോക്താക്കളുടെ പ്രിയപ്പെട്ട ഷോപ്പിങ് കേന്ദ്രമായി മാറിക്കഴിഞ്ഞിരിക്കുകയാണ്. മഹാ ഓഫർ സെയില്‍ കൂടി വരുന്നതോടെ, കൊല്ലത്തെ സഹകരണ മേഖലക്കും പദ്ധതി കരുത്താകുമെന്ന് ലുലു ഷോപ്പിങ് മാള്‍ റീജിയണല്‍ ഡയറക്ടർ ജോയ് ഷഡാനന്ദന്‍ പറഞ്ഞു. സീസണ്‍ സെയിലുമായി ബന്ധപ്പെട്ട ടീ ഷർട്ടിന്‍റെ ലോഞ്ചിങും നടന്നു. കൊട്ടിയം ഡ്രീംസ് മാളില്‍ നടന്ന വാർത്താ സമ്മേളനത്തില്‍ റീജിയണല്‍ മാനേജർ അനൂപ് വർഗീസ് , ഫിനാന്‍സ് മാനേജർ വിപിന്‍ വിഎസ്, റീട്ടെയില്‍ ജനറല്‍ മാനേജർ രാജേഷ് ഇ വി, ഡെപ്യൂട്ടി ജനറല്‍ മാനേജർ ഷജറുദ്ദീൻ എസ് എന്നിവർ പങ്കെടുത്തു.