വിപണനശൃംഖല വിപുലീകരണത്തിലുംഉത്പന്ന വൈവിധ്യവല്‍ക്കരണത്തിലുംമില്‍മ ശ്രദ്ധ കേന്ദ്രീകരിക്കണം: മുഖ്യമന്ത്രി

 മില്‍മഉത്പന്നങ്ങളുടെഡിസൈനുംഅളവുംവിലയുംഏകീകരിക്കുന്ന ‘റീപൊസിഷനിംഗ്മില്‍മ’ ഉദ്ഘാടനം ചെയ്തു

തിരുവനന്തപുരം:വിപണനശൃംഖലയുടെവിപുലീകരണത്തിലും ഉത്പന്നങ്ങളുടെവൈവിധ്യവല്‍ക്കരണത്തിലുംമില്‍മ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. മില്‍മഉത്പന്നങ്ങളുടെഡിസൈനുംഅളവുംവിലയുംഏകീകരിക്കുന്ന ‘റീപൊസിഷനിംഗ്മില്‍മ 2023’ പദ്ധതിയുടെ ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം. അധികമായിസംഭരിക്കപ്പെടുന്ന പാലിനെ മൂല്യവര്‍ധിതഉത്പന്നങ്ങളാക്കിമാറ്റുന്നതിനുള്ള പ്രവര്‍ത്തനം മില്‍മകാര്യക്ഷമമായിഏറ്റെടുക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. മികച്ച മൂല്യവര്‍ധിതഉത്പന്നങ്ങള്‍ വിപണിയില്‍ലഭ്യമാക്കുന്നതിലൂടെയുണ്ടാകുന്ന വരുമാന വര്‍ധനവിന്റെഗുണഫലങ്ങള്‍കര്‍ഷകര്‍ക്കുംലഭിക്കും. അങ്ങനെ അവരുടെജീവനോപാധികള്‍മെച്ചപ്പെടുത്താനാകും. റീപൊസിഷനിംഗ്മില്‍മ പദ്ധതി ഇതിന് സഹായകമാകും. പാലുല്‍പ്പാദനവുംവിപണനവുംവര്‍ധിച്ചതുകൊണ്ടുമാത്രം ക്ഷീരമേഖലയുടെവികസനം സാധ്യമാകില്ല.അതിന് ഉത്പന്നങ്ങളുടെവൈവിധ്യവല്‍ക്കരണവുംമൂല്യവര്‍ധിതഉത്പന്നങ്ങളുടെ നിര്‍മ്മാണവും അനിവാര്യമാണ്. ക്ഷീരകര്‍ഷകര്‍ക്ക്‌വിപണിയുംവരുമാനവുംഉറപ്പാക്കണമെന്നും അതിന് ക്ഷീരമേഖലയുടെ ആധുനികവല്‍ക്കരണംഏറെ അനിവാര്യമാണെന്നുംമുഖ്യമന്ത്രി പറഞ്ഞു.ക്ഷീരകര്‍ഷകര്‍ക്ക്ഉയര്‍ന്ന ജനിതകശേഷിയുള്ളകന്നുകാലികളെലഭ്യമാക്കണം. പുറംരാജ്യങ്ങളിലടക്കം നമ്മുടെ ഉത്പന്നങ്ങള്‍ക്ക്‌സ്വീകാര്യതയുണ്ടാകണം. അതിനായിമികച്ച ബ്രാന്‍ഡിംഗും ഗുണനിലവാര പരിശോധനയുംഉറപ്പുവരുത്തണം. പുതുമയുള്ളമൂല്യവര്‍ധിതഉത്പന്നങ്ങള്‍ വിപണിയില്‍അവതരിപ്പിക്കണം. ആ നിലയ്ക്കുള്ള നേട്ടങ്ങള്‍ കൈവരിക്കാന്‍ കഴിയുന്ന ഇടപെടലായി റീപൊസിഷനിംഗ്മില്‍മ കര്‍മ്മപദ്ധതി മാറണം. ക്ഷീരമേഖലയില്‍സര്‍ക്കാര്‍കാര്യക്ഷമമായ ഇടപെടലുകള്‍ നടത്തിവരുന്നു. പാല്‍വിലവര്‍ധനവിലൂടെലഭിക്കുന്ന വരുമാനത്തിന്റെ 85 ശതമാനത്തോളംഗുണം ക്ഷീരകര്‍ഷകര്‍ക്കാണ് ലഭിക്കുന്നത്. ഈ സര്‍ക്കാര്‍മൃഗസംരക്ഷണ മേഖലയ്ക്കായി 22 ഇന പരിപാടികളാണ്മുന്നോട്ടുവച്ചത്. അവയില്‍ഏറെയും ക്ഷീരോത്പാദന മേഖലയെമുന്നില്‍കണ്ടുകൊണ്ടുള്ളതാണ്. 2022-23 വര്‍ഷംഏകദേശം 130 കോടിരൂപയാണ്തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍ മുഖേന മാത്രം ക്ഷീരവികസനത്തിനായി നീക്കിവച്ചത്. 2016 ല്‍ 16 ലക്ഷംലിറ്റര്‍ പ്രതിദിനം സംഭരണം നടത്തിയിരുന്ന ക്ഷീരസംഘങ്ങളെ 2021 ല്‍ 21 ലക്ഷംലിറ്ററിലധികംസംഭരിക്കുന്ന നിലയിലേക്ക്‌മെച്ചപ്പെടുത്താനായി. ഇക്കാലയളവില്‍ പാല്‍സംഭരണത്തില്‍ദേശീയശരാശരിയെക്കാള്‍ഏകദേശംഇരട്ടിവര്‍ധനവാണ്‌കേരളത്തിലുണ്ടായത്. 6.4 ശതമാനമാണ്‌ദേശീയതലത്തിലെ പാല്‍സംഭരണത്തിലെവളര്‍ച്ചയെങ്കില്‍കേരളത്തിലത് 12.5 ശതമാനമായിമാറിയെന്നുംമുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. മില്‍മ ഉത്പന്നങ്ങളുടെപാക്കിംഗ്, ഡിസൈന്‍, ഗുണനിലവാരം, വിപണനം എന്നിവയില്‍ സമഗ്രമായ മാറ്റം വരുത്തി സംസ്ഥാനമൊട്ടാകെ ഏകീകരിച്ച് വിപണിയില്‍ അവതരിപ്പിക്കുന്ന പദ്ധതിയാണ് ‘റീപൊസിഷനിംഗ്മില്‍മ’. തിരുവനന്തപുരം ഇടപ്പഴഞ്ഞി ആര്‍.ഡി.ആര്‍. ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ഏകീകൃത പാക്കിംഗ് ഡിസൈനിലുള്ള പാല്‍, തൈര്, നെയ്യ്, ഫ്ളവേഡ് മില്‍ക്ക് എന്നിവയാണ്മുഖ്യമന്ത്രി വിപണിയില്‍ ഇറക്കിയത്. മില്‍മയുടെ മറ്റ്ഉത്പന്നങ്ങളും ഈ മാതൃകയില്‍ ഏകീകരിച്ച് വൈകാതെവിപണിയിലെത്തും. അന്താരാഷ്ട്ര കുത്തക കമ്പനികളോടും ഇന്ത്യയിലെ വന്‍കിട സഹകരണ ഭീമ•ാരോടും മത്സരിച്ച് വിപണി നിലനിര്‍ത്താനുംവിപുലപ്പെടുത്താനുംമില്‍മയെ പര്യാപ്തമാക്കുന്നതിനായിട്ടാണ് റീപൊസിഷനിംഗ്മില്‍മ പദ്ധതി നടപ്പാക്കുന്നതെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച മൃഗസംരക്ഷണ, ക്ഷീരവികസന മന്ത്രി ജെ.ചിഞ്ചുറാണി പറഞ്ഞു. ദേശീയതലത്തില്‍ പാലുല്‍പ്പാദനത്തില്‍ വന്ന കുറവ്‌കേരളത്തെയും ബാധിച്ചിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. റീപൊസിഷനിംഗ് പദ്ധതിയുടെ ഭാഗമായി ‘മില്‍മഗേള്‍’ എന്ന ആശയത്തിന്റെവീഡിയോമുഖ്യാതിഥിയായ ഗതാഗത മന്ത്രി ആന്റണിരാജു പ്രകാശനം ചെയ്തു. ആഗോള നിലവാരമുള്ളഉത്പന്നങ്ങളുമായിവിപണിആകര്‍ഷിക്കുന്ന മില്‍മയുടെ പുതിയസംരംഭത്തെ മന്ത്രി പ്രശംസിച്ചു. സംസ്ഥാനത്ത് പാലുല്‍പ്പാദനം വര്‍ധിപ്പിക്കുന്നതിനായിവിവിധ പദ്ധതികള്‍ സര്‍ക്കാരുംമില്‍മയുംചേര്‍ന്ന് നടപ്പിലാക്കി വരികയാണെന്ന് സ്വാഗതം ആശംസിച്ച മില്‍മ ചെയര്‍മാന്‍ കെ.എസ്. മണി പറഞ്ഞു. ദേശീയ ക്ഷീരവികസന ബോര്‍ഡ് ചെയര്‍മാന്‍ മീനേഷ് സി. ഷാചടങ്ങില്‍ഓണ്‍ലൈനായി പങ്കെടുത്തു. റീപൊസിഷനിംഗ് പദ്ധതിയെ അഭിനന്ദിച്ച മീനേഷ് സി. ഷാ പദ്ധതിക്ക് എന്‍.ഡി.ഡി.ബിയുടെ എല്ലാ പിന്തുണയുംഉണ്ടാകുമെന്നും പറഞ്ഞു. ദേശീയ ക്ഷീരവികസന ബോര്‍ഡ് മുന്‍ ചെയര്‍മാന്‍ ടി.നന്ദകുമാര്‍, മില്‍മ എറണാകുളം മേഖല യൂണിയന്‍ ചെയര്‍മാന്‍ എം.ടി. ജയന്‍, തിരുവനന്തപുരം മേഖല യൂണിയന്‍ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി കണ്‍വീനര്‍ എന്‍.ഭാസുരാംഗന്‍, മില്‍മ മാനേജിംഗ് ഡയറക്ടര്‍ ആസിഫ് കെ.യൂസഫ് എന്നിവര്‍ സംസാരിച്ചു. മില്‍മയുംമേഖല യൂണിയനുകളുംവിപണിയിലെത്തിക്കുന്ന വിവിധ ഇനം പാല്‍, തൈര്, സെറ്റ്കര്‍ഡ്, ഫ്‌ളേവേര്‍ഡ്മില്‍ക്ക്, നെയ്യ് എന്നീ ഉത്പന്നങ്ങളുടെഗുണനിലവാരത്തിലും ഉല്‍പ്പാദന പ്രക്രിയയിലും ഏകീകരണം വരുത്തുകയും സംസ്ഥാനമൊട്ടാകെ ഏകീകൃത ഡിസൈനിലുള്ള ഉല്‍പ്പന്നങ്ങള്‍ അവതരിപ്പിക്കുകയുംചെയ്യുകയാണ് പദ്ധതി ലക്ഷ്യമിടുന്നത്. നിലവില്‍മലബാര്‍, എറണാകുളം, തിരുവനന്തപുരംമേഖലയൂണിയനുകള്‍ പുറത്തിറക്കുന്ന പാല്‍ഒഴിച്ചുള്ളഉത്പന്നങ്ങള്‍ ഒരുപോലെ അല്ല. ഇതുമാറ്റിഒരേഡിസൈനിലുംരുചിയിലും അളവിലുംഅവതരിപ്പിക്കും.വിലയുംഏകീകരിക്കും. ഇതിനുള്ള പ്രവര്‍ത്തനം ഒരുവര്‍ഷം മുമ്പാണ് മില്‍മആരംഭിച്ചത്. ദേശീയ ക്ഷീരവികസന ബോര്‍ഡിന്റെ സാമ്പത്തിക സഹായവുംസാങ്കേതിക പരിജ്ഞാനവും പ്രയോജനപ്പെടുത്തിയാണ് റീപൊസിഷനിംഗ്മില്‍മ 2023 പദ്ധതി നടപ്പാക്കുന്നത്. സംസ്ഥാനത്തിന്റെ ഉള്‍പ്രദേശങ്ങളില്‍ പോലുംമില്‍മയുടെഎല്ലാ ഉത്പന്നങ്ങളും ലഭ്യമാക്കുന്ന രീതിയില്‍വിപണനശൃംഖല വികസിപ്പിക്കുവാനും സംസ്ഥാനത്ത് പാലുല്‍പ്പാദനവുംവിപണനവുംമെച്ചപ്പെടുത്താനുംവിപണിസാധ്യത പ്രയോജനപ്പെടുത്താനും പദ്ധതി ലക്ഷ്യമിടുന്നു.