കൊല്ലം: അപ്രതീക്ഷിതമായി മാറുന്ന അതിവേഗം മാറുന്ന പ്രകൃതിയെ ചേർത്തു നിർത്തി വേണം വികസന മാതൃകകൾ കണ്ടെത്തേണ്ടതെന്നു സംസ്ഥാന പൊതുമരാമത്ത് വകുപ്പ് മന്ത്രി കെ രാജൻ. ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി, കേരള സർക്കാർ സാംസ്കാരിക വകുപ്പ്, കൊല്ലം ജില്ല ലൈബ്രറി കൗൺസിൽ എന്നിവരുമായി സഹകരിച്ച് സംഘടിപ്പിച്ച അന്താരാഷ്ട്ര സാഹിത്യ സാംസ്കാരിക ഉത്സവത്തിൽ സംഘടിപ്പിച്ച കാലാവസ്ഥ വ്യതിയാനം, ദുരന്തങ്ങൾ അതിജീവനങ്ങൾ എന്ന വിഷയത്തിന്മേലുള്ള സെമിനാർ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രകൃതിയിലാണ് നമ്മുടെ ഭാവി അതിനെ മറന്നു കൊണ്ടു മനുഷ്യർ നടത്തുന്ന കൈകടത്തലുകളുടെ ഭാഗമായി ഉണ്ടാകുന്ന പ്രത്യാഘാതങ്ങൾ ഭീകരമാണ്. കാലാവസ്ഥയിലുണ്ടാകുന്ന വ്യതിയാനങ്ങൾ അപ്രതീക്ഷിതമാണ്. ശാസ്ത്ര സാങ്കേതിക വിദ്യകൾ അതിന്റെ ഉന്നതമായ നിലയിൽ എത്തിയിട്ട് പോലും പ്രകൃതിയിൽ പെട്ടെന്നുണ്ടാകുന്ന വ്യതിയാനങ്ങൾ പൂർണ്ണമായും മുൻകൂട്ടി കണ്ടെത്തുവാൻ സാധിക്കുന്നില്ല എന്നുള്ളത് നാം തിരിച്ചറിയണം.
വയനാട് ചൂരൽമലയിൽ ഉണ്ടായ പ്രളയത്തിൽ ദുരിതമനുഭവിക്കുന്ന മുഴുവൻ മനുഷ്യരെയും സംസ്ഥാന സർക്കാർ ചേർത്തു പിടിക്കിമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
എങ്ങനെ നാം പരിസ്ഥിതിയെ സംരക്ഷിക്കണമെന്നും പരിസ്ഥിതി തിരികെ എന്താണ് നൽകുന്നതെന്നും സെമിനാർ വിശദീകരിച്ചു. സെമിനാർ പൊതുമരാമത്ത് വകുപ്പ് മന്ത്രി രാജൻ ഉദ്ഘാടനം ചെയ്തു. യൂണിവേഴ്സിറ്റി സിൻഡിക്കറ്റ് അംഗമായ എ നിസാമുദീൻ അധ്യക്ഷത വഹിച്ചു.സിൻഡിക്കേറ്റ് മെമ്പർ ഡോക്ടർ സി ഉദയകല സ്വാഗതം പറഞ്ഞു. എം എസ് സ്വാമിനാഥൻ റിസർച് ഫൗണ്ടേഷൻ സീനിയർ ഫെല്ലോ പ്രൊഫസർ റ്റി ജയരാമൻ വിഷയാവതരണം നടത്തി. ആഗോള താപനവാതകങ്ങൾ നിയന്ത്രിക്കേണ്ടതു അത്യാവശ്യമാണെന്നും സമുദ്രങ്ങളിൽ ഉൾപ്പെടെ താപം കൂടുന്നതിന് ആഗോളതാപന വാതകങ്ങൾ കാരണമാകുന്നുണ്ടെന്നു. വികസിത രാജ്യങ്ങൾ കാർബണ് വാതകങ്ങൾ പുരന്തള്ളുന്നത് കുറയ്ക്കണം . പ്രകൃതിയെ കൂടി പരിഗണിച്ചുകൊണ്ടുള്ള സുസ്ഥിരമായ വികസനമാണ് രാജ്യങ്ങൾ മുന്നോട്ട് വയ്ക്കേണ്ടത് പ്രൊഫസർ റ്റി ജയരാമൻ അഭിപ്രായപ്പെട്ടു.
ശ്രീനാരായണ ഗുരു ഓപ്പൺ യൂണിവേഴ്സിറ്റി തലശേരി റീജിയണൽ സെന്റർ ഡയറക്റ്റർ ഡോക്ടർ അബ്‌ദുൽ ഗഫൂർ നന്ദി രേഖപ്പെടുതി.