തമിഴ്‌നാട് ഡി എം കെ സര്‍ക്കാര്‍ നാളെ അധികാരമേല്‍ക്കും

തമിഴ്‌നാട് മുഖ്യമന്ത്രിയായി ഡി എം കെ നേതാവ് എം കെ സ്റ്റാലിനും 33 മന്ത്രിമാരും വെള്ളിയാഴ്ച്ച സത്യപ്രതിജ്ഞചെയ്ത അധികാരമേല്‍ക്കും.

തമിഴ്‌നാട് മുഖ്യമന്ത്രിയായി ഡി എം കെ നേതാവ് എം കെ സ്റ്റാലിനും 33 മന്ത്രിമാരും വെള്ളിയാഴ്ച്ച സത്യപ്രതിജ്ഞചെയ്ത അധികാരമേല്‍ക്കും.

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രിയായി ഡി എം കെ നേതാവ് എം കെ സ്റ്റാലിനും 33 മന്ത്രിമാരും വെള്ളിയാഴ്ച്ച സത്യപ്രതിജ്ഞചെയ്ത അധികാരമേല്‍ക്കും. സ്റ്റാലിന്റെ മകന്‍ ഉദയനിധി ജയിച്ച് നിയമസഭയിലെത്തിയിട്ടുണ്ടെങ്കിലും ഉദയനിധിയുടെ പേര് മന്ത്രിമാരുടെ പട്ടികയിലില്ല. രണ്ട് വനിതകളാണ് മന്ത്രിമാരായിട്ടുള്ളത്.രാവിലെ 9 മണിക്ക് രാജ്ഭവനിലാണ് സത്യപ്രതിജ്ഞ ചടങ്ങ്. ഇന്നലെയാണ് തമിഴ്‌നാട് ഗവര്‍ണര്‍ ബെന്‍വാരിലാല്‍ പുരോഹിത് മന്ത്രിസഭ രൂപീകരിക്കുന്നതിന് എം കെ സ്റ്റാലിനെ ക്ഷണിച്ചത്. 234 അംഗ നിയമസഭയില്‍ ഡി എം കെ അംഗബലം133 ആണ്. ഡി എം കെ മുന്നണിക്ക് 159 സീറ്റുകളാണുള്ളത്‌