നിയോവിറ്റ ഫെർട്ടിലിറ്റി സെൻ്റർ ഉദ്ഘാടനം ചെയ്തു

കൊല്ലം:  വന്ധ്യതാ ചികിത്സക്ക് മാത്രമായി  കൊല്ലം അയത്തിൽ ജംഗ്ഷനിൽ പുതിയതായി തുടങ്ങിയ നിയോവിറ്റ ഫെർട്ടിലിറ്റി സെൻ്ററിൻ്റെ ഉദ്ഘാടനം. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ഷിനു കെ.എസ് നിർവ്വഹിച്ചു.

കൊല്ലം സിറ്റി അസി. പോലീസ് കമ്മീഷണർ എ. പ്രതീപ് കുമാർ , കൊല്ലം ഗൈനക് സൊസൈറ്റി പ്രസിഡൻ്റ് ഡോ. സജിനി, കെ.യു.എം.ഒ.എ സ്റ്റേറ്റ് എഡിറ്റർ ഡോ. റീന, എന്നിവർ സംസാരിച്ചു. വന്ധ്യതാ ചികിൽസാ രംഗത്തെ നൂതന സാങ്കേതിക വിദ്യയിലൂടെയാണ് സെൻററിൻ്റെ പ്രവർത്തനമെന്ന് ഡയറക്ടർമാരായ ഡോ.അഞ്ജു, ഡോ. ആൻ്റണി റ്റോബിൻ എന്നിവർ അറിയിച്ചു