ഓക്സിജൻ അളവിൽ ആശങ്ക വേണ്ട…! പരിശോദിക്കാൻ ആശാ വർക്കർമാർ പൾസ് ഓക്സിമീറ്ററുമായി വീട്ടിലെത്തും: പദ്ധതിയുമായി കൊട്ടാരക്കര എം.എൽ.എ

ഓക്സിമീറ്ററുകളുടെ ലഭ്യതക്കുറവും വലിയ വിലയും സൃഷ്ടിക്കുന്ന പ്രതിസന്ധി പരിഹരിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം
എല്ലാ വാർഡിലും പൾസ് ഓക്സിമീറ്റർ
കൊല്ലം: കൊട്ടാരക്കര മണ്ഡലത്തിലെ മുഴുവൻ വാർഡുകളിലെയും ആശ വർക്കർമാർക്ക് പൾസ് ഓക്സി മീറ്ററുകൾ നൽകുന്ന പദ്ധതിയുമായി എംഎൽഎ ഓഫീസ്.
കെയർ കൊട്ടാരക്കരയുടെ ഹെൽപ്പ് ഡെസ്ക്കിലേക്ക് ഓക്സിമീറ്ററുകൾ ആവശ്യപ്പെട്ട് നിരവധി പേർ വിളിച്ചിരുന്നു. ഓക്സിമീറ്ററുകളുടെ ലഭ്യതക്കുറവും വലിയ വിലയും സൃഷ്ടിക്കുന്ന പ്രതിസന്ധി പരിഹരിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം,
ഒരു ഗ്രാമപഞ്ചായത്ത് വാർഡ്/ മുനിസിപ്പൽ ഡിവിഷൻ മേഖലയിൽ ഒരു പൾസ് ഓക്സിമീറ്റർ ഉറപ്പുവരുത്തുന്ന ഈ പദ്ധതിയുടെ ഉദ്ദേശമെന്ന് നിയുക്ത എം.എൽ.എ കെ.എൻ.ബാലഗോപാൽ വർത്തമാനത്തോട് പറഞ്ഞു.
കൊട്ടാരക്കര നഗര സഭയിലും മറ്റ് ഏഴു പഞ്ചായത്തുകളിലുമായുള്ള 159 വാർഡ് / മുനിസിപ്പൽ ഡിവിഷൻ മേഖലകളിലാണ് ആദ്യഘട്ടം എന്ന നിലയിൽ  പദ്ധതി നടപ്പാക്കുന്നത്.
പി പി ഇ കിറ്റ് ധരിച്ച ആശാ വർക്കർമാർ, കോവിഡ് രോഗികളുടേതുൾപ്പെടെയുള്ള  വീടുകളിലെത്തി ഓക്സിജൻ ലെവൽ പരിശോധിക്കും.
പദ്ധതിയുടെ ഉദ്ഘാടനം  ഉമ്മന്നൂർ ഗ്രാമപ്പഞ്ചായത്തിൽ നിയുക്ത എം.എൽ.എ നിർവഹിച്ചു.ആശാവർക്കർമാർക്ക് പി പി ഇ കിറ്റുകളും  ചടങ്ങിൽവച്ച് കൈമാറും