ഓളം അഗ്രി ബിരിയാണി ഫെസ്റ്റ് സംഘടിപ്പിച്ചു

 

കൊച്ചി: രാജ്യത്തെ ഏറ്റവും വലിയ അരി കയറ്റുമതിക്കാരായ ഓളം അഗ്രി ഇന്ത്യ പ്രമുഖ ബിരിയാണിക്കാരെ ഒന്നിപ്പിച്ചുകൊണ്ട് കോഴിക്കോട് ബിരിയാണി ഫിയസ്റ്റ സംഘടിപ്പിച്ചു.
വിവിധ തരത്തിലുള്ള ബസ്മതി അരി ഉപയോഗിച്ചാണ് പ്രാദേശിക രുചിയില്‍ ബിരിയാണികള്‍ തയ്യാറാക്കിയത്. ഓളം ബിരിയാണി ഫിയസ്റ്റയില്‍ 60 ലധികം റെസ്റ്റോറന്റുകളും ഹോട്ടലുകാരും കോഴിക്കോടുള്ള വിവിധ ബിരിയാണിക്കാരും പങ്കെടുത്തുകൊണ്ട് വൈവിധ്യമാര്‍ന്ന അരികളില്‍ മികച്ച നിലവാരത്തിലുള്ള വിഭവങ്ങള്‍ ഒരുക്കി. ഓളം അഗ്രിയുടെ മാര്‍ക്കറ്റിങ് വിപി മാധുര്‍ ചോപ്ര, നാഷണല്‍ സെയില്‍സ് മാനേജര്‍ കുമാര്‍ വിശാല്‍, മാര്‍ക്കറ്റിങ് ഡെപ്യൂട്ടി മാനേജര്‍ ജ്യോത്‌സന താക്കൂര്‍ എന്നിവര്‍ കാറ്ററിങ്കാരുമായി കൂടികാഴ്ച നടത്തി. മാമു ട്രേഡിങ് കമ്പനി ഡിസ്ട്രിബ്യൂഷന്‍ പാര്‍ട്‌നര്‍ ദലില്‍ ബിന്‍ ഫൈസലും മേളയില്‍ പങ്കെടുത്തു.