പെപ്പര്‍ഫ്രൈയുടെ പുതിയസ്റ്റുഡിയോഇടപ്പള്ളിയില്‍ആരംഭിച്ചു

 

കൊച്ചി: ഇ-കൊമേഴ്സ് ഫര്‍ണിച്ചര്‍ഹോംഗുഡ്സ് കമ്പനിയായപെപ്പര്‍ഫ്രൈയുടെ പുതിയസ്റ്റുഡിയോഇടപ്പള്ളിയില്‍ആരംഭിച്ചു.ഇന്ത്യയിലെ പ്രധാന വിപണികളിലേക്ക്‌സാന്നിധ്യംവ്യാപിപിക്കാനും, ഹോം, ലിവിങ്‌സ്പേസ്തുടങ്ങിയവിപണികളില്‍ഒമ്നി ചാനല്‍ ബിസിനസ്‌രൂപപ്പെടുത്താനുമുള്ള കമ്പനിയുടെലക്ഷ്യത്തിന്റെ ഭാഗമായാണ്ഓഫ്ലൈന്‍ വിപുലീകരണം. രാജ്യത്ത് 160ലേറെ സ്റ്റുഡിയോകളുള്ള പെപ്പര്‍ഫ്രൈക്ക് 80ലേറെ നഗരങ്ങളില്‍സാന്നിധ്യമുണ്ട്. 2014ലാണ് കമ്പനി ആദ്യസ്റ്റുഡിയോതുറന്നത്.
ലിറ്റില്‍ബോയ്എന്റര്‍പ്രൈസുമായിചേര്‍ന്നാണ് പുതിയസ്റ്റുഡിയോആരംഭിച്ചത്. 1600ചതുരശ്രഅടിവിസ്താരത്തില്‍ഇടപ്പള്ളിയിലെ എന്‍എച്ച്‌ബൈപ്പാസിലാണ്ഇത്സ്ഥിതിചെയ്യുന്നത്. പെപ്പര്‍ഫ്രൈ വെബ്സൈറ്റില്‍ലഭ്യമായ ഒരു ലക്ഷത്തിലധികം ഉല്‍പ്പന്നങ്ങളുടെവ്യത്യസ്തമായ നിരയില്‍ നിന്ന്തിരഞ്ഞെടുത്ത ഫര്‍ണീച്ചറുകളുടെയുംവീട്ടുപകരണങ്ങളുടെയും നേരിട്ടുള്ള അനുഭവം ഈ സ്റ്റുഡിയോ ഉപഭോക്താക്കള്‍ക്ക് നല്‍കും. കമ്പനിയുടെഇന്റീരിയര്‍ ഡിസൈന്‍ കണ്‍സള്‍ട്ടന്റുകള്‍ ഉപഭോക്താക്കള്‍ക്ക് ഡിസൈന്‍ സംബന്ധിച്ച ഉപദേശവും നല്‍കും. ഇടപ്പള്ളിയിലെസ്റ്റുഡിയോകൊച്ചിയില്‍താമസിക്കുന്നവരുടെയും തനതായആവശ്യങ്ങള്‍ക്ക് അനുയോജ്യമായവ്യക്തിഗതഷോപ്പിംഗ് അനുഭവംലഭ്യമാക്കാന്‍ലക്ഷ്യമിടുന്നു.പെപ്പര്‍ഫ്രൈയുടെഓര്‍ഡര്‍, വില്‍പനാനന്തര സേവനം, സ്റ്റുഡിയോ ഡിസൈന്‍ പിന്തുണ, ലോഞ്ച് ആന്‍ഡ് സെറ്റപ്പ്, പ്രവര്‍ത്തന മാര്‍ഗനിര്‍ദേശം, മാര്‍ക്കറ്റിങ്, പ്രമോഷനുകള്‍എന്നിവയ്ക്കുള്ള പിന്തുണയാണ് 2017ല്‍ തുടക്കമിട്ട പെപ്പര്‍ഫ്രൈ ഫ്രാഞ്ചൈസി ബിസിനസ്‌മോഡല്‍വാഗ്ദാനം ചെയ്യുന്നത്. ഹൈപ്പര്‍ലോക്കല്‍ ഡിമാന്‍ഡും, ട്രെന്‍ഡും അറിയാവുന്ന പ്രാദേശികസംരംഭകരുമായാണ് പെപ്പര്‍ഫ്രൈ പങ്കാളിത്തത്തിലേര്‍പ്പെടുന്നത്.എല്ലാമാസവുംഏകദേശം 8-9 ഫ്രാഞ്ചൈസികള്‍ പെപ്പര്‍ഫ്രൈ അവതരിപ്പിക്കുന്നുണ്ട്.
പെപ്പര്‍ഫ്രൈയുടെഓഫ്ലൈന്‍ സാന്നിധ്യംവിപുലീകരിക്കാനാണ് പെപ്പര്‍ഫ്രൈ ആക്സിലറേറ്റര്‍ പ്രോഗ്രാംരൂപകല്‍പ ചെയ്തത്. 2021 ജൂണിലായിരുന്നുഇതിന്റെതുടക്കം. ഫ്രാഞ്ചൈസി പങ്കാളികള്‍ക്ക്ആവശ്യമായ 15 ലക്ഷംരൂപ മുതല്‍ആരംഭിക്കുന്ന പദ്ധതിച്ചെലവാണ് ഈ പ്രോഗ്രാമിനെ വ്യത്യസ്തമാക്കുന്നത്. 100 ശതമാനം വിലതുല്യതയെഅടിസ്ഥാനമാക്കിയുള്ള ഈ മോഡലില്‍ പങ്കാളികള്‍ക്ക് ഉല്‍പ്പന്ന വിവരപട്ടികകൈവശംവയ്ക്കേണ്ട ആവശ്യമില്ലാതെതന്നെപരസ്പര പ്രയോജനകരമായ ബിസിനസ് പങ്കാളിത്തമാക്കിഇത്മാറുകയുംചെയ്യുന്നു.

ലിറ്റില്‍ബോയ്എന്റര്‍പ്രൈസുമായിസഹകരിച്ച്ഇടപ്പള്ളിയില്‍തങ്ങളുടെ പുതിയസ്റ്റുഡിയോആരംഭിക്കുന്നതില്‍സന്തോഷമുണ്ടെന്ന് പെപ്പര്‍ഫ്രൈ ഫ്രാഞ്ചൈസിങ് അന്‍ഡ് അലയന്‍സസ് ബിസിനസ്‌ഹെഡ്അമൃതഗുപ്ത പറഞ്ഞു.