എല്‍ ഡി എഫ് സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ

സംസ്ഥാനത്ത് ഇടതുമുന്നണി സര്‍ക്കാരിന്റെ തുടര്‍ഭരണത്തിനായുള്ള ജനങ്ങളുടെ വിധിയെഴുത്തിനെതുടര്‍ന്ന് പിണറായിവിജയന്റെ നേതൃത്വത്തിലുള്ള 21 അംഗ മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് സെന്‍ട്രല്‍ സ്റ്റേഡിയത്തിലായിരുന്നു സത്യപ്രതിജ്ഞ ചടങ്ങ്. സ്റ്റേഡിയത്തില്‍ ഒരുക്കിയ വേദിയല്‍ ഗവര്‍ണര്‍ ആരീഫ് മുഹമ്മദ്ഖാന്‍ മുഖ്യമന്ത്രി പിണറായിവിജയനും മറ്റ് മന്ത്രിമാര്‍ക്കും പ്രതിജ്ഞ ചൊല്ലിക്കൊടുത്തു

ഇടതു സര്‍ക്കാര്‍ അധികാരമേറ്റു

തിരുവനന്തപുരം : സംസ്ഥാനത്ത് ഇടതുമുന്നണി സര്‍ക്കാരിന്റെ തുടര്‍ഭരണത്തിനായുള്ള ജനങ്ങളുടെ വിധിയെഴുത്തിനെതുടര്‍ന്ന് പിണറായിവിജയന്റെ നേതൃത്വത്തിലുള്ള 21 അംഗ മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് സെന്‍ട്രല്‍ സ്റ്റേഡിയത്തിലായിരുന്നു സത്യപ്രതിജ്ഞ ചടങ്ങ്. സ്റ്റേഡിയത്തില്‍ ഒരുക്കിയ വേദിയല്‍ ഗവര്‍ണര്‍ ആരീഫ് മുഹമ്മദ്ഖാന്‍ മുഖ്യമന്ത്രി പിണറായിവിജയനും മറ്റ് മന്ത്രിമാര്‍ക്കും പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. മുഖ്യമന്ത്രി പിണറായിവിജയനുശേഷം വിവിധ കക്ഷിനേതാക്കളായ മന്ത്രിമാരും മറ്റുള്ളവര്‍ അക്ഷരമാലാക്രമത്തിലുമാണ് സത്യപ്രതിജ്ഞചെയ്തത്. സമൂഹത്തിലെ വിവിധ മേഖലകളില്‍നിന്നുള്ള പ്രത്യേകംക്ഷണിക്കപ്പെട്ടവരുടെ സാന്നിധ്യത്തിലായിരുന്നു സത്യപ്രതിജ്ഞ ചടങ്ങ്.