കവിയും ഗാനരചയിതാവുമായ ബീ.ആർ പ്രസാദ് അന്തരിച്ചു

വർത്തമാനം ബ്യുറോ

കൊച്ചി: കവിയും ഗാനരചയിതാവുമായ ബീ.ആർ  പ്രസാദ് അന്തരിച്ചു ( 61) വയസായിരുന്നു. മസ്തിഷാകാഘാതത്തെ തുടർന്ന് ചികിത്സയിലായിരുന്നു.

രണ്ട് വർഷം മുൻപ് ഒരു വൃക്ക മാറ്റി വച്ച് അദ്ദേഹം വിശ്രമത്തിലായിരുന്നു. തുടർന്ന് ആരോഗ്യം വീണ്ടെടുത്ത് പരിപാടികളിൽ സജീവമാകുന്നതിനിടെയാണ് മസ്തിഷ്കാഘാതമുണ്ടായത്. ഒരു ചാനൽ പരിപാടിക്കായി തിരുവനന്തപുരത്ത് എത്തിയപ്പോൾ ദേഹാസ്വാസ്ഥ്യമുണ്ടായതിനെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.