കൊല്ലം: കൊല്ലത്തിന്റെ പ്രൗഡി ലോക ടൂറിസം ഭൂപടത്തിൽ രേഖപ്പെടുത്തിയ പ്രസിഡന്റ് സ് ട്രോഫി ജലോത്സവം 2022 നവംബർ 26ന് (ശനി) നടക്കും. ഒപ്പം ചാമ്പ്യൻസ് ബോട്ടുജെട്ടിക്കു സമീപം അഷ്ടമുടി കായലിൽ പ്രത്യേകം തയ്യാറാക്കിയ മൂന്ന് വായാണ് . ദി ഡീസ് ഹോട്ടലിനു സമീപത്തുനിന്നു തുടങ്ങി കൊല്ലം ബോട്ടുജെട്ടി വരെ 1000 മീറ്റർ (ഒരു കിലോമീറ്റർ) നീളത്തിലുള്ള ട്രാക്കുകളുടെ നിർമാണം അന്തിമ ഘട്ടത്തിലാണെന്ന് സംഘാടന ചെയർമാൻ എൻ.കെ.പ്രേമചന്ദ്രൻ. എം.പി അറിയിച്ചു.
2011 ൽ അന്നത്തെ പ്രസിഡന്റ് സ് ട്രോഫി ജലോത്സവത്തിന്റെ എട്ടാമത് എഡിഷനാണ് നടക്കുന്നത്. രാഷ്ട്രപതി പ്രതിഭാ പാട്ടീൽ ഉദ്ഘാടനം ചെയ്ത റിസം വകുപ്പ് നേരിട്ട് നടത്തുന്ന ചാമ്പ്യൻസ് ട്രോഫി ബോട്ട് ലീഗ് രണ്ടാം സീസൺ 12-ാമത് മത്സരത്തിനുമാണ് അഷ്ടമുടിക്കായൽ വേദിയാകുന്നത്.
സിബിഎൽ ഫൈനൽ മത്സരത്തിൽ ചുണ്ടൻ വള്ളങ്ങളാണ് മാറ്റുരയ്ക്കുന്നത്. പ്രസിഡ്ന്റ്സ് ട്രോഫി ജലോത്സവത്തിൽ 15 വള്ളങ്ങൾ 5 വിഭാഗങ്ങളിലായി മത്സരിക്കും. വെപ്പ് എ ഗ്രേഡ് (3), വെപ്പ് ബി ട്രേഡ് (3), ഇരുട്ടുകുത്തി എ ഗ്രേഡ് (3), ഇരുട്ടുകുത്തി ബി ഗ്രേഡ് (3), വനിതകളുടെ തെക്കനോടി (3) വിഭാഗങ്ങളിലാണ് മത്സരം. വള്ളങ്ങളുടെ രജിസ്ട്രേഷൻ ഇന്ന് (ബുധൻ) വൈകിട്ട് 3 ന് സമാപിക്കും. ഉദ്ഘാടന സമ്മേളനം ഉച്ചയ്ക്ക് രണ്ടിന് ആരംഭിക്കും.
ജലഘോഷയാത്രയ്ക്ക് ശേഷം ചെറുവള്ളങ്ങളുടെ ഹീറ്റ്സ് മത്സരം നടക്കും. തുടർന്ന് ചുണ്ടൻ വള്ളങ്ങളുടെ ഹീറ്റ്സ് മത്സരമാണ്. അതിനു ശേഷം ചെറുവള്ളങ്ങളുടെ ഫൈനൽ ഏറ്റവും ഒടുവിലായി ചാമ്പ്യൻസ് ബോട്ട് ലീഗ് ചുണ്ടൻ വള്ളങ്ങളുടെ ഫൈനൽ മത്സരം നടക്കും. വിജയിക്ക് പ്രസിഡന്റ് സ് ട്രോഫി സമ്മാനിക്കും. സിബിഎൽ ഒന്നാം സ്ഥാനക്കാർക്ക് 25 ലക്ഷം രൂപയാണ് ക്യാഷ് അവാർഡ്. രണ്ടും മൂന്നും സ്ഥാനക്കാർക്ക് യഥാക്രമം 15 ലക്ഷം, 10 ലക്ഷം വീതമാണ് സമ്മാനത്തുക. വിജയികൾക്ക് പ്രത്യേകമായി രൂപകൽപ്പന ചെയ്ത സിബിഎൽ ട്രോഫികളും സമ്മാനിക്കും.
സംസ്കാരിക വിളംബര ജാഥ 25ന് വൈകിട്ട് 4ന് കെ.എസ്.ആർ.ടി.സിക്കു സമീപത്തുനിന്ന് ആരംഭിച്ച് ചാമക്കട, മെയിൻ റോഡ്, ചിന്നക്കട, ആശ്രാമം ലിങ്ക് റോഡ് വഴി ഡി ടിപിസിക്ക് സമീപം സമാപിക്കും.
ജലോത്സവം ജനകീയമാക്കി മാറ്റുന്നതിനായി വിപുലമായ മുന്നൊരുക്കങ്ങളാണ് വിവിധ കമ്മിറ്റികളുടെ നേതൃത്വത്തിൽ നടന്നുവരുന്നത്. കൾച്ചറൽ കമ്മിറ്റി നേതൃത്വത്തിലുള്ള സാംസ്കാരിക പരിപാടികൾ ലോകത്തിലെ ഏറ്റവും വേഗതയേറിയ പെർഫോമിങ് ചിത്രകാരൻ ജിതേഷാണ് ഉദ് ഘാടനം ചെയ്തത്. ഗിന്നസ് ജേതാവ് ഡോ. ആശ്രാമം ഉണ്ണികൃഷ്ണന്റെ നേതൃത്വത്തിൽ ബുധനാഴ്ച വൈകിട്ട് 5. 30ന് ഗാനമേള അരങ്ങേറും. വ്യാഴം വൈകിട്ട് നാലുമണിക്ക് കുരീപ്പുഴ ശ്രീകുമാറിന്റെ നേതൃത്വത്തിൽ കവിയരങ്ങ് നടക്കും. പെരുമ്പുഴ ഗോപാലകൃഷ്ണ പിള്ള, ഗണപൂജാരി, അൻസാരി, അപ്സര ശശികുമാർ, കൊല്ലം ശേഖർ, തുളസീധരൻ പാലവിള, എസ് ആർ കടവൂർ, ആശ്രാമം ഓമനക്കുട്ടൻ, റഹീംകുട്ടി എന്നിവർ കവിത അവതരിപ്പിക്കും. സുപ്രസിദ്ധ കാഥികൻ പ്രൊഫ. വി ഹർഷകുമാർ 5.30ന് മയ്യഴിപ്പുഴയുടെ തീരങ്ങളിൽ’ കഥാപ്രസംഗം അവതരിപ്പിക്കും. വെള്ളിയാഴ്ച വൈകിട്ട് നാലിന് കൊല്ലം എസ് എൻ വനിതാ കോളേജ് വിദ്യാർഥിനികളുടെ നേതൃത്വത്തിൽ ഫ് ളാഷ് മോബും “രവിരുദ്ധ സന്ദേശമുയർത്തി കുട്ടികളുടെ നൃത്ത സത്യങ്ങളും.
പത്രസമ്മേളനത്തിൽ എം.എൽ.എമാരായ എം.മുകേഷ് , എം.നൗഷാദ് ടെക്കിനിക്കൽ കമ്മിറ്റി അംഗം ആർ.കെ കുറുപ്പ് എന്നിവർ പങ്കെടുത്തു.