സത്യം പറയുക, പകരുക എന്നതാണ് കലയുടെ പ്രാഥമിക ധർമ്മമെന്ന്: കേരള സാഹിത്യ അക്കാദമി പ്രസിഡന്റ് പ്രൊഫ. കെ. സച്ചിദാനന്ദൻ
കൊല്ലം: സത്യം പറയുക, പകരുക എന്നതാണ് കലയുടെ പ്രാഥമിക ധർമ്മമെന്ന് കേരള സാഹിത്യ അക്കാദമി പ്രസിഡന്റ് പ്രൊഫ. കെ. സച്ചിദാനന്ദൻ കൊല്ലത്ത് പറഞ്ഞു. കാമ്പിശ്ശേരി കരുണാകരന്റെ ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് ‘എഴുത്ത് പ്രതിരോധം ‘ എന്ന വിഷയത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. അധികാരകേന്ദ്രങ്ങളോടുപോലും നിർഭയം സത്യം പറയുന്നതിലൂടെയേ സാമൂഹ്യമാറ്റങ്ങൾ ഉളവാകൂ എന്നും ഇക്കാര്യത്തിൽ അതുല്യ മാതൃകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
മാധ്യമ പ്രവർത്തകൻ ജയൻ മഠത്തിൽ രചിച്ച ‘ഓർമ്മ, കലാപം, എഴുത്ത്’ എന്ന പുസ്തകം പരിസ്ഥിതിവകുപ്പ് ഗവ. അഡീഷണൽ സെക്രട്ടറി ഷർമിള സി. നായർക്ക് നൽകി സച്ചിദാനന്ദൻ പ്രകാശനം ചെയ്തു.
കൊല്ലം കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ കൊല്ലം മധു അധ്യക്ഷത വഹിച്ചു. ,പി.എസ്. സുരേഷ്,
അഡ്വ.എ. രാജീവ്, എ. ബിജു, ആശ്രാമം സന്തോഷ്, കെ.ജി. അജിത് കുമാർ എന്നിവർ പങ്കെടുത്തു.