സ്മരണിക പ്രകാശനം ചെയ്തു

തിരുവനന്തപുരം: റവന്യൂ സര്‍വെ ഭവന നിര്‍മാണ വകുപ്പുകളിലെ ജീവനക്കാരുടെ സര്‍ഗാത്മകത പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി സംഘടിപ്പിച്ച റവന്യൂ കലോത്സവം 2022 ലെ വിശദ വിവരങ്ങള്‍ ഉള്‍പ്പെടുത്തി തയ്യാറാക്കിയ സ്മരണിക ‘പൊലിമ’യുടെ പ്രകാശനം റവന്യൂമന്ത്രി കെ. രാജന്‍ നിര്‍വഹിച്ചു. റവന്യൂ അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. എ. ജയതിലക് ഏറ്റുവാങ്ങി.
സര്‍വെ ഡയറക്ടര്‍ സിറാം സാംബശിവ റാവു, ഭവന നിര്‍മാണ ബോര്‍ഡ് സെക്രട്ടറി ഡോ. വിനയ് ഗോയല്‍, റവന്യൂ അഡീഷണല്‍ സെക്രട്ടറി അബ്ദുള്‍ നാസര്‍, ലാന്‍ഡ് റവന്യു കമ്മീഷണര്‍ ടി.വി. അനുപമ, ജോയിന്റ് കമ്മീഷണര്‍ അര്‍ജുന്‍ പാണ്ഢ്യന്‍, സംസ്ഥാന നിര്‍മ്മിതി കേന്ദ്രം ഡയറക്ടര്‍ ഡോ. ഫെബി വര്‍ഗീസ്, ജില്ലാ കലക്ടര്‍ ജെറോമിക് ജോര്‍ജ്, സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മെമ്പര്‍ സെക്രട്ടറി ശേഖര്‍ കുര്യാക്കോസ്, മന്ത്രിയുടെ െ്രെപവറ്റ് സെക്രട്ടറി പി.വി. മനോജ്, അസി.കമ്മീഷണര്‍(ഡിഎം) ബീന പി. ആനന്ദ് തുടങ്ങിയവര്‍ പങ്കെടുത്തു.