കൊല്ലം കോർപറേഷന് എസ് ബി ഐ മെഡിക്കൽ ആംബുലൻസ്‌ വാൻ നൽകി.

കൊല്ലം: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ കൊല്ലം അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസ്‌ കൊല്ലം കോർപറേഷന് ആധുനിക സജ്ജീകരണങ്ങൾ ഉള്ള മെഡിക്കൽ ആംബുലൻസ് വാൻ നൽകി.അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസിൽ നടന്ന ചടങ്ങിൽ ജനറൽ മാനേജർ മുഹമ്മദ് ആരിഫ് ഖാൻ മേയർ പ്രസന്ന ഏണസ്റ്റിന് താക്കോൽ കൈമാറി.ഡെപ്യൂട്ടി മേയർ കൊല്ലം മധു,ഡെപ്യൂട്ടി ജനറൽ മാനേജർ സൂര്യനാരായൺ എം ബി, റീജിണൽ മാനേജർ എം മനോജ്കുമാർ,അസിസ്റ്റന്റ് ജനറൽ മാനേജർ മാരായ വിനോദ് കൃഷ്ണൻ, റോഷൻ ജി എസ്, വിനു എബ്രഹാം, മഞ്ജു ഷാജി,ബി ഹരികുമാർ തുടങ്ങിയവർ പങ്കെടുത്തു.
ബാങ്കിന്റെ സി എസ് ആർ പദ്ധതിയിലൂടെ സമൂഹ നന്മ ലക്ഷ്യമാക്കി നിരവധി പ്രവർത്തനങ്ങൾ ആണ് കേരളത്തിൽ നടപ്പിലാക്കി വരുന്നത്.10 ലക്ഷത്തോളം രൂപ ചിലവഴിച്ചു മുണ്ടക്കൽ നഗര കുടുംബ ആരോഗ്യ കേന്ദ്രത്തിന് ആധുനിക സജ്ജീകരണങ്ങളോടെയുള്ള മെഡിക്കൽ ലാബും മറ്റു അനുബന്ധ സൗകര്യങ്ങളുടെയും ഉദ്ഘാടനവും ജനറൽ മാനേജർ നിർവഹിച്ചു