കൊല്ലം: കൊല്ലത്ത് നടന്ന ദേശീയ ജൂനിയർ ബേസ്ബോൾ ചാമ്പ്യൻഷിപ്പിനോടനുബന്ധിച്ചുള്ള മാധ്യമ അവാർഡുകൾ പ്രഖ്യാപിച്ചു. പ്രിന്റ് മീഡിയയിലെ മികച്ച സ്പോർട്സ് ഫോട്ടോഗ്രാഫി പുരസ്‌ക്കാരത്തിനു വർത്തമാനം ബ്യൂറോചീഫ് ജ്യോതിരാജ് എൻ.എസ് അർഹനായി. 5001രൂപയും മോമെന്റോയും അടങ്ങുന്നതാണ് പുരസ്ക്കാരം. മാധ്യമ അവാർഡുകൾക്കുള്ള അപേക്ഷകളിൽ നിന്നും സമഗ്ര കവറേജിനുള്ള പുരസ്കാരം മാധ്യമം ദിനപത്രത്തിനും, മികച്ച ഫോട്ടോഗ്രാഫർമാർക്കുള്ള പുരസ്കാരം മാതൃഭൂമിയിലെ സുധീർ മോഹൻ എം എം (മാതൃഭൂമി) മാധ്യമ പുരസ്‌ക്കാരങ്ങൾ ധനകാര്യ മന്ത്രി കെ.എൻ.ബാലഗോപാൽ സമ്മാനിച്ചു. കേരള ബേസ്ബോൾ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് അഡ്വ ജാജു ബാബു അധ്യക്ഷത വഹിച്ച ചടങ്ങിൽ കേരള ക്രിക്കറ്റ് അസോസിയേഷൻ ജോയിന്റ് സെക്രട്ടറി ബിനീഷ് കൊടിയേരി മുഖ്യാതിഥിയായിരുന്നു. ബേസ്ബോൾ അസോസിയേഷൻ ദേശീയ പ്രസിഡന്റ് എം.എൻ കൃഷ്ണമൂർത്തി, സെക്രട്ടറി ഹരീഷ് കുമാർ , സ്പോട്സ് കൗൺസിൽ നോമിനി ഐ.പി ബിനു , കേരള ബേസ്ബോൾ അസോസിയേഷൻ ഫൗണ്ടർ സെക്രട്ടറി ടി.എസ് അരുൺ, മുൻ സെക്രട്ടറി ഷാഹുൽ ഹമീദ്, സെക്രട്ടറി ആനന്ദ്ലാൽ ഓർഗൈനെസിംഗ് കൺവീനർ ബി നൗഫിൻ തുടങ്ങിയവർ സമീപം