തിരുവനന്തപുരം: സാധാരണ ജനങ്ങളുടെവിവിധ ആവശ്യങ്ങള്‍ മികച്ച രീതിയില്‍ നടപ്പിലാക്കാന്‍ പുതിയ ആശയങ്ങളുമായെത്തുന്ന സ്റ്റാര്‍ട്ടപ്പുകള്‍ക്ക് വ്യത്യസ്ത വകുപ്പുകള്‍ക്ക് കീഴില്‍ വലിയ സാധ്യതയുണ്ടെന്നും ഇതിനായിസര്‍ക്കാര്‍ സംവിധാനങ്ങള്‍ സജ്ജമാണെന്നും വകുപ്പുകളുടെ മേധാവികള്‍ പറഞ്ഞു. കേരള സ്റ്റാര്‍ട്ടപ്പ് മിഷന്റെ ഹഡില്‍ഗ്ലോബല്‍ സ്റ്റാര്‍ട്ടപ്പ് സംഗമത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. കേരള സര്‍ക്കാര്‍ഡെപ്യൂട്ടി ഐടിസെക്രട്ടറിസ്‌നേഹില്‍കുമാര്‍, സംസ്ഥാന കൃഷിവകുപ്പ് സെക്രട്ടറിഡോ. ബി. അശോക്, സംസ്ഥാന ഉന്നത വിദ്യാഭ്യാസവകുപ്പ് സെക്രട്ടറിവിഘ്‌നേശ്വരി എന്നിവരാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്. കാര്‍ഷിക മേഖലയില്‍സ്റ്റാര്‍ട്ടപ്പുകള്‍ക്കുള്ള സാധ്യതകളെക്കുറിച്ച് ഡോ. അശോക് സംസാരിച്ചു. കൃഷിചെയ്യുന്ന മണ്ണില്‍തുടങ്ങി അത് പ്ലേറ്റിലെത്തുന്നതു വരെയുള്ള പ്രവര്‍ത്തനങ്ങളില്‍സ്റ്റാര്‍ട്ടപ്പുകള്‍ക്ക് പുതിയ ആശയങ്ങള്‍ നല്കാനാകും. മണ്ണ് ഒഴിവാക്കിക്കൊണ്ടുള്ളകൃഷിരീതിയായ ഹൈഡ്രോപോണിക്‌സ്, പാലിനെ തൈരാക്കുന്ന ഫെര്‍മന്റേഷന്‍ തുടങ്ങി എല്ലാത്തിലുംസ്റ്റാര്‍ട്ടപ്പുകള്‍ക്ക് പുതിയ ആശയങ്ങള്‍ അവതരിപ്പിക്കാന്‍ കഴിയും. അത് മനുഷ്യര്‍ക്ക് വിഷരഹിതവും ആരോഗ്യപ്രദവുമായ ഭക്ഷണം ലഭ്യമാക്കാന്‍ സഹായകമാകും. ഊര്‍ജ മേഖലയില്‍ പരിസ്ഥിതിയ്ക്ക് ദോഷമുണ്ടാക്കാത്ത വിധം ഊര്‍ജസ്രോതസുകളെ ഉപയോഗിക്കാന്‍ സഹായിക്കുന്ന ഉല്പന്നങ്ങള്‍ ആവശ്യമാണ്. പ്രത്യേകിച്ച് സൗരോര്‍ജ മേഖലയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് കഴിയും. ഫിനാന്‍ഷ്യല്‍ ടെക്‌നോളജി, ജീനോമിക്‌സ്, ജലസേചനത്തിനുള്ളടെക്‌നോളജി, മൂല്യവര്‍ദ്ധിത ഉല്പന്നങ്ങള്‍ക്കുള്ള ആശയങ്ങള്‍ തുടങ്ങിയവ നല്കാന്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് കഴിയണമെന്നും അദ്ദേഹം പറഞ്ഞു.
വിനോദസഞ്ചാര-വിദ്യാഭ്യാസ മേഖലകളില്‍ഓണ്‍ലൈന്‍ പോര്‍ട്ടലുകളേയുംവിവരദാതാക്കളേയും ധാരാളമായിആവശ്യമുണ്ടെന്ന്‌സംസ്ഥാന ഉന്നത വിദ്യാഭ്യാസവകുപ്പ് സെക്രട്ടറിവിഘ്‌നേശ്വരി പറഞ്ഞു. സര്‍ക്കാര്‍ സംവിധാനങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ട്ടപ്പുകളുടെ പ്രധാന പ്രശ്‌നങ്ങളിലൊന്ന് നിശ്ചിത സമയത്തിനുള്ളില്‍ ആശയങ്ങള്‍ പ്രാവര്‍ത്തികമാക്കാന്‍ കഴിയാത്തതാണ്. സമയകൃത്യതയ്‌ക്കൊപ്പം പ്രതിസന്ധികളെഅതിജീവിച്ചുമുന്നോട്ട് പോകാന്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് കഴിയണമെന്നും അവര്‍ പറഞ്ഞു.
ലളിതവും സാധാരണക്കാര്‍ക്ക് ഗുണം ലഭിക്കുന്നതുമായ ആശയങ്ങളും ഉല്പന്നങ്ങളുമുള്ള സ്റ്റാര്‍ട്ടപ്പുകളെയാണ്‌സര്‍ക്കാരിന് ആവശ്യമെന്ന്‌സംസ്ഥാന ഡെപ്യൂട്ടി ഐടിസെക്രട്ടറിസ്‌നേഹില്‍കുമാര്‍ പറഞ്ഞു. സര്‍ക്കാര്‍ഓഫീസുകള്‍ ഡിജിറ്റലൈസ്‌ചെയ്യാനാവശ്യമായസോഫ്റ്റ്‌വെയറുകള്‍ നിര്‍മ്മിക്കുന്ന സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ധാരാളം അവസരങ്ങളുണ്ട്. പുതിയ ടെക്‌നോളജിയെസ്വീകരിക്കാന്‍ ജനങ്ങളും അനുദിനം മാറിക്കൊണ്ടിരിക്കുന്ന ആവശ്യങ്ങള്‍ക്കള്‍ക്കനുസരിച്ച് പുതിയ ആശയങ്ങളെത്തിക്കാന്‍ സ്റ്റാര്‍ട്ടപ്പുകളും തയ്യാറാവണം- അദ്ദേഹം പറഞ്ഞു.
ചര്‍ച്ചയില്‍കെ-ഡിസ്‌ക് മെമ്പര്‍ സെക്രട്ടറിഡോ. പിവി. ഉണ്ണികൃഷ്ണന്‍ മോഡറേറ്ററായി.