കൊല്ലം: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ 67-ാം പിറന്നാള്‍ ദിനത്തോടനുബന്ധിച്ച് ജില്ലയില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു. സ്റ്റേറ്റ് ബാങ്ക് ദിനത്തോടനുബന്ധിച്ച് കൊല്ലം റീജിയണല്‍ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ ഹൈസ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ഇന്‍സ്ട്രമെന്റ് ബോക്സുകള്‍ വിതരണം ചെയ്തു. കൊല്ലം സെന്റ് അലോഷ്യസ് സ്കൂള്‍ അങ്കണത്തില്‍ നടന്ന ചടങ്ങില്‍ റീജിയണല്‍ മാനേജര്‍ ഷീബ ചിത്തജന് വിതരണോദ്ഘാടനം നിര്‍വ്വഹിച്ചു. ജില്ലയിലെ 33 സ്കൂളുകളിലെ 6000 ത്തോളം വിദ്യാര്‍ഥികള്‍ക്കാണ് ഇന്‍സ്ട്രുമെന്റ് ബോക്സുകള്‍ നല്‍കിയത്. ചടങ്ങില്‍ പ്രിന്‍സിപ്പാള്‍ സന്തോഷ്, ഹെഡ്മാസ്റ്റര് . സുജിത്ത്, ചീഫ് മാനേജര്‍ . ശിവകുമാര്‍, സിവില്സ്റ്റേഷന് ബ്രാഞ്ച് മാനേജര്‍ പ്രിജി. റ്റി.എ, ഡപ്യൂട്ടി മാനേജര്‍ അരുണ്‍ എം.പി തുടങ്ങിയവര്‍ സംസാരിച്ചു. പത്ത്, പന്ത്രണ്ട് ക്ലാസുകളില്‍ മികച്ച വിജയം കൈവരിച്ച 203 വിദ്യാര്‍ഥികള്‍ക്ക് പുരസ്കാരങ്ങള്‍ നല്കി ആദരിച്ചു. വിക്ടോറിയ ഹോസ്പിറ്റല്‍, കൊല്ലം അഗതിമന്ദിരം, ജില്ലാ ലൈബ്രറി കൗണ്‍സില്‍ എന്നിവിടങ്ങളിലേക്ക് എയര്‍പോര്‍ട്ട് ചെയറുകളും ഇതോടനുബന്ധിച്ച് വിതരണം ചെയ്തു. ഡോക്ടേഴ്സ് ദിനത്തോടനുബന്ധിച്ച് വിവിധ ആശുപത്രികളിലെ എട്ടോളം ഡോക്ടര്‍മാരെ ആദരിച്ചു. ദുര്‍ബല വിഭാഗത്തില്‍ പെട്ട 1000 പേര്‍ക്ക് 20 കോടി രൂപയുടെ ഇന്‍ഷുറന്‍സ് പോളിസികള്‍ വിതരണം ചെയ്തു. പ്ലസ്ടൂ പരീക്ഷയില്‍ 1200 ല്‍ 1200 മാര്‍ക്ക് നേടിയ തീര്‍ത്ഥയ്ക്കും പരിമിതികളെ വിജയമാക്കി മാറ്റി ഫുള്‍ എ പ്ലസ് നേടിയ ജോഷ് ജോര്‍ജ്ജിനും ഡപ്യൂട്ടി ജനറല്‍ മാനേജര്‍ മഹേഷ്കുമാര്‍ എം.എയുടെ നേതൃത്വത്തില്‍ ബാങ്ക് അധികൃതര്‍ വീടുകളില്‍ എത്തി ആദരിച്ചു.