Kerala

വയോമധുരം പദ്ധതി: 1400 പേര്‍ക്ക് ഈ വര്‍ഷം ഗ്ലൂക്കോമീറ്റര്‍ നല്‍കും

തിരുവനന്തപുരം: സാമൂഹ്യനീതി വകുപ്പിന്റെ വയോമധുരം പദ്ധതിയില്‍ ഈ വര്‍ഷം 1400 പേര്‍ക്കു കൂടി ഗഌക്കോമീറ്ററുകള്‍ നല്‍കും. നിര്‍ധനരും പ്രമേഹ രോഗികളുമായ വയോജനങ്ങള്‍ക്ക് വീടുകളില്‍ത്തന്നെ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിര്‍ണയിക്കുന്നതിന് സൗജന്യമായി ഗ്ലൂക്കോമീറ്റര്‍ നല്‍കുന്ന പദ്ധതിയാണിത്. 2018 ല്‍ ആരംഭിച്ച പദ്ധതിയില്‍ ഇതുവരെ 19,600 പേര്‍ക്ക് സൗജന്യ ഗ്ലൂക്കോമീറ്ററുകള്‍ ലഭ്യമാക്കി.…