63 -മത് സംസ്ഥാന സ്ക്കൂൾ കലോത്സവത്തിന് ജനുവരി നാലിന് തിരി തെളിയും

അഞ്ച്‌ തദ്ദേശീയ നൃത്തരൂപങ്ങൾ കൂടി ഈ വര്ഷം മുതൽ മേളയുടെ ഭാഗമാകും. ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങളിലായി 249 ഇനങ്ങളിൽ 15,000 കലാ പ്രതിഭകൾ മാറ്റുരക്കും . 25 വേദികളാണ് തിരുവനതപുരം നഗരത്തിൽ സജ്ജീകരിച്ചിരിക്കുന്നത്.

തിരുവനന്തപുരം : ഏഷ്യയിലെ തന്നെ ഏറ്റവും വലിയ കൗമാര കലാമാമാങ്കം, 63 -മത് സംസ്ഥാന സ്ക്കൂൾ കലോത്സവത്തിന് അനന്തപുരിയിൽ തിരിതെളിയും. ജനുവരി നാലുമുതൽ എട്ടുവരെയാണ് കലാമേള നടക്കുക. പതിറ്റാണ്ടിന് ശേഷമാണ് സംസ്ഥാന കലോത്സവത്തിന് അനന്തപുരി വേദിയാകുന്നത്. സെൻട്രൽ സ്റ്റേഡിയത്തിലെ പ്രധാന വേദിയിൽ കേരളം കലാമണ്ഡലം ഒരുക്കിയ  കലോത്സവ സ്വാഗത ഗാനത്തിന്റെ നൃത്താവിഷ്കാരത്തോടെ ചടങ്ങുകൾ ആരംഭിക്കും. മേളയുടെ ഉദ്‌ഘാടനം നാലിന് (ശനി ) രാവിലെ 10 നു മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. പൊതു വിദ്യാഭ്യാസ തൊഴിൽ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി അധ്യക്ഷത വഹിക്കും.

ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങളിലായി 249 ഇനങ്ങളിൽ 15,000 കലാ പ്രതിഭകൾ മാറ്റുരക്കും . 25 വേദികളാണ് തിരുവനതപുരം നഗരത്തിൽ സജ്ജീകരിച്ചിരിക്കുന്നത്. അഞ്ച്‌ തദ്ദേശീയ നൃത്തരൂപങ്ങൾ കൂടി ഈ വര്ഷം മുതൽ മേളയുടെ ഭാഗമാകും .