1. Home
  2. kerala

Tag: kerala

    ചലച്ചിത്ര അക്കാദമി താല്‍കാലിക ചെയര്‍മാനായി നടന്‍ പ്രേം കുമാറിനെ നിയമിച്ചു
    Latest

    ചലച്ചിത്ര അക്കാദമി താല്‍കാലിക ചെയര്‍മാനായി നടന്‍ പ്രേം കുമാറിനെ നിയമിച്ചു

    തിരുവനന്തപുരം: ചലച്ചിത്ര അക്കാദമിയുടെ താല്‍കാലിക ചെയര്‍മാനായി നടന്‍ പ്രേംകുമാറിനെ നിയമിച്ചു. പ്രേംകുമാര്‍ നിലവില്‍ വൈസ് ചെയര്‍മാനാണ്. ചെയര്‍മാന്‍ സ്ഥാനത്തു നിന്നും രഞ്ജിത്ത് രാജിവച്ച സാഹചര്യത്തിലാണ് പ്രേംകുമാറിന് അധിക ചുമതല നല്‍കിയത്.

    അതിഥി തൊഴിലാളി രജിസ്ട്രേഷന് ഏകീകൃത പോര്‍ട്ടലും മൊബൈല്‍ ആപ്ലിക്കേഷനും വികസിപ്പിക്കും:മുഖ്യമന്ത്രി പിണറായി വിജയന്‍
    Kerala

    അതിഥി തൊഴിലാളി രജിസ്ട്രേഷന് ഏകീകൃത പോര്‍ട്ടലും മൊബൈല്‍ ആപ്ലിക്കേഷനും വികസിപ്പിക്കും:മുഖ്യമന്ത്രി പിണറായി വിജയന്‍

    തിരുവനന്തപുരം: അതിഥി തൊഴിലാളി രജിസ്ട്രേഷന് ഏകീകൃത പോര്‍ട്ടലും മൊബൈല്‍ ആപ്ലിക്കേഷനും വികസിപ്പിക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് ആധാര്‍ അധിഷ്ഠിതമായ യുണീക്ക് നമ്പര്‍ നല്‍കി വിവിധ ഏജന്‍സികള്‍ക്ക് വിവരങ്ങള്‍ ലഭ്യമാക്കും. രജിസ്ട്രേഷന്‍റെ ഉത്തരവാദിത്വം തൊഴില്‍ദാതാവില്‍ നിക്ഷിപ്തമാക്കും. സ്ഥിരമായ തൊഴില്‍ദാതാവില്ലാത്ത വഴിയോരങ്ങളിലും മറ്റും…

    പി.വി അൻവർ ഉയർത്തിയ ആരോപണങ്ങളിൽ പൊതു വേദിയിൽ അന്വേഷണം പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ
    Kerala

    പി.വി അൻവർ ഉയർത്തിയ ആരോപണങ്ങളിൽ പൊതു വേദിയിൽ അന്വേഷണം പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ

    കോട്ടയം:എല്ലാ കാര്യവും ശരിയായ നിലയിൽ സർക്കാർ പരിശോധിക്കുമെന്നും ഒരു മുൻവിധിയും ഉണ്ടാവില്ലെന്നും പിണറായി പറഞ്ഞു. ചില പ്രശ്നങ്ങൾ ഉയർന്നു വന്നിട്ടുണ്ട്. പ്രശ്നങ്ങൾ എല്ലാ ഗൗരവവും നില നിർത്തി തന്നെ ഉന്നത പൊലീസ് ഉദ്യോഗസ്ഥൻ അന്വേഷിക്കുമെന്നും പിണറായി പറഞ്ഞു. അച്ചടക്കമാണ് പ്രധാനം. അച്ചടക്കം തടസപ്പെടുത്തുന്ന നടപടികൾ വച്ചു പൊറുപ്പിക്കില്ലെന്നും ലംഘിച്ചാൽ…

    കേരളാ പത്രപ്രവര്‍ത്തക യൂണിയനെ  കെ പി റെജി യും, സുരേഷ് എടപ്പാളും നയിക്കും
    Kerala

    കേരളാ പത്രപ്രവര്‍ത്തക യൂണിയനെ കെ പി റെജി യും, സുരേഷ് എടപ്പാളും നയിക്കും

    തൃശ്ശൂര്‍: കേരളാ പത്രപ്രവര്‍ത്തക യൂണിയന്‍(കെയുഡബ്ല്യൂജെ) പ്രസിഡന്റായി കെ പി റെജിയെയും(മാധ്യമം), ജനറല്‍ സെക്രട്ടറിയായി സുരേഷ് എടപ്പാളിനെയും (ജനയുഗം) തിരഞ്ഞെടുത്തു. വാശിയേറിയ തിരഞ്ഞെടുപ്പില്‍ സാനു ജോര്‍ജ്ജ് തോമസിനെ (മലയാള മനോരമ) 117 വോട്ടുകള്‍ക്കാണ് മുന്‍ പ്രസിഡന്റ് കൂടിയായ കെ പി റെജി പരാജയപ്പെടുത്തിയത്. നിലവിലെ ജനറല്‍ സെക്രട്ടറിയായ കിരണ്‍ ബാബുവിനെ(ന്യൂസ്…

    തിരുവനന്തപുരം എക്‌സിറ്റ് പോൾ പ്രവചനങ്ങളെ ശരിവച്ച് ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ യുഡിഎഫ് മുന്നേറ്റം..
    Kerala

    തിരുവനന്തപുരം എക്‌സിറ്റ് പോൾ പ്രവചനങ്ങളെ ശരിവച്ച് ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ യുഡിഎഫ് മുന്നേറ്റം..

    തിരുവനന്തപുരം:  എക്‌സിറ്റ് പോൾ പ്രവചനങ്ങളെ ശരിവച്ച് ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ യുഡിഎഫ് മുന്നേറ്റം. യുഡിഎഫ് 12 മണ്ഡലങ്ങളിൽ മുന്നേറുന്നു. 7 മണ്ഡലങ്ങളിൽ എൽഡിഎഫ് ലീഡ് ചെയ്യുന്നു. തൃശൂരിൽ എൻഡിഎയ്ക്ക് ലീഡ്. കൊല്ലത്ത് യുഡിഎഫ് സ്‌ഥാനാർഥി എൻ.കെ പ്രേമചന്ദ്രൻ 11415 ൻ്റ വോട്ടിന് ലീഡ് ചെയ്യുന്നു. തിരുവനന്ദപുരത്ത് ശശി തരൂർ…

    ഒ എന്‍ വി സ്മൃതിയില്‍ പ്രധാന വേദി മന്ത്രി വി ശിവന്‍കുട്ടി കലോത്സവത്തിന് സമര്‍പ്പിച്ചു 
    Kerala

    ഒ എന്‍ വി സ്മൃതിയില്‍ പ്രധാന വേദി മന്ത്രി വി ശിവന്‍കുട്ടി കലോത്സവത്തിന് സമര്‍പ്പിച്ചു 

    കൊല്ലം: അഞ്ച് ദിനരാത്രങ്ങള്‍ കലയുടെ കേളികൊട്ടുയരുന്ന ആശ്രാമത്തെ പ്രധാന കലോത്സവ വേദി മന്ത്രി വി ശിവന്‍കുട്ടി കലോത്സവത്തിനായി സമര്‍പ്പിച്ചു. കവി ഒ എന്‍ വി കുറുപ്പിന്റെ നാമകരണത്തിലുള്ള വേദിയും പന്തലുമാണ് മന്ത്രി വി ശിവന്‍കുട്ടി ഉദ്ഘാടനം ചെയ്തത്. കക്ഷി രാഷ്ട്രീയ ഭേദമന്യേ ഏവരുടെയും സഹകരണം സജീവമാണെന്നും പന്തലിന്റെ നിര്‍മാണം…

    മുൻ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അന്തരിച്ചു; വിട പറഞ്ഞത് കേരള രാഷ്ട്രീയത്തിലെ പകരം വെക്കാനില്ലാത്ത നേതാവ്
    Kerala

    മുൻ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അന്തരിച്ചു; വിട പറഞ്ഞത് കേരള രാഷ്ട്രീയത്തിലെ പകരം വെക്കാനില്ലാത്ത നേതാവ്

    കോട്ടയം: സൗമ്യതയുടെയും ലാളിത്യത്തിന്റെയും സൗഹൃദ്യത്തിൻ്റെയും പ്രതീകമായി മലയാളിയുടെ ഹൃദയത്തിൽ ഇടംപിടിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി (79) നിര്യാതനായി. ചൊവ്വാഴ്ച പുലർച്ചെ 4.25ന് ബെംഗളൂരു ചിന്മയ മിഷന്‍ ആശുപത്രിയിലായിരുന്നു അന്ത്യം. കാൻസർ ബാധിച്ച് ഏറെക്കാലമായി ചികിത്സയിലായിരുന്നു. മകന്‍ ചാണ്ടി ഉമ്മനാണ് ഫേസ്ബുക്കിലൂടെ മരണവിവരം അറിയിച്ചത്.ഉമ്മൻചാണ്ടിയുടെ മൃതദേഹം ബംഗളൂരുവിൽ നിന്ന്…

    ഡോ. വി. വേണു ചീഫ് സെക്രട്ടറിയായി ചുമതലയേറ്റു
    Kerala

    ഡോ. വി. വേണു ചീഫ് സെക്രട്ടറിയായി ചുമതലയേറ്റു

    തിരുവനന്തപുരം: ഡോ. വി. വേണു കേരളത്തിന്റെ ചീഫ് സെക്രട്ടറിയായി ചുമതലയേറ്റു. വെള്ളിയാഴ്ച വൈകിട്ട് 5 മണിയോടെയാണ് ചുമതലയേറ്റത്. സംസ്ഥാനത്തിന്റെ നീറുന്ന പ്രശ്‌നങ്ങളെ മുന്നില്‍ നിന്ന് നേരിടുമെന്ന് ചുമതലയേറ്റ ശേഷം ചീഫ് സെക്രട്ടറി അറിയിച്ചു. മുന്നിലെത്തുന്ന പരാതികളെ ഉത്തരവാദിത്തത്തോടെ കാണും. അവ പരിഹരിക്കുകയും ചെയ്യും. കേരള സിവില്‍ സര്‍വീസിലെ ഉന്നത…

    എന്‍ ഐ ആര്‍എഫ് റാങ്കിങ്ങില്‍ മികച്ച നേട്ടവുമായി കേരളം
    Kerala

    എന്‍ ഐ ആര്‍എഫ് റാങ്കിങ്ങില്‍ മികച്ച നേട്ടവുമായി കേരളം

    ഉന്നത വിദ്യാഭ്യാസ മേഖലയുടെ വളര്‍ച്ചയ്ക്ക് സര്‍ക്കാര്‍ നല്‍കുന്ന പിന്തുണയുടെ ഫലമെന്ന് മന്ത്രി ഡോ. ആര്‍.ബിന്ദു തിരുവനന്തപുരം: കേരളത്തിന് വീണ്ടും അഭിമാനമുയര്‍ത്തി ഈ വര്‍ഷവും സംസ്ഥാനത്തെ സര്‍വകലാശാലകളും കലാലയങ്ങളും എന്‍ഐആര്‍എഫ് റാങ്കിങ്ങില്‍ മികച്ച നേട്ടം കൈവരിച്ചു. രാജ്യത്തെ 200 മികച്ച ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ 42 കോളേജുകള്‍ സംസ്ഥാനത്തുനിന്നാണ്. രാജ്യത്തെ മികച്ച…

    ജല്‍ ജീവന്‍ ദൗത്യത്തിന് കീഴില്‍ കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ സംസ്ഥാനത്തിന് 9000 കോടി രൂപ നല്കി : കേന്ദ്രമന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവത്ത്
    Kerala

    ജല്‍ ജീവന്‍ ദൗത്യത്തിന് കീഴില്‍ കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ സംസ്ഥാനത്തിന് 9000 കോടി രൂപ നല്കി : കേന്ദ്രമന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവത്ത്

    തിരുവനന്തപുരം : ജല്‍ ജീവന്‍ ദൗത്യത്തിന് കീഴില്‍ കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ സംസ്ഥാനത്തിന് 9,000 കോടി രൂപ നല്‍കിയതായി കേന്ദ്ര ജലശക്തി മന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവത്ത് പറഞ്ഞു. തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജല്‍ ജീവന്‍ മിഷന്റെയും സ്വച്ഛ് ഭാരത് മിഷന്റെയും (ഗ്രാമീണ്‍) പുരോഗതി സംബന്ധിച്ച് സംസ്ഥാന…