ബിസെഗ്മെന്റ് എസ്‌യുവികളുടെ ലോകത്തേക്ക് ടൊയോട്ട അര്‍ബന്‍ ക്രൂയ്‌സര്‍ ഹൈറൈഡര്‍

കൊച്ചി: ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോര്‍ (ടികെഎം) ഇന്ത്യക്കായി വികസിപ്പിച്ച ബി സെഗ്മെന്റ് വാഹനമായ അര്‍ബന്‍ ക്രൂയ്‌സര്‍ ഹൈറൈഡര്‍ അവതരിപ്പിച്ചു. ടൊയോട്ടയുടേതായി ഇന്ത്യയിലെത്തുന്ന ആദ്യത്തെ സെല്ഫ് ചാര്‍ജിംഗ് സ്‌ട്രോംഗ് ഹൈബ്രിഡ് ഇലക്ട്രിക്ക് എസ്‌യുവിയാണിത്. കമ്പനിയുടെ ഇലക്ട്രിഫിക്കേഷന്‍ പദ്ധതികളുടെ ഭാഗമായാണ് ഹൈറൈഡറും എത്തുന്നത്. ടൊയോട്ടയുടെ ഗ്ലോബല്‍ മോഡലുകളില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടുകൊണ്ടുള്ള രൂപകല്പനയും മികവുറ്റ പെര്‍ഫോമന്‍സും ഹൈറൈഡര്‍ വാഗ്ദാനം ചെയ്യുന്നു. മികച്ച ആക്‌സിലറേഷനും പെര്‍ഫോമന്‍സും ഉറപ്പാക്കുന്ന പവര്‍ട്രെയിനും അതിനൊത്ത ആധുനികമായ പ്ലാറ്റ്‌ഫോമുമാണ് ഹൈറൈഡറിനുള്ളത്. ഒപ്പം ഉയര്‍ന്ന മൈലേജും കുറഞ്ഞ എമിഷനും. തനിയെ ചാര്‍ജ് ആവുന്നതരം സ്‌ട്രോംഗ് ഹൈബ്രിഡ് പവര്‍ട്രെയിനാണ് വാഹനത്തിന്റേത്. ഹൈബ്രിഡായും പൂര്‍ണ്ണമായും ഇലക്ട്രിക്കായും ഓടാന്‍ സഹായിക്കുന്ന ഇെ്രെഡവ് ട്രാന്‍സ്മിഷനും 2 വീല്‍ െ്രെഡവ് ലേയൗട്ടുമാണ് ഹൈബ്രിഡ് ഹൈറൈഡറിന്റേത്. എന്‍ജിനും മോട്ടോറും കൂടി ഏതാണ്ട് 114 എച്ച്പി (85 കിലോവാട്ട്) കരുത്താവും നല്കുക.
ഇതിനു പുറമെ ഒരു 1.5ലിറ്റര്‍ കെ സീരീസ് പെട്രോള്‍ എന്‍ജിന്‍ അടിസ്ഥാനമാക്കിയുള്ള മൈല്‍ഡ് ഹൈബ്രിഡ് പവര്‍ട്രെയിനും (നിയോ െ്രെഡവ് വേരിയന്റുകള്‍) ലഭ്യമാണ്. 5 സ്പീഡ് മാനുവല്‍, 6 സ്പീഡ് ഓട്ടോമാറ്റിക്ക് എന്നീ ട്രാന്‍സ്മിഷനുകളാണ് 1.5 എന്‍ജിനോടൊപ്പം ഉണ്ടാവുക. 100 എച്ച് പിയും 135 ന്യൂട്ടണ്‍ മീറ്ററുമാണ് ഇവയുടെ ഔട്ട്പുട്ട്. ഈ വിഭാഗത്തില്‍ ആദ്യമായി 4 വീല്‍ െ്രെഡവും ഇവയില്‍ ലഭ്യമാവും